
ഇന്ന് ലോക ആരോഗ്യ ദിനമാണ്. മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം ആരോഗ്യം തന്നെയാണെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. ആരോഗ്യം ഉണ്ടെങ്കിലേ നമുക്ക് എന്തും വെട്ടിപ്പിടിയ്ക്കാൻ സാധിക്കുകയുള്ളു എന്നതിലും തർക്കമില്ല.
എല്ലാ വർഷവും ഓരോ പ്രമേയങ്ങൾ ആരോഗ്യദിനം സംബന്ധിച്ച് ഉണ്ടാകാറുണ്ട്. Healthy Beginnings, hopeful Futures, അതായത് ആരോഗ്യകരമായ ആരംഭങ്ങൾ, പ്രതീക്ഷയുള്ള ഭാവി എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. മാതൃ-നവജാത ശിശു ആരോഗ്യ സംരക്ഷണത്തിന്‍റെ പ്രധാന്യം ലോകത്തെ ബോധ്യപ്പെടുത്തുക എന്നതാണ് ഈ പ്രമേയത്തിലൂടെ ലോകാരോഗ്യ സംഘടന ലക്ഷ്യമിടുന്നത്.
മലപ്പുറത്ത്, വീട്ടില്‍വെച്ചുള്ള പ്രസവത്തിനിടെ യുവതി മരിച്ചെന്ന അതീവ ദുഃഖകരമായ വാര്‍ത്തക്ക് പിന്നാലെയാണ് ലോകത്തോടൊപ്പം കേരളവും ഇന്ന് ലോകാരോഗ്യ ദിനം ആചരിക്കുന്നത്. പ്രതീക്ഷാ നിര്‍ഭരമായ ഭാവിക്ക് ആരോഗ്യകരമായ തുടക്കമെന്ന ആശയമാണ് ഇത്തവണ ലോകാരോഗ്യ സംഘടന മുന്നോട്ടുവെക്കുന്ന മുദ്രാവാക്യം. ഇന്ന് മുതലങ്ങോട്ട് ഒരു വർഷം, മാതൃ-നവജാത ശിശു ആരോഗ്യ സംരക്ഷണത്തിന്‍റെ പ്രാധാന്യം
ലോകത്തെ ബോധ്യപ്പെടുത്താന്‍ ഒരു വര്‍ഷം നീണ്ട പ്രചാരണ പ്രവര്‍ത്തകള്‍ക്കാണ് സംഘടന തുടക്കം കുറിക്കുക.
ഓരോ വർഷവും മൂന്ന് ലക്ഷത്തിലധികം സ്ത്രീകൾ ഗർഭധാരണത്തിലോ പ്രസവഘട്ടത്തിലോ മരണപ്പെടുന്നുവെന്നാണ് കണക്ക്. 20 ലക്ഷത്തിലധികം നവജാതര്‍ ഒരു മാസം തികയും മുമ്പേ മരണത്തിന് കീഴടങ്ങുന്നു. അതായത് ഓരോ 7 സെക്കന്‍ഡിലും ഓരോ മരണമെന്ന അവസ്ഥ. പ്രസവത്തിന് മുമ്പും, പ്രസവസമയത്തും, പ്രസവശേഷവും, ശാരീരികമായും മാനസികമായും പിന്തുണയ്ക്കുന്ന നിലവാരമുള്ള പരിചരണം സ്ത്രീക്കള്‍ക്കായി ഉറപ്പിക്കുക എന്നതാണ് ഈ പ്രതിസന്ധിയെ മറിക്കടക്കാന്‍ ലോകാരോഗ്യ സംഘടന മുന്നോട്ടുവെക്കുന്ന പോംവഴി.
ആരോഗ്യകരമായ ജീവിതം കെട്ടിപ്പടുക്കാൻ പ്രധാനമായും അഞ്ച് കാര്യങ്ങൾക്കാണ് നമ്മൾ ശ്രദ്ധ കൊടുക്കേണ്ടത്.
കൃത്യമായ ഡയറ്റ് രൂപപ്പെടുത്തുക - പോഷകങ്ങളുള്ള ഫലങ്ങൾ, പച്ചക്കറികൾ, ഭക്ഷണം എന്നിവയെല്ലാം ഉൾപ്പെടുത്തി കൃത്യമായ ഒരു ഡയറ്റ് തയ്യാറാക്കുക എന്നതാണ് ഒന്ന്. മധുരമുള്ള പലഹാരങ്ങൾ, കൊഴുപ്പ് കൂടുതലുള്ള പലഹാരങ്ങൾ എന്നിവ ഒഴിവാക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ഒരു ക്ലിനിക്കൽ ഡയറ്റിഷ്യന്റെ നിർദേശപ്രകാരം നിങ്ങളുടെ ഒരു ഡയറ്റ് ക്രമീകരിച്ചാൽ ശരീരത്തിൽ അത് വലിയ മാറ്റങ്ങൾ കൊണ്ടുവരും.
വ്യായാമം സ്ഥിരമാക്കുക - ജീവിതത്തിൽ വ്യായാമം സ്ഥിരമാക്കുക എന്നതും കൂടിയാണ് ആരോഗ്യം ദൃഢമാകാനുള്ള പ്രധാനപ്പെട്ട ഒരു പോംവഴി. ജിം, യോഗ എന്നിവയെല്ലാം ആരോഗ്യത്തിന് നല്ലതാണ്. കൂടാതെ നടത്തം, ജോഗിങ് എന്നിവയും ചെയ്യണം. ഇത്തരത്തിൽ ശരീരം ഫിറ്റ് ആയി ഇരികുന്നതോടെ അസുഖങ്ങളെ വലിയ രീതിയിൽ തടയാം.
ഉറക്കം പ്രധാനം - ഒരു ദിവസം ഏഴ് മുതൽ ഒമ്പത് മണിക്കൂർ വരെ ഉറങ്ങണമെന്നാണ് ഡോക്ടർമാർ പറയാറുള്ളത്. ഈ ഉറക്കം നമ്മുടെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. ശരീരത്തിന്റെ പ്രവർത്തനങ്ങൾ, രോഗ പ്രതിരോധ ശേഷി, ഇമോഷണൽ ബാലൻസ് എല്ലാറ്റിനെയും നമ്മുടെ ഉറക്കം സ്വാധീനിക്കും. മാത്രമല്ല, മൊത്തത്തിനുള്ള ആരോഗ്യത്തിനും മികച്ച ഔറക്കം പ്രധാനമാണ്.
സ്ട്രെസ് കുറയ്ക്കുക, മാനസികാരോഗ്യം ശ്രദ്ധിക്കുക - നല്ല മനസികാരോഗ്യമാണ് നല്ല ജീവിതത്തിന്റെ കാതൽ. സ്ട്രെസ്, ടെൻഷൻ ഇവയെല്ലാം ഒരാളുടെ ജീവിതത്തിൽ സ്വാഭാവികമാണ്. എന്നാൽ അവയെ മറികടക്കാൻ നമ്മൾ പ്രത്യേകം ശ്രദ്ധിക്കണം. നമ്മുടേതായ കാര്യങ്ങൾക്കായി സമയം മാറ്റിവെച്ച്, വേണ്ടപ്പെട്ടവരുമായ ഇടപഴകി, മാനസികാരോഗ്യം മികച്ചതാകേണ്ടത് നമ്മുടെത്തന്നെ കടമയാണ്.
പുകവലിയും മദ്യപാനവും വേണ്ടേ വേണ്ട - എല്ലാ ദിവസവും ധാരാളം വെള്ളം കുടിക്കണം. ശരീരത്തിൽ ജലാംശം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. മാത്രമല്ല, മദ്യപാനം ഒഴിവാക്കണം, പുകവലി ഒഴിവാക്കണം, ലഹരി പോലുള്ളവയും ഒഴിവാക്കണം.
Content Highlights: Tips for good health at world health day