തൈറോയിഡ് മരുന്നുകള്‍ നിര്‍ത്താമോ? ഉണ്ടാകാനിടയുള്ളത് ഗുരുതര പ്രത്യാഘാതങ്ങള്‍

അസുഖം വരുമ്പോള്‍ ഡോക്ടറെ കണ്ട് മരുന്ന് വാങ്ങുകയും അസുഖം കുറഞ്ഞുതുടങ്ങുമ്പോള്‍ പെട്ടെന്ന് മരുന്ന് നിര്‍ത്തുകയും ചെയ്യുന്ന ചിലരെങ്കിലുമുണ്ട്

dot image

തൈറോയിഡ് പ്രശ്‌നങ്ങള്‍ കണ്ടെത്തിയാല്‍ മുടങ്ങാതെ മരുന്ന് കഴിക്കണമെന്ന് പലരോടും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറുണ്ട്. എന്നാല്‍ ചില ആളുകള്‍ക്ക് ഒരു സ്വഭാവമുണ്ട് അസുഖമൊന്ന് കുറഞ്ഞ് തുടങ്ങിയാല്‍ ഡോക്ടര്‍മാര്‍ പറഞ്ഞതൊന്നും വകവയ്ക്കാതെ അവര്‍ സ്വയം മരുന്നൊക്കെ നിര്‍ത്തിക്കളയും. എന്നാല്‍ അതുപോലെ ഒന്ന് നിയന്ത്രണത്തിലായികഴിയുമ്പോള്‍ തൈറോയിഡ് ഗുളികകള്‍ നിര്‍ത്തിക്കളഞ്ഞവരാണ് നിങ്ങളെങ്കില്‍ ശരീരത്തിന് എന്ത് സംഭവിക്കും എന്നുകൂടി അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും.

ഒരു വ്യക്തി തൈറോയിഡ് മരുന്നുകള്‍ കഴിക്കുന്നത് നിര്‍ത്തുമ്പോള്‍ ശരീരം നിരവധി മാറ്റങ്ങള്‍ക്ക് വിധേയമാകും. ഇത് ആരോഗ്യത്തെ പലരീതിയില്‍ ബാധിക്കും. ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍, ഊര്‍ജനില തുടങ്ങി പലവിധത്തിലുള്ള ശാരീരിക പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത് തൈറോയിഡ് ഗ്രന്ധിയാണ്. മരുന്ന് കഴിക്കുന്നവര്‍ക്ക് മരുന്നുകളുടെ സഹായം ഇല്ലാതെ മതിയായ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കും. മാത്രമല്ല ക്ഷീണം, ശരീരഭാരം കൂടുക, വിഷാദം തുടങ്ങി ഹൈപ്പോ തൈറോയിഡിസത്തിന്റെ ലക്ഷണങ്ങള്‍ വീണ്ടും ശരീരത്തില്‍ ഉണ്ടായേക്കാമെന്നാണ് ഒരു ദേശീയ മാധ്യമത്തില്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്.
അതുകൊണ്ടൊക്കെത്തന്നെ രോഗികള്‍ അവരുടെ മരുന്നുകള്‍ സ്വയം നിര്‍ത്തുന്നതിനെക്കുറിച്ച് ആരോഗ്യ വിദഗ്ധരോട് സംസാരിക്കേണ്ടത് അത്യാവശ്യമാണ്.

തൈറോയിഡ് മരുന്നുകള്‍ പെട്ടെന്ന് നിര്‍ത്തുന്നത് ദീര്‍ഘ കാലത്തേക്ക് ആരോഗ്യകരമായ അപകടങ്ങള്‍ ഉണ്ടാക്കും. തൈറോയിഡ് ഹോര്‍മോണുകളുടെ അളവ് നിയന്ത്രിക്കാന്‍ മരുന്നിനെ ആശ്രയിക്കുന്നവര്‍ക്ക് മുടികൊഴിച്ചില്‍, ഊര്‍ജ നിലയിലെ ഏറ്റക്കുറച്ചിലുകള്‍ , മാനസിക നിലയിലെ അസ്വസ്ഥതകള്‍ , ആര്‍ത്തവം താളം തെറ്റല്‍ തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. മാത്രമല്ല മറ്റൊരു അപകടകരമായ കാര്യം തൈറോയിഡ് മരുന്നുകള്‍ നിര്‍ത്തുന്നത് ഹൃദ്‌രോഗം, ഓസ്റ്റിയോപോറിസിസ്, വന്ധ്യത, വിഷാദം എന്നിവയ്ക്കുളള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ഡോക്ടര്‍മാരുമായി ആലോചിച്ചതിന് ശേഷം മാത്രമേ തൈറോയിഡ് മരുന്നുകള്‍ നിര്‍ത്തുന്നതിനെക്കുറിച്ച് ചിന്തിക്കാവൂ.

( ആരോഗ്യത്തെക്കുറിച്ചുള്ള നിങ്ങളുടെ ഏത് സംശയങ്ങള്‍ക്കും ആരോഗ്യവിദഗ്ധരുടെ സേവനം തേടേണ്ടതുണ്ട്)

Content Highlights :What can happen if you stop thyroid medication suddenly?

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us