
ദിവസം എട്ടുമണിക്കൂറിലധികം രാത്രി ഉറങ്ങിയിട്ടും ക്ഷീണം മാറുന്നില്ല, ഭക്ഷണം നിയന്ത്രിച്ചിട്ടും വ്യായാമം ചെയ്തിട്ടും ശരീരഭാരം കുറയുന്നുമില്ല, വല്ലാത്ത ഉത്കണ്ഠയും ആശങ്കയുമാണ്. ആർത്തവവും ക്രമംതെറ്റി. ഈ ലക്ഷണങ്ങൾ പല രോഗങ്ങൾക്കും കാരണമായേക്കാം. എന്നാലും ഇതിൽ ആദ്യം പരിഗണിക്കേണ്ടത് തൈറോയ്ഡിനുള്ള സാധ്യതയാണ്. ഈ രോഗത്തെ നേരിടാന്‍ മരുന്നുകള്‍ ആവശ്യമാണെങ്കിലും ചിലതരം മാറ്റങ്ങള്‍ ഭക്ഷണക്രമത്തില്‍ വരുത്തുന്നത് ഗുണകരമാകും. തൈറോയിഡ് മരുന്ന് കഴിച്ചതിന് ശേഷം ഉടൻ ഒഴിവാക്കേണ്ട 5 ഭക്ഷണ പാനീയങ്ങളെ കുറിച്ചാണ് പറഞ്ഞ് വരുന്നത്.
സാധാരണ രീതിയിൽ തൈറോയിഡിന്റെ മരുന്ന്, നമ്മൾ രാവിലെ തന്നെ ഒഴിഞ്ഞ വയറ്റിൽ ആണ് കഴിക്കേണ്ടത്. കാരണം ഭക്ഷണത്തിന് ശേഷമോ ഭക്ഷണത്തോടൊപ്പമോ മരുന്നുകൾ കഴിക്കുകയാണെങ്കിൽ, അവയുടെ ഗുണങ്ങള്‍ ശരിയായി ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടില്ല.
തൈറോയ്ഡ് മരുന്ന് കഴിച്ച് കുറഞ്ഞത് 30 മുതൽ 60 മിനിറ്റിന് ശേഷം ഭക്ഷണം കഴിക്കുന്നതാണ് ഏറ്റവും ഉചിതം. ഇനി കുറച്ച് കൂടി മെച്ചപ്പെട്ടത് എന്നത് ആണെങ്കിൽ 1 മണിക്കൂറാണ്. ഇനി തൈറോയിഡ് മരുന്ന് കഴിച്ച ഉടനെ ഒഴിവാക്കേണ്ട ചില ഭക്ഷണ പാനീയങ്ങൾ ഉണ്ട്. കാരണം അവ ശരീരത്തിൽ ചെന്നാൽ തൈറോയിഡിന്റെ മരുന്ന് ശരീരത്തിൽ പിടിക്കുന്ന പ്രവർത്തിയെ തടസപ്പെടുത്തുന്നതിന് കാരണമായേക്കും. കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ പ്രത്യേകിച്ച് പാലുത്പന്നങ്ങൾ, ജ്യൂസുകള്‍, പിന്നെ ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ, ഉയർന്ന ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ, കാപ്പി തുടങ്ങിയവ ഒഴിവാക്കണം എന്നാണ് ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നത്. ശരീരത്തിലെ ജലാംശം നിലനിര്‍ത്തേണ്ടതും ശരിയായ തൈറോയ്‌ഡ് പ്രവര്‍ത്തനത്തിനും ഇത് ആവശ്യമാണ്.
വെള്ളം, ഹെര്‍ബല്‍ ചായ എന്നിവ യഥേഷ്ടം കുടിക്കുന്നത് ദഹനത്തെ സഹായിക്കുകയും ഹൈപോതൈറോയ്‌ഡിസം മൂലമുള്ള ക്ഷീണം കുറയ്‌ക്കുകയും ചെയ്യും. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് നിയന്ത്രിച്ച് എന്നാൽ പോഷകങ്ങൾ എല്ലാം അടങ്ങിയ, പ്രത്യേകിച്ചും തൈറോയ്ഡിന്റെ ആരോഗ്യത്തിനാവശ്യമായ ഭക്ഷണം ദിവസവും കഴിക്കണം.
ആരോഗ്യകരമായ ഭക്ഷണത്തോടൊപ്പം യോഗ പോലുള്ള ശാരീരിക പ്രവർത്തനങ്ങളിലും രോഗികൾ ഏർപ്പെടണം. ഇത് എൻഡോക്രൈൻ സംവിധാനത്തെ ഉത്തേജിപ്പിക്കുകയും ശരീരത്തിലെ ഓക്സിജൻ വിതരണം വർധിപ്പിക്കുകയും ചെയ്യും. പുകവലിയും മദ്യപാനവും ഒഴിവാക്കുന്നത് തൈറോയ്ഡിന്റെ പ്രവർത്തനം മെച്ചപ്പെടുത്തും.
Content Highlights : Do you take these immediately after taking thyroid medication? 5 Foods and Drinks to Avoid