ജിമ്മില്‍ പോകാം 'ആരോഗ്യ'ത്തോടെ; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി...

ജിമ്മില്‍ പോകുന്നതിന് മുന്‍പ് നമ്മള്‍ ആദ്യം നമ്മുടെ ശരീരത്തെ അറിയുന്നത് എന്തുകൊണ്ടും നല്ലതാണ്.

dot image

ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ മരണം സംഭവിക്കുന്ന വാര്‍ത്തകള്‍ നമ്മള്‍ പലപ്പോഴായി കേള്‍ക്കാറുണ്ട്. സത്യത്തില്‍ ജിമ്മില്‍ പോകുന്നത് ജീവനും ആരോഗ്യത്തിനും ആപത്താണോ? ഇല്ലെന്ന് ഒറ്റ വാക്കില്‍ പറയാം. ട്രെഡ് മില്ലില്‍ നടക്കുമ്പോള്‍ അല്ലെങ്കില്‍ ഓടുമ്പോള്‍ കുഴഞ്ഞു വീണു മരിച്ചു എന്ന വാര്‍ത്തകളാണ് കൂടുതലും നമ്മള്‍ കാണാറുള്ളത്. ഇവിടെ സഡന്‍ കാര്‍ഡിയാക് ഡെത്ത് ആണ് പലപ്പോഴും വില്ലനാവുന്നത്. പക്ഷേ അത് ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതിന്റെ ഫലമല്ല, മറിച്ച് ഹൃദയത്തിന് എന്തെങ്കിലും പ്രശ്‌നം ഉള്ളവരാണങ്കില്‍ അത് തിരിച്ചറിയാതെ ഹെവി വര്‍ക്കൗട്ടുകള്‍ ചെയ്യുമ്പേള്‍ സംഭവിക്കുന്നതാണ്.

ജിമ്മില്‍ പോകുന്നതിന് മുന്‍പ് നമ്മള്‍ ആദ്യം നമ്മുടെ ശരീരത്തെ അറിയുന്നത് എന്തുകൊണ്ടും നല്ലതാണ്. പ്രത്യേകിച്ചും ഒരു വ്യായാമവും ചെയ്യാത്ത ആളുകള്‍ പെട്ടെന്ന് ജിമ്മില്‍ പോയി വ്യായാമം ചെയ്യുമ്പേള്‍ അത് സഡന്‍ കാര്‍ഡിയാക് അറസ്റ്റിനുള്ള സാധ്യത വരാന്‍ സാധ്യത ഉണ്ടെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. അതുകൊണ്ട് റഗുലര്‍ ആയി ചെയ്യുന്ന വ്യായാമം രോഗസാധ്യത ഏതാണ്ട് ഇല്ലാതാക്കും.

ശരീരത്തിന്റെ ശക്തിയും ദൗര്‍ബല്യവും നമ്മള്‍ ആദ്യം മനസിലാക്കണം. മാത്രമല്ല പാരമ്പര്യമായി ഹൃദ്രോഗ സാധ്യതയുള്ളവരും ജീവിതശൈലീ രോഗങ്ങളുള്ളവരും 40 വയസ് പിന്നിട്ടവരും പ്രാഥമിക പരിശോധനകള്‍ നടത്തിയാല്‍ ഉചിതം. അതായത് ഇസിജി, എക്കോ കാര്‍ഡിയോഗ്രാം, ട്രെഡ്മില്‍ ടെസ്റ്റ് എന്നിവയൊക്കെ ചെയ്താല്‍ നല്ലതാണ്.

ജിമ്മില്‍ ചേര്‍ന്ന ഉടന്‍ തന്നെ ഇനി ഞാന്‍ എന്നും വര്‍ക്കൗട്ട് ചെയ്യും, എന്റെ ശരീരം ഞാന്‍ സൂപ്പറാക്കും എന്ന് പറഞ്ഞ് എല്ലാ വര്‍ക്കൗട്ടുകളും കൂടെ ഒന്നിച്ച് ചെയ്താല്‍ പണി വേറെ വരും. ജിമ്മിലെത്തിയാല്‍ ഒരാള്‍ക്ക് പറ്റുന്ന ഭാരം മാത്രം എടുക്കാന്‍ ശ്രദ്ധിക്കുക. ട്രെയിനറുടെ നിർദേശത്തോടെ മാത്രം വേണം വർക്കൗട്ടുകള്‍ തെരഞ്ഞെടുക്കാന്‍. പതിയെ പതിയെ നമുക്ക് വര്‍ക്കൗട്ടുകളുടെ കാഠിന്യം വര്‍ധിപ്പിക്കാവുന്നതാണ്. ജിമ്മില്‍ പോയി വര്‍ക്കൗട്ട് ചെയ്യുന്നതിന് മുന്‍പ് വാം അപ് നിര്‍ബന്ധമാണ്. വാം അപിന് ശേഷം മാത്രമേ വര്‍ക്കൗട്ട് തുടങ്ങാവു. അത് മറക്കരുത്.

എന്തൊക്കെ കഴിക്കണം?

ജിമ്മില്‍ പോകുന്ന ആളുകള്‍ എന്തൊക്കെ കഴിക്കണം എന്ന കാര്യം കൂടെ പരിശോധിക്കാം. എന്തും കഴിക്കാം എന്ന ധാരണയില്‍ ജിമ്മില്‍ പോകുന്നവരും നമുക്കിടയില്‍ ഉണ്ട്.

ആദ്യം തന്നെ പോഷക സമൃദ്ധമായ ഭക്ഷണവും, വെള്ളവും ഉറപ്പാക്കേണ്ടതുണ്ട്. മാത്രമല്ല, പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കണം. മുട്ട, ചിക്കന്‍, പയര്‍ പഴ വര്‍ഗങ്ങള്‍ തുടങ്ങിയവയില്‍ പ്രോട്ടീന്‍ ധാരാളം ഉണ്ട്.

ജിമ്മില്‍ പോകുന്നവര്‍ സാധാരണ രീതിയില്‍ വളരെ വേഗത്തിലുള്ള മസില്‍ വളര്‍ച്ചയ്ക്ക് സ്റ്റിറോയിഡുകള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ പെട്ടെന്നുള്ള മസില്‍ വളര്‍ച്ചയ്ക്ക് ഇത്തരത്തില്‍ സ്റ്റിറോയിഡുകള്‍ ഉപയോഗിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. എന്തായാലും ജിമ്മില്‍ പോകുന്നതിനൊപ്പം തന്നെ കൃത്യമായ വിശ്രമവും ഉറക്കവും ജീവിതത്തിന്റെ ഭാഗമാക്കിയാല്‍ ആരോഗ്യമുള്ള ശരീരവും മനസും നമുക്ക് ലഭിക്കും.

Content Highlights : Before going to the gym it is always good to know our body first

dot image
To advertise here,contact us
dot image