അകാല വാര്‍ധക്യം, ദന്തപ്രശ്നങ്ങള്‍, ശരീരഭാരം കുറയ്ക്കും; പുകവലി നിസാരക്കാരനല്ല

ദീര്‍ഘനേരമുളള പുകവലി പ്രത്യക്ഷത്തില്‍ ശരീരത്തെ ബാധിക്കുന്നത് എങ്ങനെ

dot image

മാര്‍ച്ച് മാസത്തിലെ രണ്ടാമത്തെ ബുധനാഴ്ചയായ മാര്‍ച്ച് 12ന് ദേശീയ പുകവലി രഹിത ദിനം (No Smoking Day ) ആചരിക്കുകയാണ് രാജ്യം. പുക വലിക്കുന്നവരെ പുകവലി ഉപേക്ഷിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിനും പുകയില ഉപയോഗവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനുമായി ആചരിക്കുന്ന വാര്‍ഷിക ആരോഗ്യ അവബോധ ദിനമാണ് നോ സ്‌മോക്കിംഗ് ഡേ. ദീര്‍ഘ നേരം പുകവലിക്കുന്നത് അകാല വാര്‍ദ്ധക്യം, ചര്‍മ്മത്തിന്റെ നിറംമാറല്‍, ദന്ത പ്രശ്‌നങ്ങള്‍, ശ്വസന പ്രശ്‌നങ്ങള്‍ എന്നിവയുള്‍പ്പടെ ധാരാളം പ്രത്യക്ഷമായ ആരോഗ്യ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകും. എന്തൊക്കെയാണ് ഇത്തരത്തില്‍ ശരീരത്തില്‍ പ്രത്യക്ഷമായി ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ എന്ന് നോക്കാം.

ചര്‍മ്മത്തിന് ഉണ്ടാകുന്ന അകാല വാര്‍ധക്യം

പുകലവലി വാര്‍ധക്യത്തെ നേരത്തെയാക്കുന്നു. ഇത് നേരത്തെ ചര്‍മ്മത്തില്‍ നേരത്തെ ചുളിവുകളും വരകളും പ്രത്യക്ഷപ്പെടും. പ്രത്യേകിച്ച് കണ്ണിനും വായ്ക്കും ചുറ്റും. പുകയിലയിലെ രാസവസ്തുക്കള്‍ ചര്‍മ്മത്തിലേക്കുളള രക്തയോട്ടം കുറയ്ക്കുകയും ഓക്‌സിജനും ആവശ്യ പോഷകങ്ങളും നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ ചര്‍മ്മം വികൃതമാക്കാനും മങ്ങാനും കാരണമാകുന്നു.

ചര്‍മ്മത്തിന്റെ നിറം മാറുന്നു

സിഗരറ്റിലും മറ്റും അടങ്ങിയിട്ടുളള നിക്കോട്ടിന്‍ മറ്റ് രാസവസ്തുക്കള്‍ എന്നിവ ചര്‍മ്മത്തിന്റെ നിറം മാറാന്‍ കാരണമാകുന്നു. ഇത് മഞ്ഞയോ ചാരനിറമോ പോലുള്ള നിറത്തിന് കാരണമാകുന്നു. രക്തയോട്ടം കുറയുന്നതും ചര്‍മ്മത്തിലേക്കുള്ള ഓക്‌സിജന്‍ ലഭ്യത കുറയുന്നതുമാണ് ഈ നിറം മങ്ങലിന് കാരണം.

ദന്തപ്രശ്‌നങ്ങള്‍

പുകവലി പല്ലുകളില്‍ കറ, ദുര്‍ഗന്ധം, മോണരോഗ സാധ്യത എന്നിവ വര്‍ദ്ധിപ്പിക്കുന്നു. പുകയിലയിലെ ടാര്‍, നിക്കോട്ടിന്‍ എന്നിവ പല്ലുകളുടെ മഞ്ഞ നിറത്തിന് കാരണമാകുന്നു. അതേസമയം മോണയിലേക്കുളള രക്തയോട്ടം കുറയുന്നതിനും അണുബാധയ്ക്കും പല്ല് നഷ്ടപ്പെടുന്നതിനും കാരണമാകും.

നഖത്തിലെ കറ

നിക്കോട്ടിന്‍ നഖങ്ങളിലും വിരലുകളിലും കറ പുരളാനും മഞ്ഞയോ തവിട്ടുനിറമോ ആകാനും കാരണമാകും. ചര്‍മ്മത്തിലും നഖങ്ങളിലൂടെയും നിക്കോട്ടിന്‍ ആഗീരണം ചെയ്യുപ്പെടുന്നതിലൂടെയാണ് ഈ നിറം മങ്ങല്‍ ഉണ്ടാകുന്നത്.

മുടി കൊഴിച്ചിലും നരയും

പുകവലി രോമകൂപങ്ങളെ കേടാക്കുകയും മുടി കനം കുറയുന്നതിനും മുടി കൊഴിച്ചില്‍ ഉണ്ടാകുന്നതിനും അകാല നരയ്ക്കും കാരണമാകുന്നു. പുകയിലയിലെ വിഷവസ്തുക്കള്‍ രോമകൂപങ്ങളിലെ ഡിഎന്‍എയെ ബാധിക്കുകയും രക്തയോട്ടം കുറയ്ക്കുകയും മുടി വളര്‍ച്ചയെ തടസ്സപ്പെടുത്തുകയും ചെയ്യും.

സോറിയാസിസ്

പുകവലിക്കാര്‍ക്ക് സോറിയാസിസ് വരാനുള്ള സാധ്യത കൂടുതലാണ്. ഇത് ചുവന്ന, ചെതുമ്പല്‍ നിറഞ്ഞ പാടുകള്‍ കാണപ്പെടുന്ന ഒരു വിട്ടുമാറാത്ത ചര്‍മ്മ അവസ്ഥയാണ്.

മുറിവ് ഉണങ്ങാന്‍ വൈകുന്നു

രക്തയോട്ടം കുറയുകയും ടിഷ്യൂകളിലേക്കുള്ള ഓക്‌സിജന്‍ വിതരണം കുറയുകയും ചെയ്യുന്നതിനാല്‍ പുകവലി ശരീരത്തിന്റെ മുറിവുകള്‍ ഉണക്കാനുള്ള കഴിവിനെ തടസ്സപ്പെടുത്തുന്നു. ഇത് രോഗങ്ങള്‍ ഭേദമാകുന്ന സമയം വര്‍ദ്ധിപ്പിക്കുന്നതിനും മുറിവുകള്‍ വലുതാകുന്നതിനും കാരണമാകും.

കണ്ണുകള്‍ മഞ്ഞനിറമാകല്‍

പുകവലി മൂലമുണ്ടാകുന്ന വിഷവസ്തുക്കള്‍ അടിഞ്ഞുകൂടുന്നതിനാല്‍ കണ്ണുകള്‍ മഞ്ഞനിറമാകാം, ഇത് കരളിലെ സമ്മര്‍ദ്ദത്തെയും മറ്റ് ആരോഗ്യപ്രശ്‌നങ്ങളെയും സൂചിപ്പിക്കുന്നു.

എംഫിസെമയും ക്രോണിക് ബ്രോങ്കൈറ്റിസും

ദീര്‍ഘനേരം പുകവലിക്കുന്നത് ശ്വാസകോശത്തിന് കേടുവരുത്തുകയും എംഫിസെമ, ക്രോണിക് ബ്രോങ്കൈറ്റിസ് തുടങ്ങിയ അവസ്ഥകളിലേക്ക് നയിക്കുകയും ചെയ്യുന്നു. ഈ രോഗങ്ങള്‍ ശ്വസിക്കാന്‍ ബുദ്ധിമുട്ട്, വിട്ടുമാറാത്ത ചുമ, ഓക്‌സിജന്‍ കുറയല്‍ എന്നിവയ്ക്ക് കാരണമാകുന്നു.

ശരീരഭാരം കുറയലും പേശിക്ഷയവും

പുകവലി വിശപ്പ് കുറയ്ക്കുകയും പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നത് മോശമാക്കുകയും ചെയ്യും. ഇത് അപ്രതീക്ഷിത ശരീരഭാരം കുറയ്ക്കുന്നതിനും പേശി ക്ഷയത്തിനും കാരണമാകും. ഇത് നിങ്ങള്‍ മെലിയാനും ആരോഗ്യം കുറയാനും കാരണമാകും.

അങ്ങനെ പുകവലി പ്രത്യക്ഷത്തിലുള്ള നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

Content Highlights : How long-term smoking apparently affects the body

dot image
To advertise here,contact us
dot image