മോണോ ഡയറ്റോ? ഇത് ശരീരത്തിന് ഗുണം ചെയ്യുമോ? ഇതൊക്കെ ഒന്ന് ശ്രദ്ധിക്കണേ..

മോണോ ഡയറ്റ് അല്ലെങ്കിൽ മോണോട്രോഫിക് ഡയറ്റ് എന്നത് ഒരു തരം ഭക്ഷണരീതിയാണ്

dot image

ശരീര ഭാരം കുറയ്ക്കാൻ നമ്മൾ പല മാർ​ഗങ്ങൾ സ്വീകരിക്കാറുണ്ട്. കഠിനമായ വ്യായാമവും, കൃത്യമായ ഡയറ്റ് പ്ലാനുകളും ഒക്കെ അതിൽ പെടും. ചെയ്യുന്ന കാര്യങ്ങളിൽ ഒരു റിസൾട്ട് ഉണ്ടാകുന്നത് വരെ നമ്മൾ ആ രീതികൾ തുടർന്ന് കൊണ്ടേ ഇരിക്കും. ഡയറ്റുകളിൽ തന്നെ മോണോ ഡയറ്റും പിന്തുടരുന്നവർ നമുക്കിടയിൽ ഉണ്ട്. അപ്പോൾ ചിലർ ചോദിക്കും, മോണോ ഡയറ്റോ അതെന്താ? പറഞ്ഞ് തരാം. ഒരേ തരത്തിലുള്ള ഭക്ഷണം മാത്രം കഴിക്കുന്ന ഒരു ഡയറ്റ് പ്ലാനാണ് മോണോ ഡയറ്റ് എന്ന് പറയുന്നത്. ഇത് പലപ്പോഴും ശരീര ഭാരം കുറയ്ക്കുന്നതിനായി സഹായിക്കാറുണ്ട്.

മോണോ ഡയറ്റ് അല്ലെങ്കിൽ മോണോട്രോഫിക് ഡയറ്റ് എന്നത് ഒരു തരം ഭക്ഷണരീതിയാണ്, ഇതിൽ ഒരാൾ ദിവസങ്ങളോ ആഴ്ചകളോ ഒരു ഭക്ഷണപദാർത്ഥമോ ഭക്ഷണ ഇനമോ മാത്രം കഴിക്കുന്നു, അതും ഡയറ്റീഷ്യൻ നിർദേശിക്കുന്നതനുസരിച്ച്. മോണോ ഡയറ്റ് പലപ്പോഴും ഫലപ്രദമാണെന്ന് പറയുന്നുണ്ടങ്കിലും നമ്മൾ കഴിക്കാൻ തെരഞ്ഞെടുക്കുന്ന ഭക്ഷണം വളരെ പ്രധാനപ്പെട്ടതാണ്. നമ്മൾ ഒരു ഭക്ഷണം കഴിക്കാൻ തെരഞ്ഞെടുത്താൽ അത് ഏതളവിലും കഴിക്കാം എന്നല്ല ഇവിടെ ഉദ്ദേശിക്കുന്നത്. മോണോ ഡയറ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നവർ ഉരുളക്കിഴങ്ങ്, ആപ്പിൾ, പാൽ, പിയർ പഴം, പയർവർഗ്ഗങ്ങൾ ഒക്കെ തെരഞ്ഞെടുത്താൽ നല്ലതായിരിക്കും. അപ്പോൾ ശരീരഭാരം കുറയ്ക്കാൻ ഒരു ഭക്ഷണം മാത്രം കഴിക്കുന്നത് ആരോഗ്യകരവും സുരക്ഷിതവുമാണോ എന്ന ചോദ്യം ഉയരാൻ സാധ്യത ഉണ്ട്.

ഒരു മോണോ ഡയറ്റ് ശരീരഭാരം കുറയ്ക്കാനുള്ള സാധ്യത വർധിപ്പിക്കുമെങ്കിലും, ആവശ്യമായ പോഷകങ്ങളുടെ കുറവുണ്ടാക്കാന്‍ സാധ്യതയുണ്ട്. ആരോഗ്യകരമായ പല പോഷകങ്ങളും അടങ്ങിയ വ്യത്യസ്ത തരം ഭക്ഷണങ്ങൾ കഴിക്കുന്നത് പരിമിതപ്പെടുത്തുന്നത് നമ്മളിൽ രോഗപ്രതിരോധ ശേഷി കുറയ്ക്കുന്നതിനുള്ള സാധ്യത വർധിപ്പിച്ചേക്കും.

കൂടാതെ മോണോ ഡയറ്റിലൂടെ നമ്മൾ ഭക്ഷണം കഴിക്കുമ്പോൾ പലപ്പോഴും അത് അനാരോഗ്യകരമായ ഭക്ഷണ രീതികളിലേക്ക് വ്യതിചലിക്കാൻ സാധ്യതയുണ്ട്. ശരീരഭാരം കുറയ്ക്കാൻ മോണോ ഡയറ്റുകൾ ഫലപ്രദമാണെന്ന് തോന്നുമെങ്കിലും, ഇത്തരത്തിൽ ചില നിയന്ത്രണങ്ങൾ അവിടെ നിലനിൽക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത് അപ്രായോഗികമാണെന്ന് ചിലർ വിലയിരുത്തുന്നുമുണ്ട്. ഒരു ഡയറ്റീഷ്യന്റെ നിർദേശപ്രകാരം മാത്രം ഡയറ്റുകള്‍ ഫോളോ ചെയ്യാന്‍ ശ്രമിക്കുക.

Content Highlights : Mono diet? Does it benefit the body? Pay attention to this

dot image
To advertise here,contact us
dot image