
പല്ല് തേച്ച ശേഷം ടൂത്ത് ബ്രഷ് വെളളത്തിനടിയില്‍ പിടിച്ച് കഴുകി വൃത്തിയാക്കി വയ്ക്കുന്നവരാണ് എല്ലാവരും. പക്ഷേ പഠനങ്ങള്‍ തെളിയിക്കുന്നത് പനി, ചുമ, ജലദോഷം പോലെയുള്ള അസുഖങ്ങള്‍ വന്നുപോയ ശേഷം അപ്പോള്‍ ഉപയോഗിച്ച ടൂത്ത്ബ്രഷ് വീണ്ടും ഉപയോഗിക്കരുത് എന്നാണ്. കാരണമിതാണാണ്.
ചുമയോ ജലദോഷമോ ഒക്കെയുണ്ടാവുമ്പോള്‍ ശരീരം വൈറസുകളെയും ബാക്ടീരിയകളെയും നിങ്ങളുടെ ടൂത്ത് ബ്രഷ് ഉള്‍പ്പെടെ വിവിധ പ്രതലത്തിലേക്ക് ബാധിക്കും. ടൂത്ത് ബ്രഷുകള്‍ പലപ്പോഴും ബാത്ത്‌റൂമുകളില്‍ സൂക്ഷിക്കുന്നവരുമുണ്ട്. സൂക്ഷ്മ ജീവികളുടെ വളര്‍ച്ചയ്ക്ക് അനുയോജ്യമായ ഈര്‍പ്പമുള്ള അന്തരീക്ഷം അണുക്കള്‍ പെരുകാന്‍ കാരണമാകും. ഇന്‍ഫ്‌ളുവന്‍സ, ജലദോഷത്തിന് കാരണമാകുന്ന റൈനോ വൈറസ് സ്‌ട്രെപ്‌റ്റോകോക്കസ് പോലുളള ബാക്ടീരിയകളും മറ്റും മണിക്കൂറുകളോ ദിവസങ്ങളിലോ ടൂത്ത്ബ്രഷുകളുടെ പ്രതലത്തില്‍ നില്‍ക്കും.
Dr Kunal Sood ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു വീഡിയോയിലാണ് ഇക്കാര്യത്തെക്കുറിച്ച് വിശദമാക്കുന്നത്. അതുകൊണ്ട് അസുഖം വന്ന് സുഖം പ്രാപിച്ചതിന് ശേഷവും നിങ്ങള്‍ അതേ ടൂത്ത്ബ്രഷ് ഉപയോഗിക്കുന്നത് തുടര്‍ന്നാല്‍ വീണ്ടും അണുബാധ ഉണ്ടാകാനോ മറ്റുളളവരിലേക്ക് രോഗാണുക്കള്‍ പടരാനോ സാധ്യതയുണ്ട്.
Content Highlights :Do not reuse the toothbrush used after an illness