ഏറെ ആരോഗ്യ ഗുണങ്ങളുള്ള നട്സാണ് ബദാം. പ്രോട്ടീൻ, വിറ്റാമിനുകൾ, ഫൈബർ തുടങ്ങിയവ ബദാമിൽ അടങ്ങിയിരിക്കുന്നു. ഹൃദ്രോഗവും കൊളസ്ട്രോളും കുറയ്ക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും ബദാം ഗുണം ചെയ്യും. ബദാമിനെ പോലെ ബദാം ഓയിലിനും ഏറെ ഗുണങ്ങളുണ്ട്. ബദാം ഓയിൽ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഏറെ നല്ലതാണ്.
ബദാം ഓയിലിൻ്റെ ഗുണങ്ങൾ അറിയാം:
- ഹൃദയാരോഗ്യം: ബദാം ഓയിൽ ഉപയോഗിക്കുന്നത് ഹൃദയാഘാത സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. കൊളസ്ട്രോൾ കുറയ്ക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും ബദാം ഓയിൽ നല്ലതാണ്.
- തലച്ചോറിൻ്റെ ആരോഗ്യം: ബദാം ഓയിലിൽ ഒമേഗ 3 ഫാറ്റി ആസിഡ്, വിറ്റാമിൻ എ, ഇ തുടങ്ങിയവ അടങ്ങിയിരിക്കുന്നതിനാൽ ഇവ തലച്ചോറിൻ്റെ ആരോഗ്യത്തിനും ഗുണം ചെയ്യും.
- പ്രമേഹം: ബദാം ഓയിൽ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കും.
- വണ്ണം കുറയ്ക്കാൻ: ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും അടങ്ങിയ ബദാം ഓയിൽ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വണ്ണം കുറയ്ക്കാൻ സഹായിക്കും.
- എല്ലുകളുടെ ആരോഗ്യം: കാത്സ്യം, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയ ബദാം ഓയിൽ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തെ സഹായിക്കും.
- ദഹനം: ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും ബദാം ഓയിൽ സഹായിക്കുന്നു. കുടലിൻ്റെ ആരോഗ്യം സംരക്ഷിക്കാനും ബദാം ഓയിൽ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.
- പ്രതിരോധശേഷി: രോഗ പ്രതിരോധശേഷി കൂട്ടാനും ബദാം ഓയിൽ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും.
- ചർമ്മം: വിറ്റാമിൻ ഇയുടെ കലവറയാണ് ബദാം. ബദാം ഓയിൽ ചർമ്മ സംരക്ഷണത്തിന് നല്ലതാണ്. ബദാം ഓയില്‍ കൊണ്ട് ചര്‍മ്മത്തില്‍ മസ്സാജ് ചെയ്യുന്നത് ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുകയും ചര്‍മ്മത്തിന് മൃദുത്വം നല്‍കുകയും ചെയ്യും.
Content Highlights:Benefits of Badam Oil