
ഓരോ ദിവസവും നാം ശാരീരികവും മാനസികവുമായ നിരവധി വെല്ലുവിളികളെ അതിജീവിച്ചാണ് മുന്നോട്ടുപോകുന്നത്. വ്യക്തിപരമോ ജോലി സംബന്ധമായതോ ആയ കാരണങ്ങളാലാകാം മാനസികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നത്. മാനസിക സമ്മര്‍ദ്ദം നേരിടാന്‍ കുറച്ച് ബുദ്ധിമുട്ടാണെന്നു തന്നെ പറയാം. ഇവിടെയാണ് ബ്രെയിന്‍ ഫ്‌ളോസിംഗ് സഹായിക്കുന്നത്. ബ്രെയിന്‍ ഫ്‌ളോസിംഗ് എന്ന് കേള്‍ക്കുമ്പോള്‍ പെട്ടെന്ന് ഓര്‍മ്മ വരിക ഡെന്റല്‍ ഫ്‌ളോസിംഗായിരിക്കുമല്ലേ. ഡെന്റല്‍ ഫ്‌ളോസിംഗ് പല്ലാണ് വൃത്തിയാക്കുന്നതെങ്കില്‍ ബ്രെയിന്‍ ഫ്‌ളോസിംഗ് നിങ്ങളുടെ തലച്ചോറിനെയാണ് വൃത്തിയാക്കുന്നത്. കാലങ്ങളായുളള ആശങ്കകള്‍, ശ്രദ്ധയില്ലായ്മ, സ്‌ട്രെസ് തുടങ്ങിയവ മാറ്റി ബ്രെയിന്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ബ്രെയിന്‍ ഫ്‌ളോസിംഗ് സഹായിക്കും.
മാനസിക പിരിമുറുക്കം ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒരു ജനപ്രിയ വെല്‍നസ് പ്രാക്ടീസാണ് 8D ഓഡിയോ കേള്‍ക്കുന്നത്. ഈ ശബ്ദം കേള്‍ക്കുന്നത് നിങ്ങളുടെ തലച്ചോറിന്റെ ഇരുവശങ്ങളെയും ഉത്തേജിപ്പിക്കുകയും സമ്മര്‍ദ്ദം കുറയ്ക്കുകയും ഏകാഗ്രത മെച്ചപ്പെടുത്തുകയും ചെയ്യും. ഈ രീതി പരീക്ഷിച്ച മിക്കവരും പറയുന്നത് തങ്ങള്‍ കൂടുതല്‍ ഉന്മേഷവാന്മാരായെന്നും മനസ് ശാന്തമായെന്നുമാണ്. സമൂഹമാധ്യമങ്ങളില്‍ ഈ രീതി വൈറലാണെങ്കിലും ഇതിന് ശാസ്ത്രീയമായ അടിത്തറയൊന്നുമില്ല.
1: അതിന് ആദ്യമായി ഒരു 8D കണ്ടന്റ് തെരഞ്ഞെടുക്കണം. യൂട്യൂബ്, സ്‌പോട്ടിഫൈ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളില്‍ അവ ലഭ്യമായിരിക്കും.
2: പൂര്‍ണ്ണമായും ഫലം ലഭിക്കാനായി ഇയര്‍ഫോണ്‍/ ഹെഡ്‌ഫോണ്‍ ഉപയോഗിക്കണം. അപ്പോള്‍ നിങ്ങള്‍ക്ക് ശബ്ദം നിങ്ങളുടെ തലയില്‍ അലയടിക്കുന്നതായി തോന്നാം.
3: നിശബ്ദമായ ഒരു സ്ഥലമായിരിക്കണം ബ്രെയിന്‍ ഫ്‌ളോസിംഗിനായി നിങ്ങള്‍ തെരഞ്ഞെടുക്കേണ്ടത്.
4: കണ്ണുകള്‍ പൂര്‍ണമായും അടച്ച് കേള്‍ക്കുന്ന ശബ്ദത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.
5: ക്രമേണ നിങ്ങളുടെ മനസ് ശാന്തമാവുകയും സ്‌ട്രെസ് ഇല്ലാതാവുകയും ചെയ്യും.
6: പതിവായി ഇത് പരിശീലിക്കുന്നത് കൂടുതല്‍ ഫലം നല്‍കും
Content Highlights: What is 'brain flossing'