സൈക്കിൾ ഉപയോഗിക്കുന്നവരാണോ? എങ്കിൽ നിങ്ങൾ ജോലിയിൽ അവധിയെടുക്കുന്നത് കുറയും; പഠനം പറയുന്നത് ഇങ്ങനെ

അടുത്തിടെ നടന്ന ഒരു പഠനം തൊഴിലാളികളുടെ ആരോഗ്യത്തെ സംബന്ധിച്ച് ചില കൗതുകകരമായ കാര്യങ്ങൾ പറയുന്നുണ്ട്

dot image

ഒരു കമ്പനിയെ സംബന്ധിച്ച് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യങ്ങളിൽ ഒന്നായിരിക്കും തൊഴിലാളികൾ പെട്ടെന്ന് അവധി പറയുന്നത്. തീരെ വയ്യ എന്ന അവസ്ഥയിലോ, മറ്റ് അസുഖങ്ങൾ ഉള്ള അവസ്ഥയിലോ പെട്ടെന്ന് ഒരു തൊഴിലാളി അവധിയെടുത്താൽ ചില സമയങ്ങളിൽ കമ്പനിയുടെ പ്രവർത്തനങ്ങൾ തന്നെ അവതാളത്തിലാകാൻ സാധ്യതയുണ്ട്. അതിനാൽ പരമാവധി ആരോഗ്യവാന്മാരായിരിക്കണമെന്നായിരിക്കും കമ്പനികൾ തൊഴിലാളികളെ ഉപദേശിക്കുക. എന്നാൽ അടുത്തിടെ നടന്ന ഒരു പഠനം തൊഴിലാളികളുടെ ആരോഗ്യത്തെ സംബന്ധിച്ച് ചില കൗതുകകരമായ കാര്യങ്ങൾ പറയുന്നുണ്ട്.

സ്കാൻഡിനേവിയൻ ജേർണൽ ഓഫ് മെഡിസിൻ ആൻഡ് സയൻസ് എന്ന ജേർണലിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഒരു പഠനമാണ് ഇപ്പോൾ ചർച്ചാവിഷയം. ഓഫീസുകളിലേക്ക് സൈക്കിളിൽ പോകുന്ന തൊഴിലാളികൾ എപ്പോഴും മികച്ച ആരോഗ്യവാന്മാരായിരിക്കുമെന്നും അവർ അസുഖങ്ങൾ മൂലം അവധിയെടുക്കാനുള്ള സാധ്യതകൾ കുറവായിരിക്കുമെന്നുമാണ് പഠനം സൂചിപ്പിക്കുന്നത്. അതിനാൽ സ്ഥാപനങ്ങൾ ജീവനക്കാർ നടന്നോ, സൈക്കിളിൽ വരുന്നതോ പ്രോത്സാഹിപ്പിക്കണമെന്നും പഠനം നിർദേശിക്കുന്നുണ്ട്.

ഒരു വർഷമെടുത്താണ് ഈ പഠനം പൂർത്തിയായത്. ഏകദേശം 28000 തൊഴിലാളികളിലാണ് പഠനം നടന്നത്. ഇവരിൽ നടന്നോ, സൈക്കിളിൽ വരുന്നതോ ആയ തൊഴിലാളികൾ, വാഹനങ്ങളിൽ വരുന്ന തൊഴിലാളികളേക്കാൾ ആരോഗ്യവാന്മാരായിരുന്നു. ഒരാഴ്ച മുപ്പത് മുതൽ 60 കിലോമീറ്റർ വരെ ഇവർ യാത്ര ചെയ്യുന്നതായും, സൈക്കിളിലെ ഈ യാത്രകൾ ഇവരെ കൂടുതൽ ആരോഗ്യവാന്മാരാക്കുകയും, അസുഖം വരുന്നത് തടയുകയും ചെയ്യുന്നതായും പഠനം പറയുന്നു. ഇത്തരത്തിൽ ഇവർ സ്ഥാപനങ്ങളിൽ അവധിയെടുക്കുന്നത് കുറയുന്നുവെന്നും പഠനത്തിൽ സൂചിപ്പിക്കുന്നുണ്ട്.

ഇവർ അസുഖം മൂലം അവധിയെടുക്കുന്നത് എട്ട് മുതൽ 18 ശതമാനം വരെ കുറവാണെന്നാണ് കണ്ടെത്തൽ. ഇത്തരത്തിൽ തൊഴിലാളികളുടെ മാനവവിഭവശേഷി പൂർണമായും വിനിയോഗിക്കാൻ കമ്പനിക്ക് സാധിക്കും. സൈക്കിളിംഗ് ആണ് നടത്തത്തെക്കാൾ നല്ലതെന്നും അവ നമ്മളെ കൂടുതൽ ആരോഗ്യവാന്മാരാക്കി നിലനിർത്തുമെന്നും പഠനം പറയുന്നുണ്ട്.

Content Highlights: study reveals who will take less leave in offices

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us