
നടത്തം എളുപ്പമുളളതും ഫലപ്രദവുമായ വ്യായാമമാണ്. ഹൃദയാരോഗ്യം, പേശികളുടെ ആരോഗ്യം, ഉയര്‍ന്ന കലോറി എരിച്ച് കളയല്‍ എന്നിവയ്‌ക്കെല്ലാം സഹായകരമാണ്. എന്നാല്‍ നിങ്ങള്‍ നടക്കുന്ന സ്ഥലം അനുസരിച്ച് വ്യായാമത്തിന്റെ തീവ്രതയിലും വ്യത്യാസമുണ്ടാകും. മണ്ണിലും പുല്ലിലും ആണ് നടക്കുന്നതെങ്കിലും രണ്ടും രണ്ട് തരത്തിലുളള ഗുണമാണ് നല്‍കുന്നത്.
കലോറി ഉപയോഗത്തെ ഭാരം, നടത്ത വേഗത, ഭൂപ്രകൃതിയുടെ പ്രതിരോധം, പേശികളുടെ വളര്‍ച്ച എന്നിവയുള്‍പ്പടെ വിവിധ ഘടകങ്ങള്‍ സ്വാധീനിക്കുന്നു. പതുപതുത്തതോ, മൃദുലമായതോ ആയ സ്ഥലത്തുകൂടി നടക്കുന്നതിന് പരന്നതും കഠിനവുമായ സ്ഥലത്ത് നടക്കുന്നതിനേക്കാള്‍ കൂടുതല്‍ ഊര്‍ജം ആവശ്യമാണ്. സ്ഥിരത നിലനിര്‍ത്താന്‍ ശരീരം കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. ഇത് പേശിയുടെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുകയും കലോറി കൂടുതല്‍ എരിച്ച് കളയാനും കാരണമാകുന്നു.
പുല്ല് നടപ്പാതയേക്കാള്‍ മൃദുവാണ്. പക്ഷേ മണലിനേക്കാള്‍ കടുപ്പമുള്ളതുമാണ്. ഇത് പ്രതിരോധത്തിന്റെയും ചലനത്തിന്റെയും സന്തുലിതാവസ്ഥ നല്‍കുന്നു. അതുകൊണ്ട് നടപ്പാതയില്‍ നടക്കുന്നതിനേക്കാള്‍ കലോറി കത്തിക്കാന്‍ നല്ലതാണ്. അസമമായ നിലം എപ്പോഴും സ്ഥിരത നല്‍കുന്ന പേശികളെ സജീവമാക്കുന്നു. പുല്ല് മൃദുവായതും അല്‍പ്പം ഉറച്ചതുമായ ഘടന നല്‍കുന്നു. ഇത് നടത്ത വ്യായാമത്തിന് തുടക്കമിടുന്നവര്‍ക്കോ, ചെറിയ രീതിയിലുള്ള വ്യായാമം ആഗ്രഹിക്കുന്നവര്‍ക്കോ അനുയോജ്യമാണ്.
മണല്‍ മൃദുവായതും ചലിക്കുന്നതുമായ പ്രതലമാണ്. കഠിനമായ പ്രതലത്തില്‍ നടക്കുന്നതിനേക്കാള്‍ കൂടുതല്‍ പരിശ്രമം മണ്ണില്‍ നടക്കുമ്പോഴുണ്ട്. മണലില്‍ നടക്കുന്നത് പേശികളുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നു.നടപ്പാതയിലോ പുല്ലിലോ നടക്കുന്നതിനേക്കാള്‍ 30-50 ശതമാനം കൂടുതല്‍ കലോറി കത്തിച്ചുകളയാന്‍ ഇത് സഹായിക്കുന്നുവെന്നാണ് ഗവേഷണങ്ങള്‍ പറയുന്നത്. പരിക്കുകളില്‍ നിന്ന് സുഖം പ്രാപിക്കുന്ന രോഗികള്‍ക്കും സന്ധിവേദന അനുഭവിക്കുന്നവര്‍ക്കും ഇത് നല്ലൊരു മാര്‍ഗമാണ്.
മണലില്‍ നടക്കുന്നത് പുല്ലില്‍ നടക്കുന്നതിനേക്കാള്‍ കൂടുതല്‍ കലോറി കത്തിക്കുന്നു. ഇത് നടത്തത്തിന്റെ വേഗതയേയും ദൂരത്തേയും ആശ്രയിച്ചിരിക്കും. പുല്ല് സന്തുലിതമായ വ്യായാമം നല്‍കുന്നുവെങ്കിലും മണലിന്റെ അത്രയും ഇല്ല. കലോറി കത്തിക്കലും പേശികള്‍ സജീവമാക്കുകയും ചെയ്യുകയാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ മണല്‍ നടത്തമാണ് അഭികാമ്യം.
Content Highlights :How to walk to burn calories and build muscle