സ്താനാര്‍ബുദം ഇന്ത്യക്ക് സൃഷ്ടിക്കാന്‍ പോകുന്നത് വന്‍ സാമ്പത്തിക ബാധ്യതയെന്ന് പഠനം

2021 ആയതോടെ അര്‍ബുദ ബാധിതര്‍ 1.25 ദശലക്ഷമായി ഉയര്‍ന്നു. അതായത് ഇന്ത്യന്‍ ജനസംഖ്യയില്‍ 1 ശതമാനം പേര്‍ സ്തനാര്‍ബുദ ബാധിതരാണെന്ന് ചുരുക്കം.

dot image

ന്ത്യയില്‍ സ്തനാര്‍ബുദ ബാധിതരില്‍ വന്‍വര്‍ധനവ് ഉണ്ടാകുന്നതായി പഠനം. 2000 മുതല്‍ സ്തനാര്‍ബുദ ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ടായിട്ടുള്ളതായാണ് പഠനം പറയുന്നത്. നാച്വറിലാണ് പഠനം പ്രസിദ്ധീകരിച്ചത്. 2021 ആയതോടെ അര്‍ബുദ ബാധിതര്‍ 1.25 ദശലക്ഷമായി ഉയര്‍ന്നു. അതായത് ഇന്ത്യന്‍ ജനസംഖ്യയില്‍ 1 ശതമാനം പേര്‍ സ്തനാര്‍ബുദ ബാധിതരാണെന്ന് ചുരുക്കം. 2030 ആകുന്നതോടെ രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവ് ഉണ്ടാകുമെന്നും ഇതുമൂലം രാജ്യത്തിന് 13.96 ബില്യണ്‍ ഡോളറിന്റെ ബാധ്യതയുണ്ടാകുമെന്നും പഠനത്തില്‍ പറയുന്നുണ്ട്. 2021ല്‍ മാത്രം സ്തനാര്‍ബുദം ഇന്ത്യക്കുണ്ടാക്കിയ സാമ്പത്തികബാധ്യത എട്ട് ബില്യണ്‍ ഡോളറാണ്. 2001-2030ന് ഇടയില്‍ സ്തനാര്‍ബുദ ബാധിതര്‍ വര്‍ഷം തോറും 0.05 മില്യണ്‍ ഉയരുമെന്നാണ് കണക്കാക്കുന്നത്. ജനിതക കാരണങ്ങള്‍, പാരമ്പര്യം, മോശം ജീവിത രീതി, അമിതവണ്ണം, പുകവലി, മദ്യപാനം തുടങ്ങിയവയാണ് സ്തനാര്‍ബുദത്തിനുള്ള കാരണങ്ങളായി പറയുന്നത്.

പാശ്ചാത്യരാജ്യങ്ങളിലെ സ്ത്രീകളെ അപേക്ഷിച്ച് ഇന്ത്യന്‍ സ്ത്രീകളില്‍ വളരെ നേരത്തേ തന്നെ രോഗബാധ ഉണ്ടാകുന്നതായും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇന്ത്യന്‍ സ്ത്രീകളിലെ രോഗമുക്തി നിരക്ക് പാശ്ചാത്യ രാജ്യങ്ങളിലെ സ്ത്രീകളെ അപേക്ഷിച്ച് കുറവാണ്. നേരത്തേ രോഗനിര്‍ണയം നടത്തിയാലും ചികിത്സതേടാന്‍ വൈകുന്നതാണ് പലപ്പോഴും ഇതിന് കാരണമാകുന്നത്. അറിവില്ലായ്മ, സാമ്പത്തികബുദ്ധിമുട്ട്, ചികിത്സാചെലവ് തുടങ്ങി നിരവധി കാരണങ്ങളാണ് ചികിത്സ തേടുന്നതില്‍ നിന്ന് ഇവരെ പിന്തിരിപ്പിക്കുന്നത്. ചികിത്സ തേടുന്നവരില്‍ പലരും പാതിവഴിയില്‍ ചികിത്സ അവസാനിപ്പിക്കുന്നതായും തുടര്‍ന്നുള്ള ഫോളോഅപ്പുകള്‍ക്കായി വരാന്‍ കൂട്ടാക്കാത്തതായും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. മുംബൈയിലെ കാന്‍സര്‍ ചികിത്സ നടത്തുന്ന ആശുപത്രിയില്‍ നിന്ന് 14.2 ശതമാനത്തോളംപേര്‍ പാതിവഴിയില്‍ ചികിത്സ നിര്‍ത്തിപ്പോയ കാര്യവും പഠനറിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

ഇന്ത്യയില്‍ അസുഖബാധിതരാകുന്ന 9 ശതമാനം പേര്‍ക്ക് മാത്രമാണ് ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളത്. ഇവര്‍ക്കായി പ്രത്യേക പദ്ധതികളുള്‍പ്പെടെ ആസൂത്രണം ചെയ്യുന്നതിന് തങ്ങളുടെ പഠന റിപ്പോര്‍ട്ട് സഹായകമാകുമെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.

Content Highlights: Economic burden of breast cancer in India to cost $13.96 billion by 2030

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us