
ശരീരത്തിന്റെ ആരോഗ്യവും കായികക്ഷമതയും നിലനിര്‍ത്തുന്നതിനായി വിറ്റമിന്‍ ബി12 അത്യാന്താപേക്ഷിതമാണ്. ബി 12 ന്റെ കുറവ് അനീമിയ, ഓര്‍മക്കുറവ്, കൈ-കാലുകളില്‍ വിറയല്‍, മാനസികനിലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എന്നി വയ്ക്ക് കാരണമായേക്കാം.
ഇറച്ചി, മുട്ട, പാലുല്‍പ്പന്നങ്ങള്‍ എന്നിവയാണ് വിറ്റമിന്‍ ബി 12ന്റെ ഉറവിടം. അതുകൊണ്ടുതന്നെ സസ്യാഹാരികളില്‍ പൊതുവെ ബി 12 കുറവായിരിക്കും. ഇതിന് പരിഹാരമായി സസ്യാഹാരികള്‍ക്കായി ജീരകമാണ് എല്ലാവരും ചൂണ്ടിക്കാണിക്കാറുള്ളത്. ജീരകത്തില്‍ ഇത് ധാരാളം അടങ്ങിയിരിക്കുന്നുവെന്നാണ് പലരും പറയുന്നത്. എന്താണ് സത്യാവസ്ഥ?
ഡയറ്റീഷ്യനായ കാമിനി സിന്‍ഹ പറയുന്നത് നോക്കാം. വിറ്റമിനുകളും മിനറല്‍സുമായി ധാരാളം പോഷകഘടകങ്ങള്‍ ജീരകത്തില്‍ അടങ്ങിയിട്ടുണ്ട്. ജീരകത്തില്‍ വിറ്റമിന്‍ ബി12 ഉം അടങ്ങിയിട്ടുണ്ട്. എന്നാല്‍ വളരെ കുറഞ്ഞ അളവില്‍ മാത്രമാണ് ഇത് അടങ്ങിയിരിക്കുന്നത്. അതിനാല്‍ വിറ്റമിന്‍ ബി 12 ന്റെ കുറവിന് ജീരകത്തെ മാത്രം ആശ്രയിച്ചാല്‍ കുറവ് നികത്താന്‍ സാധിക്കില്ല.
സോയ, ആല്‍മണ്ട്‌സ്, ഓട്ട് മില്‍ക്ക് എന്നിവ വിറ്റമിന്‍ ബി 12ന്റെ മികച്ച സ്രോതസ്സുകളാണ്. കൂടാതെ പാല്‍, തൈര്, ചീസ് തുടങ്ങിയവയും വിറ്റമിന്‍ ബി12ന്റെ മികച്ച സ്‌ത്രോതസ്സുകളാണ്. വിറ്റമിന്‍ ബി 12 വലിയ രീതിയില്‍ കുറവുണ്ടെങ്കില്‍ ഡോക്ടറെ കണ്ട് സപ്ലിമെന്റുകള്‍ എടുക്കണം.
Content Highlights: Can Cumin Replace Eggs And Chicken For B12