
നമ്മള്‍ ദിവസവും ചെയ്യുന്ന ഒരു സ്വാഭാവികമായ പ്രവര്‍ത്തനമാണ് നടത്തം. അതിപ്പോള്‍ വീട്ടിനുള്ളിലെ നടത്തമാകാം, ഓഫീസിലേക്കുളള നടത്തമാകാം, എക്‌സര്‍സൈസിന്റെ ഭാഗമായിട്ടുള്ള നടത്തമാകാം. പക്ഷേ ഈ നടത്തത്തിനിടയില്‍ ചില അസ്വഭാവികത തോന്നിയാലോ? ചിലപ്പോള്‍ പ്രമേഹത്തിന്റെ മുന്നറിയിപ്പ് ലക്ഷണങ്ങളാവും. പ്രമേഹം രക്തത്തിലെ പഞ്ചസാരയുടെ അളവ്, രക്തചംക്രമണം, നാഡികളുടെ ആരോഗ്യം എന്നിവയെ ബാധിക്കുന്നു. ഈ ആദ്യകാല ലക്ഷണങ്ങള്‍ തിരിച്ചറിയുന്നത് ആരോഗ്യ സ്ഥിതി കൂടുതല്‍ വഷളാകുന്നതിന് മുന്‍പ് പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കും.
പ്രമേഹത്തിന്റെ ഏറ്റവും സാധാരണമായ ആദ്യ ലക്ഷണങ്ങളില്‍ ഒന്നാണ് പെരിഫറല്‍ ന്യൂറോപ്പതി. (തലച്ചോറിനും സുഷുമ്നാ നാഡിക്കും പുറത്ത് സ്ഥിതി ചെയ്യുന്ന ഞരമ്പുകള്‍ക്ക് (പെരിഫറല്‍ നാഡികള്‍) കേടുപാടുകള്‍ സംഭവിക്കുമ്പോഴാണ് പെരിഫറല്‍ ന്യൂറോപ്പതി സംഭവിക്കുന്നത്).രക്തത്തിലെ ഉയര്‍ന്ന അളവിലുള്ള പഞ്ചസാര കൈകളിലേയും കാലുകളുടെയും ഞരമ്പുകളെ നശിപ്പിക്കുന്നു. അതുകൊണ്ട് തന്നെ നടക്കുകയും മറ്റും ചെയ്യുമ്പോള്‍കാലുകളില്‍ ഇക്കിളി പോലെയും കുത്തുന്ന വേദനയും ഒക്കെ തോന്നിയേക്കാം. ഇത് അവഗണിച്ചാല്‍ പിന്നീട് വലിയ മരവിപ്പിലേക്ക് നയിച്ചേക്കാം.
ചെറിയ ദൂരം നടക്കുമ്പോള്‍ത്തന്നെ കാലുകള്‍ വേദനിക്കാറുണ്ടോ? എന്നാലിത് പെരിഫറല്‍ ആര്‍ട്ടറി ഡിസീസ് (PAD)യുടെ ലക്ഷണമാകാം. രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവ് ധമനികള്‍ ചുരുങ്ങുന്നതിനും കഠിനമാകുന്നതിനും കാരണമാകും. ഇത് കാലുകളിലേക്കുള്ള രക്തയോട്ടം നിയന്ത്രിക്കുന്നു. ഇങ്ങനെ രക്ത ചംക്രമണം കുറയുന്നത് നടക്കുമ്പോള്‍ ഉപ്പൂറ്റിയിലോ തുടകളിലോ നിതംബത്തിലോ വേദനയ്ക്കും പിടുത്തത്തിനും കാരണമാകുന്നു.
ഒരു ചെറിയ നടത്തം കഴിയുമ്പോള്‍ ക്ഷീണം, ബലക്കുറവോ ഉണ്ടാകുന്നതുപോലെ തോന്നുന്നത് ഇവയൊക്കെ രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ ഉണ്ടാകുന്ന മാറ്റങ്ങളുടെ സൂചനയാകാം. രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവ്( ഹൈപ്പര്‍ ഗ്ലൈസീമിയ) കുറഞ്ഞ പഞ്ചസാരയുടെ അളവ്( ഹൈപ്പോ ഗ്ലൈസീമിയ)ഇവ കടുത്ത ക്ഷീണത്തിന് കാരണമാകും. എപ്പോഴും ഇത്തരത്തില്‍ ക്ഷീണം തോന്നുകയാണെങ്കില്‍ അത് പ്രമേഹത്തിന്റെ ഒരു മുന്നറിയിപ്പ് അടയാളമായിരിക്കും.
പ്രമേഹം വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കാം. ഇത് ഫ്‌ളൂയിഡുകള്‍ ഉണ്ടാവുകയും കണങ്കാലിലും പാദങ്ങളിലും വീക്കം ഉണ്ടാക്കുകയും ചെയ്യും. നടക്കുമ്പോള്‍ ചെരുപ്പ് ഇറുകിയതായി തോന്നുകയും കാലുകള്‍ വീര്‍ക്കുന്നതായി തോന്നുകയും ചെയ്താല്‍ അത് പ്രമേഹത്തിന്റെ ലക്ഷണമായി കണക്കാക്കാം.
പ്രമേഹം നാഡികളിലേക്ക് ഓക്‌സിജന്‍ എത്തിക്കുന്ന ചെറിയ രക്തക്കുഴലുകള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും അവ ശരിയായി പ്രവര്‍ത്തിക്കുന്നത് ബുദ്ധിമുട്ടാക്കുകയും ചെയ്യും. നിയന്ത്രിക്കാതിരുന്നാല്‍ ഈ ന്യൂറോപ്പതി വഷളാവുകയും സംവേദന ക്ഷമത നഷ്ടപ്പെടുകയും ചെയ്യും. ഇങ്ങനെ മരവിപ്പും മറ്റും ഉണ്ടാകുമ്പോള്‍ ചെറിയ മുറിവുകളോ പൊള്ളലോ മറ്റോ ഉണ്ടായാല്‍ അറിയാതെ തന്നെ അണുബാധയായി മാറാം. അതുകൊണ്ടുതന്നെ പാദങ്ങള്‍ പതിവായി പരിശോധിക്കുകയും സുഖകരവും നന്നായി യോജിക്കുന്നതുമായ ഷൂസ് ധരിക്കുന്നതും സങ്കീര്‍ണതകള്‍ തടയാന്‍ സഹായിക്കും.
Content Highlights : If you have these symptoms, you may think diabetes is on the way