
പേശിവലിവ് ഉണ്ടാകുന്നത് പലരും ഒരു പ്രശ്‌നമായി പറയാറുണ്ട്. പ്രത്യേകിച്ച് വ്യായാമം ചെയ്യുമ്പോഴോ, ദീര്‍ഘനേരം നടക്കുമ്പോഴോ ഒക്കെയും. പലപ്പോഴും നിര്‍ജ്ജലീകരണം കൊണ്ടാണ് ഇങ്ങനെ ഉണ്ടാകുന്നതെന്ന് പറയാറുണ്ടെങ്കിലും വിറ്റാമിന്റെ കുറവുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. പ്രത്യേകിച്ച് വിറ്റാമിന്‍ ഡി യുടെ കുറവുകൊണ്ട്. പേശി വലിവ് മാത്രമല്ല അസ്ഥികളുടെ വേദന, ക്ഷീണം, മാനസികാവസ്ഥയിലെ മാറ്റങ്ങള്‍ തുടങ്ങി പതിവായുണ്ടാകുന്ന പല രോഗങ്ങള്‍ക്കും കാരണം വിറ്റാമിന്‍ ഡി യുടെ കുറവ് തന്നെയാണ്.
വിറ്റാമിന്‍ ഡി കൊഴുപ്പില്‍ ലയിക്കുന്ന ഒരു വിറ്റാമിനാണ്. ഇത് കാല്‍സ്യം, ഫോസ്ഫറസ് തുടങ്ങിയ അവശ്യ പോഷകങ്ങളെ ആഗിരണം ചെയ്യാന്‍ ശരീരത്തെ സഹായിക്കുന്നു. അസ്ഥികളുടെ ആരോഗ്യത്തിനും രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവര്‍ത്തനത്തിലും ഒരു പ്രധാന പങ്ക് വഹിക്കുന്നു. വിറ്റാമിന്‍ ഡിയുടെ ഭൂരിഭാഗവും സൂര്യപ്രകാശത്തില്‍ നിന്നാണ് ലഭിക്കുന്നത്. കൂടാതെ കൊഴുപ്പുള്ള മത്സ്യം, പോഷക സമൃദ്ധമായ പാല്‍ ഉത്പന്നങ്ങള്‍, മുട്ടയുടെ മഞ്ഞക്കരു തുടങ്ങിയ ഭക്ഷണങ്ങളില്‍ നിന്നും ഇത് ലഭ്യമാണ്.
എന്നിരുന്നാലും പലര്‍ക്കും ആവശ്യത്തിന് വിറ്റാമിന്‍ ഡി ലഭിക്കാറില്ല. പ്രത്യേകിച്ച് സൂര്യപ്രകാശം കുറവുളള സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ക്ക്.
വിറ്റാമിന്‍ ഡിയുടെ കുറവുണ്ടായാല്‍ അത് പേശികളെ ദുര്‍ബലപ്പെടുത്തുകയും പേശികളുടെ വലിവിന് കാരണമാകുകയും ചെയ്യുന്നു. വിറ്റാമിന്‍ ഡിയുടെ കുറവ് കാല്‍സ്യത്തിന്റെ അസന്തുലിതാവസ്ഥയിലേക്കും നയിക്കുന്നു.
സൂര്യപ്രകാശം: ആഴ്ചയില്‍ പല തവണ 10-30 മിനിറ്റ് സൂര്യപ്രകാശം ഏല്‍ക്കാന്‍ ശ്രമിക്കുക.
ഭക്ഷണക്രമം: സാല്‍മണ്‍ പോലുള്ള കൊഴുപ്പുള്ള മത്സ്യങ്ങള്‍, ഫോര്‍ട്ടിഫൈഡ് പാലുല്‍പ്പന്നങ്ങള്‍, മുട്ടയുടെ മഞ്ഞക്കരു, കൂണ്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
സപ്ലിമെന്റുകള്‍: ഭക്ഷണത്തില്‍ നിന്നോ സൂര്യപ്രകാശത്തില്‍ നിന്നോ ആവശ്യത്തിന് വിറ്റാമിന്‍ ഡി ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍, ഒരു വിറ്റാമിന്‍ ഡി സപ്ലിമെന്റ് കഴിക്കുന്നത് പരിഗണിക്കാവുന്നതാണ്. ഇതിന്റെ ശരിയായ ഡോസ് അറിയുന്നതിനായി ഒരു ഡോക്ടറെ സമീപിക്കേണ്ടതാണ്.
പതിവായി പേശിവേദനയും പേശി വലിവും, അസ്ഥിവേദനയും അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഒരു ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.
Content Highlights :Do you suffer from frequent muscle cramps, fatigue, and mental stress? ,Do you know which vitamin deficiency in the body is the cause of these conditions?