
നിത്യോപയോഗ സാധനങ്ങളില്‍ മായം ചേര്‍ക്കുന്നത് ഒരു സാധാരണ പ്രതിഭാസമായി മാറിയിരിക്കുന്നു. പാല്‍, പനീര്‍, എണ്ണ, ചായപ്പൊടി, സുഗന്ധദ്രവ്യങ്ങള്‍ എല്ലാത്തിലും ചേര്‍ക്കുന്ന മായം മനുഷ്യന്റെ ആരോഗ്യത്തിന് ഭീഷണിയാണ്. കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ ഇഡ്ഡലി പ്ലാസ്റ്റിക് ഷീറ്റില്‍ വേവിച്ച സംഭവം കണ്ടെത്തിയതിനെത്തുടര്‍ന്ന് Food saftey and Drug Administration Department (FDA) നഗരത്തില്‍ നടത്തിയ പരിശോധനയില്‍ മായം കലര്‍ന്ന ചായപ്പൊടി, സുഗന്ധ വ്യഞ്ജനങ്ങള്‍, ശര്‍ക്കര, എണ്ണ, പനീര്‍, ഖോയ എന്നിവ കണ്ടെത്തിയ വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ചായപ്പൊടി വീണ്ടും ഉണക്കി ഉപയോഗിക്കുന്ന വില്‍പ്പനക്കാരുണ്ടെന്നാണ് കണ്ടെത്തല്‍. ഒരിക്കല്‍ ഉപയോഗിച്ച ചായപ്പൊടി വീണ്ടും ഉപയോഗിക്കുന്നത് ഭക്ഷ്യവിഷബാധ, വയയറിലെ അണുബാധ, അലര്‍ജി പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്നു. കൂടാതെ ഉണങ്ങിയ ചായ ഇലകള്‍ വീണ്ടും കുതിര്‍ക്കുന്നത് ടാനിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും കയ്‌പ്പേറിയ രുചിയിലേക്ക് നയിക്കുകയും ചെയ്യുന്നു. കൂടാതെ തേയിലയില്‍ കീടനീശിനികളോ കൃത്രിമ സുഗന്ധങ്ങളോ അടങ്ങിയിട്ടുണ്ടെങ്കില്‍ അവ വീണ്ടും ഉപയോഗിച്ചാല്‍ ദോഷകരമായി വസ്തുക്കള്‍ പുറത്തുവിടും. ഇത് അസ്വസ്ഥതയ്ക്കും ഉറക്കമില്ലായ്മയ്ക്കും കാരണമായേക്കും.
പൊടിച്ച സുഗന്ധവ്യഞ്ജനങ്ങളില്‍ മെറ്റാനില്‍ മഞ്ഞ, ലെഡ് ക്രോമേറ്റ്, സുഡാന്‍ റെഡ് എന്നിവ കൂടുതലായി ചേര്‍ക്കുന്നുണ്ടെന്ന് എഫ്ഡിഎ യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മഞ്ഞള്‍പ്പൊടി, മധുരപലഹാരങ്ങള്‍, പയറുവര്‍ഗങ്ങള്‍, ശീതള പാനിയങ്ങള്‍ എന്നിവയില്‍ കൂടുതലായി ഉപയോഗിക്കുന്ന ഒരു സിന്തറ്റിക് ഡൈ ആണ് മെറ്റാനില്‍ മഞ്ഞ. ഇത് നാഡീ വ്യൂഹത്തെ തകരാറിലാക്കുകയും, ഓര്‍മ നഷ്ടം, ആശയക്കുഴപ്പം എന്നിവയ്‌ക്കെല്ലാം കാരണമാകുകയും ചെയ്യുന്നു. മാത്രമല്ല ഈ രാസവസ്തു കരള്‍ തകരാറിനും വൃക്ക തകരാറിനും കാരണമാകും. കാലക്രമേണ ക്യാന്‍സറിലേക്ക് നയിക്കുകയും ചെയ്തേക്കാം.
ലഡ്‌ക്രോമേറ്റ് ഒരു വിഷാംശമുളള ഘനലോഹ സംയുക്തമാണെന്ന് പറയപ്പെടുന്നു. ഇത് സാധാരണയായി മഞ്ഞള്‍, മുളകുപൊടി എന്നിവയിലാണ് കാണപ്പെടുന്നത്. ഇത് വിളര്‍ച്ച, തലവേദന, പേശികളുടെ ബലഹീനത എന്നിവയ്ക്ക് കാരണമാകും. ദീര്‍ഘകാലം ഇവ ഉപയോഗിക്കുമ്പോള്‍ ക്യാന്‍സറിനും വൃക്ക തകരാറിനും കാരണമായേക്കാമെന്നും ആരോഗ്യവിദഗ്ധർ പറയുന്നു.
സുഡാന്‍ റെഡ് ഒരു വ്യാവസായിക ചായമാണ്. ഇത് കരള്‍, മൂത്ര സഞ്ചി, ആമാശയ ക്യാന്‍സര്‍ എന്നിവയിലേക്ക് നയിച്ചേക്കാം. ഇത് ചര്‍മ്മത്തില്‍ തിണര്‍പ്പ്, ശ്വസന ബുദ്ധിമുട്ട്, കണ്ണിലെ ബുദ്ധിമുട്ട് എന്നിവയ്ക്ക് കാരണമാകുന്നു. ഇത് എന്‍ഡോക്രൈന്‍ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുകയും പ്രത്യുത്പാദന പ്രശ്‌നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നുവെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Content Highlights : You may be afraid to eat.Adulteration of everyday goods has become a common phenomenon