സണ്‍സ്‌ക്രീന്‍ ഉപയോഗം ദോഷകരമാണോ? വൈറല്‍ വാദങ്ങള്‍ പൊളിച്ച് വിദഗ്ധര്‍

ഈ വാദങ്ങള്‍ ശരിയാണോ? പരിശോധിക്കാം

dot image

ര്‍മ്മസംരക്ഷണത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നായി സണ്‍സ്‌ക്രീന്‍ മാറിയിരിക്കുകയാണ്. പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും സണ്‍സ്‌ക്രീന്‍ ഉപയോഗിച്ചിരിക്കണമെന്ന് ചര്‍മ്മരോഗ വിദഗ്ധര്‍ ഒരു പോലെ നിര്‍ദേശിക്കുന്ന കാര്യവുമാണ്. എന്നാല്‍ ഇന്റര്‍നെറ്റിലുള്‍പ്പടെ സണ്‍സ്‌ക്രീന്‍ ഉപയോഗം ചര്‍മ്മത്തെ ദോഷകരമായി ബാധിക്കുമെന്ന തരത്തിലും പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. സണ്‍സ്‌ക്രീനില്‍ അടങ്ങിയിരിക്കുന്ന ചില കെമിക്കലുകള്‍ ചര്‍മ്മം ആഗീരണം ചെയ്യുകയും ഇത് നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യുമെന്നാണ് പ്രചരണം. വൃക്കയെയും കരളിനെയും വരെ ബാധിച്ചേക്കാമെന്നും അവകാശവാദമുണ്ട്. ഈ വാദങ്ങള്‍ ശരിയാണോ? പരിശോധിക്കാം,

മിനറല്‍, കെമിക്കല്‍ എന്നിങ്ങനെ രണ്ട് തരത്തിലുള്ള സണ്‍സ്‌ക്രീനുകളാണ് ഉള്ളത്. സിങ്ക് ഓക്‌സൈഡ്, ടൈറ്റാനിയം ഡയോക്‌സൈഡ് എന്നീ ഘടകങ്ങളാണ് മിനറല്‍ സണ്‍സ്‌ക്രീനില്‍ അടങ്ങിയിരിക്കുന്നത്. ചര്‍മ്മത്തിന് മുകളില്‍ ഒരു പാളി പോലെ പ്രവര്‍ത്തിച്ച് അള്‍ട്രാവയലറ്റ് രശ്മികളെ തടയുകയാണ് ഇവ ചെയ്യുന്നത്.

കെമിക്കല്‍ സണ്‍സ്‌ക്രീനുകള്‍, ഒരു സ്‌പോഞ്ച് പോലെ പ്രവര്‍ത്തിച്ച് ഉയര്‍ന്ന തലത്തിലുള്ള യുവി രശ്മികള്‍ വരെ ആഗിരണം ചെയ്യുകയും ചര്‍മ്മത്തിനെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുകയുമാണ് ചെയ്യുന്നത്. ഇവയില്‍ ഒക്ടോക്രിലീന്‍, ഓക്സിബെന്‍സോണ്‍, അവോബെന്‍സോണ്‍, ഒക്റ്റിസലേറ്റ് തുടങ്ങിയ ഒന്നോ അതിലധികമോ സജീവ ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. വിപണിയില്‍ ഇപ്പോള്‍ കോമ്പിനേഷന്‍ സണ്‍സ്‌ക്രീനുകളും ലഭ്യമാണ്.

ചില കെമിക്കല്‍ സണ്‍സ്‌ക്രീനുകള്‍ രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നുവെന്നാണ് ചിലര്‍ നടത്തുന്ന പ്രചാരണം. ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ മുതല്‍ കാന്‍സര്‍ വരെ ഇതുമൂലമുണ്ടാകുമെന്നും കരളിനെയും വൃക്കയെയും പ്രത്യുല്‍പാദന ശേഷിയെയും വരെ ബാധിക്കുമെന്നും ആവകാശങ്ങളുണ്ട്. യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ(FDA) പഠനത്തില്‍ ഇക്കാര്യങ്ങള്‍ കണ്ടെത്തിയതായും ചില വീഡിയോകളില്‍ പറയുന്നുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ എഫ്ഡിഎ ഇത്തരത്തില്‍ ഒരു പഠനവും പുറത്തുവിട്ടിട്ടില്ല. മാത്രമല്ല ചര്‍മ്മാരോഗ്യ വിദഗ്ധരെല്ലാം ഈ വാദങ്ങള്‍ തള്ളുകയാണ് ചെയ്യുന്നത്.

സണ്‍സ്‌ക്രീനില ചില ഘടകങ്ങള്‍ രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുമെന്നതിന് തെളിവുകളൊന്നുമില്ലെന്ന് പ്രമുഖ ഡെര്‍മറ്റോളജിസ്റ്റ് ഡോ. കിരണ്‍ സേതി ഇന്ത്യ ടുഡേയോട് പറഞ്ഞു. സണ്‍സ്‌ക്രീന്‍ ഉപയോഗിച്ചതുകൊണ്ട് കാന്‍സര്‍ വരില്ലെന്നും ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കുന്നു.

Content Highlights: Is sunscreen harmful? Experts bust viral myths and set the record straight

dot image
To advertise here,contact us
dot image