
ദിവസവും ഗ്രാമ്പൂ കഴിക്കുന്നത് ദഹനം വര്‍ധിപ്പിക്കുകയും പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും വേദന ഒഴിവാക്കുകയും ചെയ്യും. മാത്രമല്ല ശരീരത്തിന്റെ സ്വാഭാവികമായ പ്രതിരോധ ശേഷിയെ പിന്തുണയ്ക്കുന്ന തരത്തിലുള്ള ആന്റി ഓക്‌സിഡന്റുകള്‍, ആവശ്യപോഷകങ്ങള്‍ എന്നിവയാല്‍ സമ്പുഷ്ടവുമാണ് ഗ്രാമ്പൂ. ഇത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം വര്‍ധിപ്പിക്കുന്നു.
ഗ്രാമ്പൂ ചവയ്ക്കുന്നത് ദഹന എന്‍സൈമുകളെ ഉത്തേജിപ്പിക്കുകയും, ഗ്യാസ്, ദഹനക്കേട് എന്നിവ കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇത് ദഹനം സുഗമമാക്കുകയും അസിഡിറ്റി തടയുകയും ചെയ്യും. ഭക്ഷണത്തിന് ശേഷം ഒരു ഗ്രാമ്പൂ ചവയ്ക്കുന്നത് ഇത്തരത്തിലുള്ള ഗുണങ്ങള്‍ പ്രധാനം ചെയ്യുന്നു.
ഗ്രാമ്പൂ ആന്റി ഓക്‌സിഡന്റുകളാലും അന്റിബാക്ടീരിയല്‍ ഗുണങ്ങളാലും സമ്പന്നമാണ്. ഇത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു. ഗ്രാമ്പൂ പതിവായി കഴിക്കുന്നത് അണുബാധകള്‍, ജലദോഷം പനി എന്നിവയില്‍ നിന്ന് സംരക്ഷിക്കുകയും ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
പല്ലുവേദന കുറയ്ക്കാന്‍ സഹായിക്കുന്ന പ്രകൃതിദത്ത വേദന സംഹാരിയായ യൂജെനോള്‍ ഗ്രാമ്പുവില്‍ അടങ്ങിയിട്ടുണ്ട്. ഇതിന്റെ ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ വായിലെ ബാക്ടീരിയയെ ചെറുക്കുകയും വായ്‌നാറ്റം തടയുകയും ചെയ്യുന്നു.
ഗ്രാമ്പൂ ഇന്‍സുലിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്തിക്കാന്‍ സഹായിക്കുകയും ചെയ്യും. പതിവായി ഗ്രാമ്പൂ കഴിക്കുന്നത് പ്രമേഹമുള്ളവര്‍ക്കും അതിന് സാധ്യതയുള്ളവര്‍ക്കും ഗുണം ചെയ്യും.
ഗ്രാമ്പുവില്‍ ശക്തമായ ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് സന്ധിവാതം, പേശിവേദന, തലവേദന എന്നിവ മൂലമുണ്ടാകുന്ന വേദന കുറയ്ക്കാന്‍ സഹായിക്കുന്നു. നീര്‍വീക്കം, സന്ധിയ്ക്കുണ്ടാകുന്ന അസ്വസ്ഥത എന്നിവ കുറയ്ക്കാനും സഹായിക്കുന്നു.
കരളിലെ വിഷാംശം നീക്കം ചെയ്യാന്‍ ഗ്രാമ്പൂ സഹായിക്കുന്നു. ഇവയുടെ ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ കരള്‍രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും കരളിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ഗ്രാമ്പുവിന്റെ ആന്റിബാക്ടീരിയല്‍ ആന്റിഫംഗല്‍ ഗുണങ്ങള്‍ മുഖക്കുരു, ചര്‍മ്മത്തിലെ അണുബാധ എന്നിവ തടയാന്‍ സഹായിക്കുന്നു.
ഗ്രാമ്പൂ ശരീരകലകളിലേക്കുള്ള ഓക്‌സിജന്‍ സഞ്ചാരം പ്രോത്സാഹിപ്പിക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് ഊര്‍ജനില വര്‍ധിപ്പിക്കുകയും മൊത്തത്തിലുള്ള ഉന്‍മേഷത്തിന് സഹായിക്കുകയും ചെയ്യുന്നു.
ഗ്രാമ്പുവിന്റെ സുഗന്ധവും പ്രകൃതിദത്ത സംയുക്തങ്ങളും മനസിനെ ശാന്തമാക്കുന്നു. സമ്മര്‍ദ്ദം, ഉത്കണ്ഠ എന്നിവ കുറയ്ക്കാനും ഉന്‍മേഷത്തോടെയിരിക്കാനും ഇവ സഹായിക്കുന്നു.
Content Highlights : Chewing cloves daily has many benefits