കാത്സ്യം അല്ലെങ്കില്‍ വിറ്റാമിൻ ഡി; അസ്ഥികളുടെ ആരോഗ്യത്തിന് ഏതാണ് കൂടുതൽ പ്രധാനം? അറിയാം

അസ്ഥികളുടെ ആരോഗ്യത്തിനായി കാത്സ്യം വളരെ ആവശ്യമാണെങ്കിലും വിറ്റാമിന്‍ ഡിയുടെ പ്രാധാന്യത്തെ കുറിച്ച് പലര്‍ക്കും വലിയ ധാരണയില്ല.

dot image

രീരത്തിലെ അസ്ഥികളുടെ ആരോഗ്യത്തിന് കാത്സ്യം വളരെ അത്യന്താപേക്ഷിതമാണ്. നമ്മുടെ ചലനങ്ങള്‍ കൃത്യമായി നടക്കുന്നതിന് അസ്ഥികളുടെ ശക്തി പ്രധാനപ്പെട്ട ഒന്നാണ്. എന്നാല്‍ പ്രായത്തിന് അനുസരിച്ച് അസ്ഥികളുടെ ശക്തി ക്ഷയിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അസ്ഥികളെ ശക്തിപ്പെടുത്തേണ്ടത് വളരെ അത്യാവശ്യവുമാണ്. അസ്ഥികളുടെ ആരോഗ്യത്തിനായി കാത്സ്യം വളരെ ആവശ്യമാണെങ്കിലും വിറ്റാമിന്‍ ഡിയുടെ പ്രാധാന്യത്തെ കുറിച്ച് പലര്‍ക്കും വലിയ ധാരണയില്ല. എല്ലുകളെ ശക്തമായി നിലനിര്‍ത്താന്‍ കാത്സ്യം മാത്രം മതിയെന്നാണ് പലരും വിശ്വസിക്കുന്നതെന്നും വിറ്റാമിന്‍ ഡി ഇല്ലാതെ ശരീരത്തിന് കാത്സ്യത്തെ ആഗിരണം ചെയ്യാന്‍ ബുദ്ധിമുട്ടാണെന്നും ഡോ. എസ് ഡി അബ്രോള്‍ പറയുന്നു.

അസ്ഥികളുടെ ആരോഗ്യത്തിന് കാത്സ്യത്തിന്റെ പ്രാധാന്യം:

കാത്സ്യം ശക്തമായ അസ്ഥികളുടെ അടിത്തറയാണ്. കാത്സ്യം ശരീരത്തില്‍ കുറയുമ്പോള്‍ പല ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ശരീരത്തിന് സ്വന്തമായി കാത്സ്യം ഉത്പാദിപ്പിക്കാന്‍ സാധിക്കാത്തതിനാല്‍ അത് ഭക്ഷണത്തില്‍ നിന്നാണ് വരേണ്ടത്. പാല്‍, ചീസ്, തൈര് തുടങ്ങിയ പാലുല്‍പ്പന്നങ്ങള്‍ മികച്ച ഉറവിടങ്ങളാണ്.

പാലുല്‍പ്പന്നങ്ങള്‍ ഒഴിവാക്കുന്നവര്‍ പച്ച ഇലക്കറികള്‍, ബദാം, സസ്യാധിഷ്ഠിത പാല്‍, ധാന്യങ്ങള്‍ പോലുള്ള പോഷക സമൃദ്ധമായ ഭക്ഷണങ്ങള്‍ എന്നിവ കഴിക്കണം. ശരീരത്തിന് ആവശ്യത്തിന് കാത്സ്യം ലഭിക്കാതെ വരുമ്പോള്‍ അസ്ഥികളില്‍ നിന്ന് അത് വലിച്ചെടുക്കാന്‍ തുടങ്ങും. കാലക്രമേണ അസ്ഥികളെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ഡോക്ടര്‍ എസ് ടി അബ്രോള്‍ പറഞ്ഞു.

അസ്ഥികളുടെ ആരോഗ്യത്തിന് വിറ്റാമിന്‍ ഡിയുടെ പ്രാധാന്യം

എല്ലുകളുടെ ആരോഗ്യത്തിന് കാത്സ്യം മാത്രം പോരയെന്നാണ് ഓര്‍ത്തോപീഡിക് സര്‍ജന്‍ പറയുന്നത്. ശരീരത്തില്‍ കാത്സ്യം ശരിയായി ആഗിരണം ചെയ്യുന്നതിനായി വിറ്റാമിന്‍ ഡി ആവശ്യമാണ്. വിറ്റാമിന്‍ ഡി കാത്സ്യം അസ്ഥികളില്‍ എത്തുന്നുവെന്ന് ഉറപ്പാക്കുകയും അവയെ ശക്തമായി നിലനിര്‍ത്തുകയും ചെയ്യുന്നുവെന്ന് ഡോക്ടര്‍ പറയുന്നു.

സൂര്യപ്രകാശമാണ് വിറ്റാമിന്‍ ഡിയുടെ നല്ല ഉറവിടം. അതുപോലെ കൊഴുപ്പുള്ള മത്സ്യം, മുട്ടുയുടെ മഞ്ഞക്കരു, ഫോര്‍ട്ടിഫൈഡ് പാലുല്‍പ്പന്നങ്ങള്‍, മഷ്‌റൂം തുടങ്ങിയ ഭക്ഷണങ്ങളില്‍ നിന്നും അവ ലഭിക്കും.

Content Highlights: Calcium vs. vitamin D: Which is more important for bone health? Surgeon spills the beans

dot image
To advertise here,contact us
dot image