മധുരം 'എക്‌സിനെ' പോലെ;14 ദിവസം മധുരം ഒഴിവാക്കിയപ്പോഴുണ്ടായ അനുഭവം പങ്കുവച്ച് നടി

മധുരത്തോട് കുറച്ച് ദിവസം 'നോ' പറഞ്ഞാല്‍ ശരീരത്തിന് എന്താണ് സംഭവിക്കുക എന്നറിയാം

dot image

ടി സുമുഖി സുരേഷ് 14 ദിവസം മധുരം ഉപേക്ഷിച്ച അനുഭവം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചപ്പോള്‍ നിരവധിപേരാണ് പ്രതികരണങ്ങളുമായി എത്തിയത്. മധുരം നിങ്ങളുടെ എക്സിനെപ്പോലെയാണെന്നാണ് സുമുഖി പറയുന്നത്. പകല്‍ മുഴുവന്‍ എക്സിനെ വിളിക്കാതിരുന്നാലും രാത്രി 10 മണിക്ക് ശേഷം വിളിക്കാന്‍ തോന്നും അതുപോലെയാണ് മധുരത്തോടുളള ആസക്തി എന്നാണ് 37 കാരിയായ സുമുഖി പറയുന്നത്. ആദ്യമൊക്കെ വളരെ ബുദ്ധിമുട്ടായിരുന്നുവെങ്കിലും മധുരത്തോടുളള ആസക്തി കുറഞ്ഞെന്നും ചലഞ്ചിന് ശേഷം ഇപ്പോള്‍ കൃത്യ സമയത്ത് ഉണരാനും വ്യായാമം ചെയ്യാനും ചര്‍മ്മം സുന്ദരമായെന്നും അവര്‍ പറയുന്നു.

മധുരം ഉപേക്ഷിച്ചാല്‍ ശരീരത്തിനുണ്ടാകുന്ന ഗുണങ്ങള്‍

സാന്ദ്ര ഹെല്‍ത്ത് കെയറിലെ പ്രമേഹ രോഗ വിഭാഗം മേധാവിയും രംഗ് ഡി നീല ഇനിഷ്യേറ്റീവിന്റെ സഹ സ്ഥാപകനുമായ ഡോ. രാജീവ് കോവില്‍ പറയുന്നതനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ ആസക്തി എന്നാണ് മധുരത്തെ വിശേഷിപ്പിക്കുന്നതത്രേ. രണ്ടാഴ്ചത്തേക്ക് മധുരം ഉപേക്ഷിക്കുന്നത് ശരീരത്തിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും മാറ്റങ്ങള്‍ കൊണ്ടുവരും. മധുരം ഉപേക്ഷിക്കുന്നത് ആദ്യം വെല്ലുവിളിയായി തോന്നുമെങ്കിലും രണ്ടാഴ്ചയ്ക്കുള്ളില്‍ ആരോഗ്യ ഗുണങ്ങള്‍ വ്യക്തമാകുമെന്ന് ഡോ. കോവില്‍ പറയുന്നു.

പഞ്ചസാര ഉപേക്ഷിച്ചാല്‍ എന്തൊക്കെ ഗുണങ്ങളാണ് ശരീരത്തിന് ഉണ്ടാകുന്നതെന്ന് അറിയാം

രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമാക്കുന്നു

മധുരം ഉപേക്ഷിച്ച് ദിവസങ്ങള്‍ക്കുളളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരത കൈവരിക്കുകയും മധുരത്തോടുള്ള ആസക്തി കുറയ്ക്കുകയും ചെയ്യുന്നു. അതുപോലെ ഇന്‍സുലിന്‍ സ്‌പൈക്കുകള്‍ കുറയ്ക്കുകയും കൊഴുപ്പ് കത്തിക്കാന്‍ സഹായിക്കുകയും ഊര്‍ജ്ജനില മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

മെച്ചപ്പെട്ട ഊര്‍ജ്ജവും മാനസികാവസ്ഥയും

പഞ്ചസാരയുടെ അളവ് കൂട്ടുകയും കുറയ്ക്കുകയും ചെയ്യാതെ നിങ്ങളുടെ ഊര്‍ജം സ്ഥിരതയുളളതായി തുടരും. മാനസികാവസ്ഥയില്‍ പോസിറ്റീവായ മാറ്റങ്ങള്‍ ഉണ്ടാകും. കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കാനും ജാഗ്രത പുലര്‍ത്താനും സാധിക്കും.

വണ്ണം കുറയും ചര്‍മ്മം മനോഹരമാകും

മധുരത്തിന്റെ ഉപയോഗം കുറയ്ക്കുന്നത് ശരീരഭാരം ഗണ്യമായി കുറയ്ക്കുകയും സന്ധിവേദന കുറയ്ക്കുകയും മുഖക്കുരു പോലെയുളള ചര്‍മ്മ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യും. അധിക മധുരം ഇല്ലാത്തതുകൊണ്ട് ശരീരം കൂടുതല്‍ കൊഴുപ്പ് കത്തിക്കുന്നു. പ്രത്യേകിച്ച് വയറിന് ചുറ്റുമുളള കൊഴുപ്പ്.

കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു

മധുരത്തിന്റെ അളവ് കുറയ്ക്കുന്നത് കുടല്‍ ആരോഗ്യകരമായിരിക്കാന്‍ സഹായിക്കുന്നു. ആരോഗ്യകരമായ കുടല്‍ മൈക്രോ ബയോമിനെ പിന്തുണയ്ക്കുന്നു. ഇത് വയറ് കുറയ്ക്കാനും ദഹന സംബന്ധമായ അസ്വസ്ഥതകളും കുറയ്ക്കുന്നു.

Content Highlights :Actress shares her experience after giving up sweets for 14 days

dot image
To advertise here,contact us
dot image