ഇങ്ങനെ ഡയറ്റ് ചെയ്ത് നോക്കൂ; മറവി തടയാം, ചെറുപ്പമാകാം

ബയോളജിക്കല്‍ ഏജിങ്ങും ഡിമെന്‍ഷ്യയും തടയാന്‍ പിന്തുടരുന്ന രീതിയാണ് മൈന്‍ഡ് ഡയറ്റ് എന്നാണ് ഗവേഷകര്‍ പറയുന്നത്. മെഡിറ്ററേനിയന്‍ ഭക്ഷണരീതിയും ഡാഷ് ഡയറ്റും ചേര്‍ന്നതാണ് മൈന്‍ഡ് ഡയറ്റ്

dot image

തലച്ചോറിന്റെ ആരോഗ്യത്തിന് നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന് വലിയ പ്രധാന്യമുണ്ട്. ദിവസം മുഴുവൻ നിങ്ങൾ കഴിക്കുന്ന ഭക്ഷണങ്ങൾ തലച്ചോറിന്റെ ആരോഗ്യത്തിലും പ്രായമാകുന്നത് തടയാനും ഒരുപരിധിവരെ സഹായിക്കുന്നു. ഇതിനായി മൈൻഡ് ഡയറ്റ് പിന്തുടരാം.

എന്താണ് മൈന്‍ഡ് ഡയറ്റ്?

ബയോളജിക്കല്‍ ഏജിങ്ങും ഡിമെന്‍ഷ്യയും തടയാന്‍ പിന്തുടരുന്ന രീതിയാണ് മൈന്‍ഡ് ഡയറ്റ് എന്നാണ് ഗവേഷകര്‍ പറയുന്നത്. മെഡിറ്ററേനിയന്‍ ഭക്ഷണരീതിയും ഡാഷ് ഡയറ്റും ചേര്‍ന്നതാണ് മൈന്‍ഡ് ഡയറ്റ്. ഡിമെൻഷ്യ ബാധിക്കാത്ത അറുപത് വയസുകഴിഞ്ഞ 1644 പേരുടെ വിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. 1991 മുതൽ 2008 കാലയളവും വരെയുള്ള വിവരങ്ങളാണ് പരിശോധിച്ചത്. ഭക്ഷണക്രമവും മന്ദ​ഗതിയിലുള്ള വാർദ്ധക്യ നിരക്കും തമ്മിലുള്ള ബന്ധം ​ഗവേഷകർ ഓരോ നാല് മുതൽ ഏഴ് വർഷം വരെ നിരീക്ഷിച്ചു. അവരുടെ ഭക്ഷണക്രമം, ന്യൂറോ കോ​ഗ്നിറ്റീവ് പരിശോധനയുടെ ഫലം എന്നിവ പരിശോധിച്ചു. മൈൻഡ് ഡയറ്റ് പിന്തുടരുന്നവരിൽ പ്രായമാകലിൻ്റെ നിരക്കും മറവിരോ​ഗ സാധ്യതയും കുറവാണെന്ന് കണ്ടതായി അനൽ ഓഫ് ന്യൂറോളജി എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്.

എന്തുകൊണ്ടാണ് മൈൻഡ് ഡയറ്റ് ?

തലച്ചോറിൻ്റെ ആരോ​ഗ്യത്തിന് ​ഗുണകരമാകുന്ന ഭക്ഷണങ്ങൾക്കാണ് ഈ ഡയറ്റ് പ്രാധാന്യം നൽകുന്നത്. ആന്റി ഓക്സിഡൻ്റുകൾ ധാരാളം അടങ്ങിയതും ആൻ്റി ഇൻഫ്ലമേറ്ററി ​ഗുണങ്ഹൾ ഉള്ളതുമായ ഭക്ഷണങ്ങളാണ് ഈ ഡയറ്റിൽ ഉൾപ്പെടുത്തുന്നത്. ആൻ്റി ഓക്സിഡൻ്റുകൾ ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ ഓർമ്മക്കുറവ് തടയുകയും ഇൻഫ്ലമേഷൻ കുറയ്ക്കുകയും ചെയ്യുന്നു. ഇതുവഴി ടൈപ്പ് 2 പ്രമേഹത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത കുറയ്ക്കും. ആരോ​ഗ്യം മെച്ചപ്പെടുത്താനും മൈൻഡ് ഡയറ്റ് സഹായിക്കും.

മൈൻഡ് ഡയറ്റ് ഉൾപ്പെടുന്ന ഭക്ഷണങ്ങൾ:

  • ഇലക്കറികൾ: ആഴ്ചയിൽ ആറോ അതിലധികമോ ഇലക്കറികൾ കഴിക്കാൻ ശ്രമിക്കുക. വേവിച്ച പച്ചിലകൾ, ചീര, സലാഡുകൾ എന്നിവയും ഉൾപ്പെടുന്നു.
  • ധാന്യങ്ങൾ: ഓരോ ദിവസവും മൂന്നോ അതിലധികം തവണ ധാന്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. 100 ശതമാനവും ​ഗോതമ്പ് ബ്രെഡ്, ബ്രൗൺ റൈസ്, ക്വിനോവ, ഓട്സ്, ഹോൾവീറ്റ് പാസ്ത എന്നിവ ഉൾപ്പെടുത്താവുന്നതാണ്.
  • ബെറികൾ: ആഴ്ചയിൽ രണ്ട് തവണയെങ്കിലും ബെറിപ്പഴങ്ങൾ ഉപയോ​ഗിക്കാം. ബ്ലാക്ക് ബെറി, റാസ്പ്ബെറി, ബ്ലൂബെറി, സ്ട്രോബെറി തുടങ്ങിയവയിൽ ആൻ്റി ഓക്സിഡൻ്റ് ധാരാളം അടങ്ങിയിട്ടുണ്ട്.
  • നട്സ്: കുറഞ്ഞത് അഞ്ച് തവണയെങ്കിലും നട്സ് കഴിക്കാൻ ശ്രമിക്കുക. പോഷകങ്ങൾ കൂടുതൽ ലഭിക്കുന്നതിനായി വ്യത്യസ്തയിനം നട്സുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
  • ഒലിവ് ഓയിൽ: ഒലിവ് ഓയിൽ ഉപയോ​ഗിച്ച് ഭക്ഷണം പാകം ചെയ്യുക.
  • മത്സ്യം: ആഴ്ചയിൽ കുറഞ്ഞത് നാല് തവണയെങ്കിലും ബീൻസ് ഉൾപ്പെടുത്തണം. എല്ലാ തരത്തിലുള്ള ബീൻസ്, പയർ, സോയാബീൻ എന്നിവ ഈ വിഭാ​ഗത്തിൽ പെടുന്നു.
  • കോഴിയിറച്ചി: ആഴ്ചയിൽ കുറഞ്ഞത് രണ്ട് തവണ കോഴിയിറച്ചി ഡയറ്റിൽ ഉൾപ്പെടുത്താം.വറുത്ത ചിക്കൻ മൈൻഡ് ഡയറ്റിൽ ഉൾപ്പെടില്ല.
  • ആരോ​ഗ്യ പ്രശ്നമുള്ളവർ ഡോക്ടറുടെ നിർദ്ദേശാനുസരണം മാത്രം മൈൻഡ് ഡയറ്റ് സ്വീകരിക്കേണ്ടതാണ്.

Content Highlights: MIND Diet Foods to eat in this diet that slow down ageing and sharpen memory

dot image
To advertise here,contact us
dot image