
ഭക്ഷണം കഴിച്ച ശേഷം അൽപ്പം മധുരം കഴിച്ചാലോ എന്ന ചോദ്യം പതിവാണ്. പണ്ടത്തെ കാലം മുതൽ മധുരം കഴിക്കുന്നത് പലർക്കും ശീലമാണ്. ഇപ്പോൾ ഭക്ഷണം കഴിച്ചതിനു ശേഷം ഒരു പീസ് ചോക്ലേറ്റോ, ഐസ്ക്രീമോ, ചെറിയൊരു മിട്ടായിയോ കഴിക്കാതെ പലർക്കും സംതൃപ്തിയാകില്ല. എന്ത് കൊണ്ടാണ് ഇനങ്ങനെയുള്ള തോന്നൽ ഉണ്ടാകുന്നത്? എന്നാൽ ഗവേഷകർ നമുക്ക് വരുന്ന ഈ ഒരു ചിന്തയെ പഠന വിഷയമായക്കിയിട്ടുണ്ട്. ഭക്ഷണത്തിനു ശേഷമുള്ള മധുരപലഹാരങ്ങളോടുള്ള നമ്മുടെ ആസക്തി പലകാരണങ്ങൾ കൊണ്ടാണ്. അതിൽ പഞ്ചേന്ദ്രിയങ്ങളും, നമ്മുടെ ശരീരവും ഒരു നിർണായകമായ പങ്ക് വഹിക്കുന്നുണ്ട്. ഇതിനെ ഗവേഷകർ പറയുന്നത് സെൻസറി സ്പെസിഫിക് സെറ്റൈറ്റി എന്നാണ് (sensory-specific satiety).
ഭക്ഷണത്തിനു ശേഷമുള്ള മധുരങ്ങളോടുള്ള നമ്മുടെ പ്രത്യേക താൽപര്യത്തിൽ തലച്ചോറും നിർണായക പങ്ക് വഹിക്കുന്നുണ്ട്. എങ്ങനെയാണെന്നല്ലെ പറയാം, മധുര പലഹാരങ്ങൾ നമ്മുടെ ശരീരത്തിൽ ചെല്ലുമ്പോൾ ഭക്ഷണം കഴിക്കുന്നത്, പ്രത്യേകിച്ച് പഞ്ചസാരയും കൊഴുപ്പും കൂടുതലുള്ള ഭക്ഷണങ്ങൾ, നമ്മുടെ ശരീരത്തിൽ എത്തുമ്പോൾ ന്യൂറോ ട്രാൻസ്മിറ്ററായ ഡോപാമൈൻ്റെ അളവിനെ അത് സഹായിക്കുന്നു. മതിയായ ഡോപാമൈൻ അളവ് ശരീരത്തിന് വളരെ പ്രധാനമാണ്. അത്കൊണ്ട് തന്നെ ഭക്ഷണം കഴിച്ച് നമ്മുടെ വയർ നിറഞ്ഞിട്ടുണ്ട് എങ്കിലും വീണ്ടും ഒരൽപ്പം മധുരം കൂടെ ആകാം എന്ന് നമ്മളെ ചിന്തിപ്പിക്കുന്നു.
കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ, നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നതിനും കാരണമായി തീരുന്നു. ഇത് വീണ്ടും മധുരം കഴിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു.
പല സ്ഥലങ്ങളിലും മധുര പലഹാരങ്ങൾ ഭക്ഷണത്തിന് ശേഷം നിർബന്ധമാണ്. അത് പരമ്പരാഗതമായി തുടർന്ന് വരുന്ന സ്ഥലങ്ങളും ഉണ്ട്. എത്ര വന്നാലും മധുര പലഹാരങ്ങളോടുള്ള ആസക്തി അങ്ങനെ പെട്ടെന്നൊന്നും കുറയുകയും ഇല്ല. അങ്ങനെയെങ്കിൽ നമ്മുടെ ആസക്തിയെ നിയന്ത്രിക്കാൻ ചെറിയ മധുര പലഹാരങ്ങൾ കഴിക്കാം. അതല്ലെങ്കിൽ സംസ്കരിച്ച മധുരപലഹാരങ്ങൾക്ക് പകരം പഴങ്ങൾ തെരഞ്ഞെടുക്കുന്നതും ഉചിതമാണ്.
Content Highlights : How about a little sweet tooth after eating? What would we think like this; Know this