മരുന്നുകള്‍ കഴിച്ചിട്ടും വിറ്റാമിന്‍ ഡി ലെവല്‍ കൂടുന്നില്ലേ? ഇതായിരിക്കാം കാരണം

എന്നാല്‍ സപ്ലിമെന്റുകളിലൂടെയും നിങ്ങളുടെ വിറ്റാമിന്‍ ഡി ലെവല്‍ കൂടിയില്ലെങ്കില്‍ എന്തുചെയ്യും?

dot image

വിറ്റാമിന്‍ ഡിയുടെ കുറവ് മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ നിരവധിയാണ് ഇന്ന്. ശരീരത്തിന് ഏറ്റവും ആവശ്യമുള്ള ജീവകങ്ങളില്‍ ഒന്നാണ് വിറ്റാമിന്‍ ഡി. ഇവയുടെ കുറവ് പല രീതിയിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകും. സൂര്യപ്രകാശം തന്നെയാണ് വിറ്റാമിന്‍ ഡിയുടെ ഏറ്റവും മികച്ച ഉറവിടം. സൂര്യപ്രകാശത്തില്‍ നിന്ന് ആവശ്യമായ വിറ്റാമിന്‍ ഡി ലഭിക്കുന്നില്ലെങ്കില്‍, ഭക്ഷണക്രമത്തിലൂടെയും ഇതിനായുള്ള മരുന്നുകള്‍ കഴിക്കുന്നതിലൂടെയും ലെവല്‍ കൂട്ടുവാന്‍ സാധിക്കും. എന്നാല്‍ സപ്ലിമെന്റുകളിലൂടെയും നിങ്ങളുടെ വിറ്റാമിന്‍ ഡി ലെവല്‍ കൂടിയില്ലെങ്കില്‍ എന്തുചെയ്യും?

കുടലിന്റെ ആരോഗ്യം, പൊണ്ണത്തടി, വൃക്ക സംബന്ധമോ കരള്‍ സംബന്ധമോ ആയ പ്രശ്ങ്ങള്‍ തുടങ്ങിയവ നിങ്ങളുടെ ശരീരം വിറ്റാമിന്‍ ഡി പ്രോസസ് ചെയ്യുന്നതിനെ സാരമായി ബാധിക്കുമെന്നാണ് മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ സീനിയര്‍ കണ്‍സള്‍ട്ടന്റായ ഡോ. മഞ്ജുഷ അഗര്‍വാള്‍ പറയുന്നത്.

Vitamin D Suppliments

വിറ്റാമിന്‍ ഡിയുടെ ആഗിരണം, കൊഴുപ്പ് ആഗിരണം ചെയ്യാനുള്ള കുടലിന്റെ കഴിവിനെ ആശ്രയിച്ചിരിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി. വിറ്റാമിന്‍ ഡി നന്നായി ആഗിരണം ചെയ്യുന്നതിന് ആരോഗ്യകരമായ കൊഴുപ്പുകള്‍ ആവശ്യമാണ്. ഭക്ഷണം കഴിക്കാതെയോ, കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങള്‍ കഴിച്ചതിന് ശേഷമോ വിറ്റാമിന്‍ ഡി സപ്ലിമെന്റുകള്‍ കഴിക്കുന്നത്, അവയുടെ ഫലപ്രാപ്തിയെ പ്രതികൂലമായി ബാധിച്ചേക്കാമെന്നും ഡോ. മഞ്ജുഷ ചൂണ്ടിക്കാട്ടുന്നുണ്ട്.

വിറ്റാമിന്‍ ഡി സപ്ലിമെന്റുകളുടെ ഉപയോഗം ഫലം കാണുന്നില്ലെന്ന് തോന്നിയാല്‍ സ്വയം രോഗനിര്‍ണയം നടത്തുകയോ സ്വയം ചികിത്സിക്കുകയോ ചെയ്യാതെ വൈദ്യസഹായം തേടണമെന്നും പലരും തെറ്റായ രീതിയിലുള്ള വിറ്റാമിന്‍ ഡി സപ്ലിമെന്റുകള്‍ കഴിക്കുന്നത് കാണുന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. പ്രായമായവരില്‍ വിറ്റാമിന്‍ ഡിയുടെ കുറവ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പ്രായത്തിനനുസരിച്ച് ചര്‍മ്മത്തിന് വിറ്റാമിന്‍ ഡി സമന്വയിപ്പിക്കാനുള്ള കഴിവ് കുറയുന്നതും അവര്‍ക്ക് ഭക്ഷണത്തില്‍ ആവശ്യത്തിന് വിറ്റാമിന്‍ ഡി ലഭിക്കാത്തതും ഇതിന് ഒരു കാരണമാണ്.

Vitamin D Suppliments

ഇത്തരം തെറ്റുകള്‍ തടയുന്നതിന് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടത് നിര്‍ണായകമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. സ്വാഭാവികമായി വിറ്റാമിന്‍ ഡി ലഭിക്കുന്നതിന്, ആഴ്ചയില്‍ ഏതാനും തവണ 10 മുതല്‍ 30 മിനിറ്റ് വരെ സൂര്യപ്രകാശം ഏല്‍ക്കണമെന്നും വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു.

Content Highlights: Why your vitamin D levels are low even after taking supplements

dot image
To advertise here,contact us
dot image