ദിവസവും 12 മണിക്ക് ശേഷം ഉറങ്ങുന്നവരാണോ? നിങ്ങളുടെ ആരോഗ്യത്തെ കുറിച്ച് പഠനം പറയുന്നത് ഇങ്ങനെ

ജേണല്‍ ഓഫ് ദ അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍(JAMA) അടുത്തിടെ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ശരിയായ സമയത്ത് ഉറങ്ങാത്തതിലെ പ്രത്യാഘാതങ്ങള്‍ വ്യക്തമാക്കുന്നത്

dot image

ര്‍ദ്ധരാത്രി വരെ ഉണര്‍ന്നിരിക്കുന്നതും രാത്രി 12 മണിക്ക് ശേഷം സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ പോകുന്നതും രാത്രിയില്‍ ഏറെ സമയം ഫോണ്‍ നോക്കിയോ സിനിമകള്‍ കണ്ടോ ഇരിക്കുന്നതുമല്ലാം ഇന്നത്തെ യുവാക്കള്‍ക്കിടയില്‍ സാധാരണ ശീലങ്ങളായിരിക്കുന്നു. ശരിയായ സമയത്ത് ഉറങ്ങാത്തതും, കൃത്യമായ നേരം ഉറങ്ങാത്തതുമെല്ലാം ആരോഗ്യത്തിന് നല്ലതല്ലെന്ന് നമുക്കെല്ലാവര്‍ക്കുമറിയാം. എന്നാല്‍ ഇതിന്റെ വ്യാപ്തി വ്യക്തമാക്കുന്നതാണ് അടുത്തിടെ നടന്ന ഒരു പഠനം.

ജേണല്‍ ഓഫ് ദ അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍(JAMA) അടുത്തിടെ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ശരിയായ സമയത്ത് ഉറങ്ങാത്തതിലെ പ്രത്യാഘാതങ്ങള്‍ വ്യക്തമാക്കുന്നത്. സ്ഥിരമായി അര്‍ദ്ധരാത്രിക്ക് ശേഷം ഉറങ്ങാന്‍ പോകുന്നവരില്‍ ഗൈസമിക് അളവില്‍ വലിയ രീതിയില്‍ വ്യതിയാനങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് പഠനം പറയുന്നത്. പഠനത്തിന്റെ ഭാഗമായി 1156 പേരില്‍ നിന്നുള്ള വിവരങ്ങളാണ് ശേഖരിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഗ്ലൈസമിക് വേരിയബിലിറ്റി(GV) എന്നത് രക്തത്തിലെ ഗ്രൂക്കോസ് അളവിലുള്ള ഏറ്റക്കുറച്ചിലുകളെയോ വ്യതിയാനങ്ങളെയോ സൂചിപ്പിക്കുന്നതാണ്. ഗ്ലൈസമിക് അളവിലുണ്ടാകുന്ന വ്യത്യാസം വിട്ടുമാറാത്ത രോഗങ്ങള്‍ക്ക് കാരണമാകുമെന്നാണ് പഠനം പറയുന്നത്. മാത്രമല്ല, അര്‍ദ്ധരാത്രിക്ക് ശേഷം ഉറങ്ങുന്നത് നിങ്ങളുടെ മാനസികാരോഗ്യത്തെയും ബാധിച്ചേക്കും.

2024ല്‍ സൈക്യാട്രിക് റിസര്‍ച്ച് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍, പുലര്‍ച്ചെ 1 മണിക്ക് ശേഷം ഉറങ്ങാന്‍ പോകുന്ന ആളുകളില്‍ വിഷാദരോഗവും ഉത്കണ്ഠയും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു. വൈകിയുള്ള കിടത്തം ഉറക്കത്തിന്റെ നിലവാരത്തെയും ബാധിക്കുമെന്ന് ചില പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

Content Highlights: Going to sleep past midnight regularly? Here's what that says about your health

dot image
To advertise here,contact us
dot image