
വിറ്റാമിനുകളെ പോലെ തന്നെ നിരവധി ജൈവ പ്രവര്‍ത്തനങ്ങള്‍ക്ക് മഗ്നീഷ്യം ആവശ്യമാണ്. ആവശ്യത്തിന് മഗ്നീഷ്യം ഇല്ലെങ്കില്‍ അത് ശരീരത്തില്‍ നിരവധി ലക്ഷണങ്ങള്‍ കാണിക്കാറുണ്ട്. പേശി വലിവ് , ക്ഷീണം, ഉറക്കക്കുറവ്, ഉത്കണ്ഠ തുടങ്ങിയ പ്രശ്‌നങ്ങളിലേക്കും ഇത് നയിച്ചേക്കാം. മഗ്നീഷ്യത്തിന്റെ കുറവ് പരിഹരിക്കുന്നതിന് മഗ്നീഷ്യം എണ്ണ നല്ലൊരു ഉപാധിയാണ്. മഗ്നീഷ്യം ക്ലോറൈഡിന്റെയും വൈളളത്തിന്റെയും ഒരു സാന്ദ്രീകൃത ലായനിയാണ് ഇത്. ഇത് ചര്‍മ്മത്തില്‍ പുരട്ടുമ്പോള്‍ ദഹനവ്യവസ്ഥയെ മറികടന്ന് രക്ത പ്രവാഹത്തിലേക്ക് ആഗീരണം ചെയ്യപ്പെടുന്നു. ദഹന പ്രശ്‌നങ്ങളുള്ള വ്യക്തികള്‍ക്കും മഗ്നീഷ്യം സപ്ലിമെന്റുകള്‍ കഴിക്കുമ്പോള്‍ പാര്‍ശ്വഫലങ്ങള്‍ അനുഭവിക്കുന്നവര്‍ക്കും മഗ്നീഷ്യം എണ്ണ ഗുണം ചെയ്യും.
തുടകളിലെ ചര്‍മ്മം താരതമ്യേനെ നേര്‍ത്തതാണെങ്കിലും ഉയര്‍ന്ന വാസ്‌കുലറൈസ്ഡ് ആയതിനാല്‍ രക്ത പ്രവാഹത്തിലേക്ക് മഗ്നീഷ്യം നന്നായി ആഗിരണം ചെയ്യാന്‍ ഇത് സഹായിക്കും. തുടയിലെ പേശികളില്‍ നേരിട്ട് മഗ്നീഷ്യം എണ്ണ പുരട്ടുന്നത് മലബന്ധം, വേദന, മസില്‍പിടുത്തം എന്നിവ കുറയ്ക്കാന്‍ സഹായിക്കും.
പ്രീ മെന്‍സ്ട്രല്‍ സിന്‍ഡ്രോം (പിഎംഎസ്) ഉള്ളവരില്‍ മലബന്ധം, മാനസികാവസ്ഥയിലെ മാറ്റങ്ങള്‍, വയറ് വീര്‍ക്കല്‍ തുടങ്ങിയ ലക്ഷണങ്ങളെ ലഘൂകരിക്കാന്‍ മഗ്നീഷ്യം സഹായിക്കും. തുടകളില്‍ ഇത് പുരട്ടുന്നത് ഹോര്‍മോണ്‍ ബാലന്‍സ് നല്‍കും.
ചില ആളുകള്‍ക്ക് പ്രത്യേകിച്ച് സെന്‍സിറ്റീവ് ചര്‍മ്മം ഉള്ളവര്‍ക്ക് മഗ്നീഷ്യം എണ്ണ പുരട്ടിയ ശേഷം ചൊറിച്ചില്‍ അനുഭവപ്പെടാം. അസ്വസ്ഥതയുണ്ടെങ്കില്‍ എണ്ണ വെള്ളത്തിലോ കറ്റാര്‍വാഴ ജെല്ലിലോ നേര്‍പ്പിച്ച് പുരട്ടാം. (ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഉപയോഗിക്കുന്നതാകും ഉത്തമം).
Content Highlights : Why should magnesium oil be applied to thighs? Magnesium levels affect what functions in the body