ആരോഗ്യകരമായ ഭക്ഷണം കഴിച്ചിട്ടും ശരീരഭാരം കുറയ്ക്കാൻ കഴിയുന്നില്ലേ? കാരണങ്ങൾ ഇതാ...

ശരീരഭാരം കുറയ്ക്കാനുള്ള യാത്രയെ തടസ്സപ്പെടുത്തുന്നതോ മന്ദഗതിയിലാക്കുന്നതോ ആയ പ്രധാന കാരണങ്ങളെ കുറിച്ച് വിശദീകരിക്കുകയാണ് പോഷകാഹാര വിദഗ്ധ അഞ്ജലി മുഖർജി.

dot image

രീര ഭാരം കുറയ്ക്കുക എന്നുള്ളത് പലരുടേയും ലക്ഷ്യങ്ങളിൽ ഒന്ന് തന്നെയാണ്. അതിനായി പലരീതിയിലുള്ള ഡയറ്റും കാര്യങ്ങളും പരീക്ഷിക്കും. ആരോഗ്യകരമായ ഭക്ഷണവും കഴിക്കും എന്നിട്ടും ശരീരഭാരം കുറയാത്തത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? ശരീരഭാരം കുറയ്ക്കാനുള്ള ലക്ഷ്യം കൈവരിക്കുന്നതിനുള്ള ആദ്യപടി കൂടിയാണ് ആരോ​​ഗ്യപരമായ ഭക്ഷണം കഴിക്കുന്നത്. രോ​ഗപ്രതിരോധ ശേഷി കൂട്ടാനായി സഹായിക്കുന്ന ഘടങ്ങളിൽ പ്രധാനപ്പെട്ട ഒന്ന്കൂടിയാണ് ആരോ​ഗ്യകരമായ ആഹാരം.

ആരോഗ്യകരമായ ഭക്ഷണക്രമം പാലിച്ചിട്ടും ശരീര ഭാരം കുറയ്ക്കാൻ കൂടുതൽ സമയം എടുക്കുന്നുവെന്നുള്ളതാണ് ആളുകളെ നിരാശരാക്കുന്നത്. ശരീരഭാരം കുറയ്ക്കാനുള്ള യാത്രയിൽ ഭക്ഷണക്രമം സന്തുലിതമാക്കേണ്ടത് അത്യാവശ്യമാണെന്നാണ് ന്യൂട്രീഷനിസ്റ്റ് അഞ്ജലി മുഖർജി പറയുന്നത്.

ആരോഗ്യകരമായ ഭക്ഷണം കഴിച്ചിട്ടും ശരീരഭാരം കുറയ്ക്കാൻ പാടുപെടുകയാണോ എന്നാണ് പോഷകാഹാര വിദഗ്ധ അഞ്ജലി മുഖർജി ചോദിക്കുന്നത്. ഇത്തരത്തിൽ പലരിലും സംഭവിക്കുന്നതായി കണ്ടിട്ടുണ്ട്. പ്രശ്നം എന്ത് കഴിക്കുന്നു എന്നതല്ല, ശരീരം എങ്ങനെ പ്രോസസ്സ് ചെയ്യുന്നു എന്നതിലാണെന്നാണ് അഞ്ജലി മുഖർജി പറയുന്നത്. ആരോഗ്യകരമായ ഭക്ഷണം കഴിച്ചിട്ടും ശരീരഭാരം കുറയ്ക്കുന്നതിനുള്ള യാത്രയ്ക്ക് തടസ്സമാകുന്ന പ്രധാന കാരണങ്ങളെ കുറിച്ച് ഇൻസ്റ്റ​ഗ്രാമിൽ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ന്യൂട്രീഷനിസ്റ്റ് അഞ്ജലി മുഖർജി.

പോഷകാഹാര വിദഗ്ദ്ധന്റെ അഭിപ്രായത്തിൽ ചെയ്യുന്ന തെറ്റുകൾ

  1. നിങ്ങളുടെ സെർവിംഗ് സൈസും കലോറി ഉപഭോഗവും ശ്രദ്ധിക്കുക: ബദാം മാവും നെയ്യും ആരോഗ്യകരമാണെന്ന് കരുതപ്പെടുന്നു. പക്ഷേ അവയിൽ കലോറി വളരെ കൂടുതലാണ്. ആരോ​ഗ്യതകമായ ഭക്ഷണത്തിൻ്റെ വലിയ അളവ് കഴിക്കുന്നുണ്ടെങ്കിൽ ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളെ തടസ്സപ്പെടുത്തും.
  2. ആരോഗ്യകരമായ ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത്: നട്‌സ്, വിത്തുകൾ തുടങ്ങിയ ആരോഗ്യകരമായ ഭക്ഷണങ്ങളെല്ലാം അമിതമായി കഴിക്കുന്നുണ്ടാകാമെന്നാണ് പോഷകാഹാര വിദഗ്ദ്ധന്‍ അഭിപ്രായപ്പെടുന്നത്. അവക്കാഡോ, വാൽനട്ട്, കശുവണ്ടി, ഈന്തപ്പഴം, ഉണക്കമുന്തിരി, ഡാർക്ക് ചോക്ലേറ്റ് എന്നിവ കൂടുതലായി കഴിക്കുന്നുണ്ടാകാം. ഇവയെല്ലാം ആരോഗ്യകരമാണെന്ന് കണക്കാക്കപ്പെടുന്നു. എന്നാൽ അമിതമായി കഴിച്ചാൽ അവ ശരീരഭാരം കുറയ്ക്കാൻ സഹായിച്ചേക്കില്ല.
  3. നിങ്ങളുടെ ഹോർമോൺ ആരോഗ്യം വിലയിരുത്തുക: സബ്ക്ലിനിക്കൽ ഹൈപ്പോ തൈറോയിഡിസം എന്ന് വിളിക്കുന്നു. ഇത് നിങ്ങളുടെ രക്തപരിശോധനയിൽ പോലും കാണിച്ചേക്കില്ല. പക്ഷേ നിങ്ങളുടെ തൈറോയ്ഡ് ഇപ്പോഴും മന്ദഗതിയിലായിരിക്കാം, അത് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളെ താളംതെറ്റിച്ചേക്കും.
  4. വിട്ടുമാറാത്ത സമ്മർദ്ദം: വിട്ടുമാറാത്ത സമ്മർദ്ദം അനുഭവിക്കുമ്പോൾ കോർട്ടിസോളിൻ്റെ അളവ് വർദ്ധിപ്പിക്കുന്നതിലേക്ക് നയിക്കുന്നു. ഇത് വയറിൽ കൊഴുപ്പ് കൂടാൻ കാരണമാകുന്നു. സമ്മർദ്ദത്തെ കൈകാര്യം ചെയ്താൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നും ഡോക്ടർ വ്യക്തമാക്കുന്നു.
  5. കുടലിന്റെ ആരോഗ്യം നിയന്ത്രിക്കൽ: മുകളിൽ പറഞ്ഞ കാര്യങ്ങൾക്ക് പുറമേ, കുടലിന്റെ ആരോഗ്യം നിലനിർത്തേണ്ടതും പ്രധാനമാണെന്നാണ് അഞ്ജലി മുഖർജി പറയുന്നത്. ശരിയായ സൂക്ഷ്മാണുക്കൾ ശരീരഭാരം കുറയ്ക്കാൻ നിങ്ങളെ സഹായിക്കുമെന്ന് അവർ പറഞ്ഞു. ഇടവിട്ടുള്ള ഉപവാസം പരീക്ഷിച്ചുനോക്കാനും അവർ നിർദേശിച്ചു.

മികച്ച ആരോഗ്യവും എളുപ്പത്തിലുള്ള ശരീരഭാരം കുറയ്ക്കലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് ന്യൂട്രീഷനൽ വിദ​ഗ്ധ വ്യക്തമാക്കുന്നത്. ഇത്തരം കാര്യങ്ങളിൽ സ്പെഷ്യലിസ്റ്റിനേയോ ഡോക്ടറേയോ കണ്ട് നിർദേശം തേടി മുന്നോട്ട് പോകുന്നതായിരിക്കും നല്ലത്.

Content Highlights: Nutritionist Expalins Why Youre Unable to lose weight Despite Eating Healthy

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us