'ഇന്ത്യക്കാര്‍ ഡോളോ-650 കഴിക്കുന്നത് ജെംസ് പോലെ'; വൈറലായി ഡോക്ടറുടെ കുറിപ്പ്

സ്വന്തം ഇഷ്ടത്തിനുള്ള ഇവയുടെ ഉപയോഗം ദോഷകരം തന്നെയാണ്, പ്രത്യേകിച്ച് കരളിന്റെ ആരോഗ്യത്തിന്

dot image

ചെറിയൊരു പനി, ജലദോഷം, തലവേദന ഇങ്ങനെ എന്ത് രോഗമാണെങ്കിലും ആദ്യമൊരു ഡോളോയോ പാരസെറ്റാമോളോ ഒക്കെ കഴിച്ച് രോഗം മാറുമോ എന്ന് നോക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. നിസാര രോഗങ്ങള്‍ക്ക് വരെ ഡോക്ടറെ കാണാതെ ഡോളോ-650 ഉപയോഗിക്കുന്നവരുടെ എണ്ണം വർധിക്കുകയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ പ്രവണതയെ പരിഹസിച്ചുകൊണ്ടുള്ള ഒരു ഡോക്ടറുടെ കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഗ്യാസ്‌ട്രോളജിസ്റ്റും ഹെല്‍ത് എഡ്യൂക്കേറ്ററുമായ പളനിയപ്പന്‍ മാണിക്കമാണ് കുറിപ്പ് പങ്കുവെച്ചത്. 'കാഡ്ബറി ജെംസ് കഴിക്കുന്നത് പോലെയാണ് ഇന്ത്യക്കാര്‍ ഡോളോ-650 കഴിക്കുന്നത്', എന്നാണ് അദ്ദേഹം എക്‌സില്‍ കുറിച്ചത്.

പനി, തലവേദന, ശരീരവേദന തുടങ്ങിയ രോഗങ്ങളുള്ളവര്‍ക്ക് ഡോക്ടര്‍മാര്‍ സാധാരണയായി ഡോളോ 650 നിര്‍ദേശിക്കാറുണ്ട്. ഏതൊരു മരുന്നിനെയും പോലെ ഡോക്ടറുടെ നിര്‍ദേശപ്രകാരം ഇത് കഴിക്കുന്നത് ഉപകാരപ്രദമാണെങ്കിലും, സ്വന്തം ഇഷ്ടത്തിനുള്ള ഇവയുടെ ഉപയോഗം ദോഷകരം തന്നെയാണ്, പ്രത്യേകിച്ച് കരളിന്റെ ആരോഗ്യത്തിന്.

കൊവിഡ് 19 പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മൈക്രോ ലാബ്‌സ് 350 കോടിയിലധികം ഡോളോ 650 ഗുളികകള്‍ വിറ്റഴിച്ചുവെന്നാണ് ഫോര്‍ബ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒരു വര്‍ഷം കൊണ്ട് മാത്രം 400 കോടിയുടെ വരുമാനമാണ് ലഭിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Content Highlights: Indians Eating Dolo-650 Like Cadbury Gems, Doctor's Post On Pill-Popping Culture Viral

dot image
To advertise here,contact us
dot image