തണുപ്പുകാലത്ത് ചുമ തടയാന്‍ രണ്ട് സ്പൂണ്‍ റം കുടിക്കുന്നത് നല്ലതാണോ? തണുപ്പുകൂടുന്ന സമയത്ത് വടക്കേ ഇന്ത്യക്കാര്‍ പ്രയോഗിക്കുന്ന ഒരു ഒറ്റമൂലിയാണ് റം പ്രയോഗം. തണുപ്പില്‍ നിന്ന് രക്ഷനേടാനായി പാശ്ചാത്യര്‍ മദ്യപിക്കുന്നത് നമുക്കെല്ലാവര്‍ക്കും അറിവുള്ള കാര്യമാണല്ലോ. അതുപോലെ തണുപ്പില്‍ നിന്നും കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്നും രക്ഷനേടാന്‍ ചിലര്‍ കഴിക്കുന്ന ഒറ്റമൂലി പ്രയോഗമാണ് റം. കുറച്ചുവെള്ളത്തില്‍ കറുവാപ്പട്ടയും കരയാമ്പൂവും തക്കോലവും ഇട്ട് തിളപ്പിച്ച ശേഷം 30 മില്ലീ റമ്മും ചേര്‍ത്ത് കഴിക്കുന്നത് ചുമയില്‍ നിന്ന് രക്ഷനല്‍കുമെന്നാണ് പറയപ്പെടുന്നത്.
എന്നാല്‍ മദ്യം മരുന്നായി ഉപയോഗിക്കുന്നതിനെ ഡോക്ടര്‍മാര്‍ പിന്തുണയ്ക്കുന്നില്ല. പെട്ടെന്ന് ആശ്വാസം തോന്നുമെന്നല്ലാതെ ഇതുകൊണ്ട് അസുഖം മാറില്ലെന്നും അവര്‍ പറയുന്നു. 'ചുമയോ, ജലദോഷമോ പോലുള്ള വൈറല്‍ അണുബാധകളെ ഇല്ലാതാക്കുന്നിതിനുള്ള ശാസ്ത്രീയമായ ചികിത്സാരീതിയല്ല റം സേവിക്കുന്നത്. റം സ്ഥിരമായി ഉപയോഗിക്കുന്നത് പ്രതിരോധശേഷി കുറയ്ക്കാന്‍ കാരണമാകും.' ന്യൂഡല്‍ഹിയിലെ ഡോ.അതുല്‍ കക്കര്‍ പറയുന്നു. തന്നെയുമല്ല ഇത് സ്ഥിരമായി കുടിക്കുന്നതിലൂടെ ശീലമായി മാറാനും സാധ്യതയുണ്ടെന്ന് പറയുന്നു.
റം സേവിക്കുന്നതിന് പകരം ഇതേ ഫലം നല്‍കുന്ന ഹെര്‍ബല്‍ ചായകള്‍ പരീക്ഷിക്കാനാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം.ഒപ്പം നല്ലപോലെ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തണം, ആവശ്യമായ വിശ്രമം എടുക്കുകയും വേണം.
Content Highlights: Can two spoons of rum at night cure your winter cough?