എല്ലാ നെഞ്ചുവേദനയും ഹൃദയാഘാതമാണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

എല്ലാ നെഞ്ചുവേദനയും ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളാണോ?

dot image

നെഞ്ചിനകത്ത് എന്തെങ്കിലും ഒരു അസ്വസ്ഥത ഉണ്ടായാല്‍ തന്നെ ആര്‍ക്കായാലും ആധിയാണ്. ഇനി ഹാര്‍ട്ട് അറ്റാക്ക് വരാന്‍ പോവുകയാണോ? എന്നോര്‍ത്ത്. എല്ലാ നെഞ്ചുവേദനയും ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ടുള്ളതാണോ? ഏതൊക്കെത്തരം നെഞ്ചുവേദനയെയാണ് പേടിക്കേണ്ടത്? എപ്പോഴാണ് ഇത്തരം പ്രശ്‌നങ്ങളില്‍ വൈദ്യസഹായം തേടേണ്ടത്? നേരിയ അസ്വസ്ഥത മുതല്‍ വലിയ മെഡിക്കല്‍ എമര്‍ജന്‍സി വരെ ആയേക്കാവുന്ന ഒരു ലക്ഷണമാണ് നെഞ്ചുവേദനയെന്ന് ഓർമ്മപ്പെടുത്തുകയാണ് ഇന്ദ്രപ്രസ്ഥ അപ്പോളോ ഹോസ്പിറ്റലിലെ കാര്‍ഡിയോ തൊറാസിക് വാസ്‌കുലര്‍ സര്‍ജറിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മുകേഷ് ഗോയല്‍.

എന്തൊക്കെയാണ് നെഞ്ചുവേദനയ്ക്കുള്ള കാരണങ്ങള്‍?

എല്ലാ നെഞ്ചുവേദനയും ഹൃദയ സംബന്ധമായ ആരോഗ്യവുമായി ബന്ധപ്പെട്ടതല്ല. മറ്റ് പല രോഗാവസ്ഥയും നെഞ്ചുവേദനയുമായി ബന്ധപ്പെട്ടുകിടക്കുന്നുണ്ടെന്ന് ഡോ. മുകേഷ് ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

  • അതില്‍ ഒന്നാമത്തേതാണ് ദഹനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍. നെഞ്ചെരിച്ചില്‍ ഉണ്ടാകുമ്പോള്‍ ഇത് ഹൃദയാഘാതമായി തെറ്റിദ്ധരിക്കാനും വഴിയുണ്ട്.
  • നെഞ്ചിലെ പേശികളിലോ വാരിയെല്ലുകളിലോ ഉണ്ടാകുന്ന പരിക്കുകള്‍ വേദനയുണ്ടാക്കിയേക്കാം. ഇങ്ങനെയുളള അവസരത്തില്‍ ചലിക്കുമ്പോഴോ ശ്വസിക്കുമ്പോഴോ നെഞ്ച് വേദന ഉണ്ടാകുന്നതായി തോന്നാം.
  • Anxitey അല്ലെങ്കില്‍ ഉത്കണ്ഠയും പരിഭ്രാന്തിയും ഉള്ളപ്പോള്‍ സമ്മര്‍ദ്ദം ഉണ്ടാവുകയും അത് മൂലം നെഞ്ചുവേദന ഉണ്ടാവുകയും ചെയ്യുന്നത് സാധാരണമാണ്. ഹൃദയമിടിപ്പ് വര്‍ദ്ധിക്കുക, ശ്വാസതടസം ഉണ്ടാവുക, നെഞ്ചിന് പിടുത്തം ഉണ്ടാവുക ഇവയൊക്കെ ലക്ഷണങ്ങളാണ്. ഇവ സാധാരണയായി വേഗത്തില്‍ പരിഹരിക്കപ്പെടാം.
  • ഹൃദയത്തിലേക്കുള്ള രക്തയോട്ടം കുറയുമ്പോള്‍ ആന്‍ജീന എന്ന അവസ്ഥയുണ്ടാവാം.ഇത് പലപ്പോഴും ശാരീരിക പ്രവര്‍ത്തനമോ സമ്മര്‍ദ്ദമോ മൂലം ഉണ്ടാവാം. നെഞ്ചില്‍ സമ്മര്‍ദ്ദം അനുഭവപ്പെടുന്നതുപോലെയോ ഞെരുക്കം അനുഭവപ്പെടുന്നതുപോലെയോ തോന്നുകയാണ് ഇവിടെ ചെയ്യുന്നത്.
  • ഇനിയുള്ളത് ഹൃദയാഘാതം മൂലമുണ്ടാകുന്ന നെഞ്ചുവേദനയാണ്. നെഞ്ചില്‍ വല്ലാതെ സമ്മര്‍ദ്ദമുണ്ടാവുകയും അത് പലപ്പോഴും കൈകളിലേക്കോ പുറകിലേക്കോ, കഴുത്തിലേക്കോ, താടിയെല്ലിലേക്കോ വ്യാപിക്കുകയാണ് ചെയ്യുന്നത്. ശ്വാസംമുട്ടല്‍, വിയര്‍ക്കല്‍, തലകറക്കം, ഓക്കാനം ഇവയൊക്കെ ലക്ഷണങ്ങളില്‍പ്പെടാം.

വൈദ്യസഹായം തേടേണ്ടത് എപ്പോള്‍?

നെഞ്ചുവേദനയെ ഒരിക്കലും അവഗണിക്കരുത്. നെഞ്ചുവേദനയെ എങ്ങനെ സമീപിക്കണം എന്ന് ഡോക്ടര്‍ പറയുന്നത് ഇപ്രകാരമാണ്.

  • കുറച്ച് മിനിറ്റിലധികം നീണ്ടുനില്‍ക്കുന്ന സ്ഥിരമായ നെഞ്ചുവേദന.
  • കൈകളിലേക്കോ താടിയെല്ലിലേക്കോ പടരുന്ന വേദന.
  • ശ്വസിക്കാന്‍ ബുദ്ധിമുട്ട് അല്ലെങ്കില്‍ ശ്വാസം മുട്ടല്‍.
  • തലകറക്കം അല്ലെങ്കില്‍ ബോധക്ഷയം ഉണ്ടാവുക.
  • ഓക്കാനമോ ഛര്‍ദ്ദിയോ ഉണ്ടാവുക.

ഇത്തരം ലക്ഷണങ്ങള്‍ എന്തെങ്കിലും ഉണ്ടായാല്‍ ഉടന്‍തന്നെ ഡോക്ടറുടെ സേവനം തേടേണ്ടതാണ്.

Content Highlights :Are all chest pains symptoms of a heart attack? Know about the sources of chest pain..

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us