എന്ത് ചെയ്തിട്ടും ശരീരഭാരം കുറയുന്നില്ലേ? കാരണം പറയുകയാണ് ഫിറ്റ്‌നസ് കോച്ച്

എന്തൊക്കെ കാര്യങ്ങളാകാം ശരീരഭാരം കുറയുന്നതിന് തടസം നില്‍ക്കുന്നത്? ഫിറ്റ്‌നസ് പരിശീലക ആന്‍മരിയ ടോം പറയുന്നു

dot image

ശരിയായ ഭക്ഷണക്രമവും പതിവ് വ്യായാമങ്ങളും ചേര്‍ന്നാല്‍ ശരീരഭാരം കുറയും. എന്നാല്‍ ഒരു ഫിറ്റ്‌നസ് പരിശീലകന്റെ അഭിപ്രായത്തില്‍ അത് മാത്രം പോര. തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ഫിറ്റ്‌നസ് പരിശീലക ആന്‍ മരിയ ടോം പറയുന്നത് ഇങ്ങനെയാണ്, പ്രഭാത ഭക്ഷണത്തിന് കാപ്പി കുടിക്കുന്നതും വൈന്‍ കുടിക്കുന്നതും, അത്താഴത്തിന് ബാക്കി വരുന്ന ഭക്ഷണം കഴിക്കുന്നതും ശരീരഭാരം കുറയ്ക്കാനുളള ശ്രമങ്ങളെ എങ്ങനെ തടസപ്പെടുത്തുന്നു എന്നാണ് അവര്‍ വ്യക്തമാക്കുന്നത്. അനാരോഗ്യകരമായ ഭക്ഷണക്രമങ്ങള്‍ എങ്ങനെയാണ് ആരോഗ്യത്തെ ബാധിക്കുന്നതെന്നും ആന്‍ മരിയ പറയുന്നു.

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ചെയ്യാന്‍ പാടില്ലാത്തത്

പലരും വണ്ണം കുറയാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും അമിതമായി ഭക്ഷണം കഴിക്കുന്നു എന്ന് സമ്മതിക്കാന്‍ മടിയാണ്. തങ്ങള്‍ ഡയറ്റിലാണെന്ന് പറയുമ്പോഴും കാപ്പി കുടിയും ലഘുഭക്ഷണം കഴിക്കലും മിച്ചം വരുന്ന ഭക്ഷണം കഴിക്കലും ഒന്നും ആളുകള്‍ മാറ്റിവയ്ക്കുന്നില്ല. പക്ഷേ ഫിറ്റ്‌നസിനൊപ്പം ആരോഗ്യകാര്യങ്ങളിലും അല്‍പ്പം ശ്രദ്ധിച്ചാല്‍ ശരീരഭാരം കുറയുമെന്ന് അവര്‍ പറയുന്നു.

എന്തൊക്കെ കാര്യങ്ങളാണ് ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ടതെന്നറിയാം,

  • പ്രഭാത ഭക്ഷണത്തില്‍ രണ്ട് മുട്ടയും ബ്രഡ്ഡ് ടോസ്റ്റ് ചെയ്തതും കഴിക്കുന്നവരാണെങ്കില്‍ ബ്രഡ് ടോസ്റ്റ് ഒഴിവാക്കി പകരം ഒരു കഷ്ണം പാന്‍കേക്ക് കഴിക്കാവുന്നതാണ്. ഇവയില്‍ കാര്‍ബോ ഹൈഡ്രേറ്റും പ്രോട്ടീനും കൂടുതലാണ്. ഇത് നിങ്ങള്‍ക്ക് കൂടുതല്‍ നേരം വയറ് നിറഞ്ഞിരിക്കാന്‍ സഹായിക്കും.
  • എപ്പോഴും ചിക്കനും തൈരും സാലഡും കഴിക്കുന്നതിന് പകരം ഞണ്ടിന്റെ മാംസം വേവിച്ച് സാലഡില്‍ ചേര്‍ത്ത് കഴിക്കാം.
  • ഭക്ഷണം കഴിക്കാന്‍ എടുക്കുന്ന പ്ലേറ്റിന്റെ പകുതി ഭാഗം കൂടുതല്‍ സമയം വയറുനിറഞ്ഞതായി തോന്നാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ കൊണ്ട് നിറയ്ക്കുക.
  • വൈകിട്ടത്തെ ഭക്ഷണത്തില്‍ സൂപ്പ് ഉള്‍പ്പെടുത്താം

നാം കഴിക്കുന്ന എല്ലാ ഭക്ഷണ പദാര്‍ഥങ്ങളും നമ്മുടെ ശരീരത്തെ സ്വാധീനിക്കുന്നു. അത് മെറ്റബോളിസത്തെ സംബന്ധിച്ചായാലും അത് ചേര്‍ക്കുന്ന കലോറിയുടെ അളവിനെ സംബന്ധിച്ചായാലും ഒരുപോലെയാണ്. ശരിയായ ഭക്ഷണക്രമത്തിന്റെയും പതിവ് വ്യായാമത്തിന്റെയും ഫലമായിട്ടാണ് ശരീരഭാരം കുറയുന്നത്. (ശ്രദ്ധിക്കുക, ഒരു ഫിറ്റ്‌നസ് ട്രെയിനറിന്റെ ഉപദേശത്തോടെയോ വിദഗ്ധരുടെ നിര്‍ദേശപ്രകാരമോ മാത്രമേ വ്യായാമവും ഭക്ഷണവും ഒക്കെ ക്രമീകരിക്കാവൂ).

Content Highlights :What's holding you back from losing weight…says fitness trainer Ann Maria Tom

dot image
To advertise here,contact us
dot image