
ലോക ഗ്ലോക്കോമ വാരാചരണത്തിന്റെ ഭാഗമായി ഡോ.റാണി മേനോന്‍ മാക്സിവിഷന്‍ ഹോസ്പിറ്റലിന്റെ സാരഥിയും പ്രശസ്ത ഗ്ലോക്കോമ ചീഫ് സര്‍ജനുമായ ഡോ. റാണി മേനോന്റെ നേതൃത്വത്തില്‍ ബോധവത്ക്കരണ പരിപാടികള്‍ നടത്തുന്നു. കഴിഞ്ഞ പത്ത് വര്‍ഷമായി 'വെളിച്ചം' എന്ന പേരില്‍ വിപുലമായ ബോധവത്ക്കരണ പരിപാടിയാണ് ഗ്ലോക്കോമ വാരത്തോടനുബന്ധിച്ചു നടക്കുന്നത് ഡോ റാണിയുടെ നേതൃത്വത്തില്‍ നടത്തി വരുന്നത്.
സൗജന്യ നേത്ര പരിശോധന ക്യാമ്പുകള്‍, ബോധവത്ക്കരണ ക്ലാസുകള്‍, 10 കിലോമീറ്റര്‍ മാരത്തോണ്‍, പൊതുജന സമ്പര്‍ക്ക ക്യാമ്പയിന്‍, കലാ സാംസ്‌കാരിക വേദികള്‍ തുടങ്ങി നിരവധി പരിപാടിയാണ് ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്.
നേത്രപരിചരണ രംഗത്ത് തൃശ്ശൂര്‍ ആസ്ഥാനമായി 2008 മുതല്‍ പ്രവര്‍ത്തിക്കുന്ന ഡോ. റാണി മേനോന്‍ മാക്സിവിഷന്‍ ഹോസ്പിറ്റലിന്, തൃശ്ശൂരില്‍ കൂടാതെ ഗുരുവായൂര്‍, കുന്നംകുളം, വടക്കാഞ്ചേരി എന്നിവിടങ്ങളില്‍ ബ്രാഞ്ചുകളുണ്ട്. നേത്ര പരിചരണ രംഗത്തെ ഏറ്റവും നൂതനമായ ചികിത്സാരീതികളും, അതിനാവശ്യമായ ആധുനിക ടെക്നിക്കല്‍ മെഷീനറികളും ഇവിടെ ഒരുക്കിയിരിക്കുന്നു. കുറഞ്ഞ ചിലവില്‍ ഏറ്റവും നൂതനമായ ചികിത്സകള്‍ സാധാരണക്കാര്‍ക്ക് ഇവിടെ ലഭ്യമാകുന്നത്.
Content Highlights: Glaucoma Week observed; Awareness programs conducted under the leadership of Dr. Rani Menon