വെറും വയറ്റില്‍ പൈനാപ്പിള്‍ കഴിച്ചാല്‍ എന്ത് സംഭവിക്കും, എപ്പോഴാണ് കഴിക്കേണ്ടത്?

പ്രകൃതിദത്തമായ പോഷകങ്ങളാല്‍ സമ്പുഷ്ടമായ ഫലമാണ് പൈനാപ്പില്‍

dot image

പൈനാപ്പിളിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ച് നമുക്കെല്ലാവര്‍ക്കും അറിയാം. ഭക്ഷണം കഴിച്ചാല്‍ അവസാനം ഒരു പൈനാപ്പിള്‍ കഷണമോ പൈനാപ്പിള്‍ ജ്യൂസോ കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാകും കൂടുതലും. പ്രകൃതിദത്തമായ പോഷകങ്ങളാല്‍ സമ്പുഷ്ടമായ ഫലമാണ് പൈനാപ്പില്‍. പൈനാപ്പില്‍ കഴിക്കുന്നതിന്റെ ഗുണങ്ങളെ കുറിച്ച് പറയുകയാണ് ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിലെ സീനിയര്‍ ഡയറ്റീഷ്യന്‍ ഡോ. യാസ്മിന്‍ ഫാത്തിമ.

ദഹനം മെച്ചപ്പെടുത്തുക, പ്രതിരേധ ശേഷി വര്‍ധിപ്പിക്കുക തുടങ്ങി നിരവധി ആരോഗ്യഗുണങ്ങള്‍ പൈനാപ്പിളിനുണ്ടെന്ന് ഡോ. യാസ്മിന്‍ പറയുന്നു. പൈനാപ്പിളില്‍ ബ്രോമെലൈന്‍ എന്ന പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്, ഇത് ദഹനത്തെ സഹായിക്കുന്നു. കൂടാതെ, പൈനാപ്പിളിലെ നാരുകളും വെള്ളവും മലബന്ധം തടയാനും സഹായിക്കും. യാസ്മിന്‍ പറയുന്നതനുസരിച്ച്, പൈനാപ്പിളിന്റെ ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ വയറുവേദനയും അസ്വസ്ഥതയും കുറയ്ക്കാനും സഹായിക്കും.

വൈറ്റമിന്‍ C-യാല്‍ സമ്പുഷ്ടമാണ് പൈനാപ്പിള്‍. പൈനാപ്പിള്‍ കഴിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിന് ഏറെ ഗുണപ്രദമാണ്. മാത്രമല്ല ആന്റി-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളാല്‍ സമ്പന്നമാണ് പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന ബ്രോമെലിന്‍ എന്ന ഘടകം. ഇവ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. ശരീരഭാരം കുറയാനും പൈനാപ്പില്‍ മികച്ച ഓപ്ഷനാണെന്ന് യാസ്മിന്‍ പറയുന്നു. മോണവീക്കം പോലുള്ളവ ഇല്ലാതാക്കാനും വായ്‌നാറ്റം തടയാനും പൈനാപ്പിള്‍ കഴിക്കുന്നത് നല്ലതാണെന്നും ഡോക്ടര്‍ യാസ്മിന്‍ പറഞ്ഞു.

പൈനാപ്പിള്‍ ഏത് സമയത്തും കഴിക്കാമെങ്കിലും ഏറ്റവും അനുയോജ്യമായ സമയം രാവിലെയാണെന്നും അവര്‍ പറയുന്നുണ്ട്. രാവിലെ വെറും വയറ്റില്‍ പൈനാപ്പിളോ പൈനാപ്പിള്‍ ജ്യൂസോ കഴിക്കുന്നത് ഇതിലുള്ള പോഷകങ്ങള്‍ മുഴുവനായും ശരീരത്തിലേക്ക് ആഗീരണം ചെയ്യപ്പെടുന്നതിന് സഹായിക്കും.

Content Highlights: Surprising Health Benefits Of Eating Pineapple On An Empty Stomach

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us