പാസ്ചറൈസ് ചെയ്ത പാല്‍ തിളപ്പിക്കണോ? അറിയാം

പാല് തിളപ്പിക്കുന്നതുമായി ബന്ധപ്പെട്ടുളള മിഥ്യാധാരണകള്‍ എന്തൊക്കെയാണ്

dot image

പായ്ക്കറ്റുകളില്‍ ലഭിക്കുന്ന പാസ്ചറൈസ് ചെയ്ത പാല്‍ തിളപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പലര്‍ക്കും പല മിഥ്യാധാരണകളുമുണ്ട്. ചിലര്‍ പറയും പാസ്ചറൈസ് ചെയ്ത പാല്‍ തിളപ്പിക്കേണ്ടതില്ല എന്ന് മറ്റു ചിലരാകട്ടെ തിളപ്പിക്കണമെന്നും. എന്താണ് ഇതിന് പിന്നിലെ വാസ്തവം?.

കറന്നെടുക്കുന്ന പാലില്‍ രോഗത്തിന് കാരണമാകുന്ന ബാക്ടീരിയകളും മറ്റ് സൂക്ഷ്മാണുക്കളും ഉണ്ടാവും. അവയെ നശിപ്പിക്കാന്‍ തിളപ്പിക്കേണ്ടത് വളരെ അത്യാവശ്യമാണ്. പാല്‍ തിളപ്പിക്കുമ്പോള്‍ അതിലുള്ള ബാക്ടീരിയകളും വൈറസുകളും നശിക്കുകയും അത് കുടിക്കാന്‍ അനുയോജ്യമാകുകയും ചെയ്യും. തിളപ്പിക്കുന്നതുകൊണ്ടുതന്നെ പാല്‍ പെട്ടെന്ന് കേടാകുകയുമില്ല.

ആരോഗ്യ വിദഗ്ധര്‍ പറയുന്നതത് പാല്‍ ഉറപ്പായും തിളപ്പിച്ചതിന് ശേഷമേ ഉപയോഗിക്കാവൂ എന്നാണ്. പായ്ക്ക് ചെയ്യുന്നതിന് മുന്‍പ് പാലില്‍ കടന്നുകൂടുന്ന അണുക്കളോ മറ്റ് ചെറു ജീവികളോ നശിക്കണമെങ്കില്‍ തിളപ്പിക്കുന്നതാണ് ഉത്തമം.

പാസ്ചറൈസ് ചെയ്ത പാല്‍ തിളപ്പിക്കണോ?

സീല്‍ ചെയ്ത പായ്ക്കറ്റുകളില്‍ വരുന്ന പാല്‍ സാധാരണയായി പാസ്ചറൈസ് ചെയ്തതാണ്. അതുകൊണ്ടുതന്നെ ഇത്തരം പാല്‍ തിളപ്പിക്കേണ്ടതില്ല. ഈ പാല്‍ തിളപ്പിക്കുന്നത് ഘടനയിലും പാലിന്റെ സ്വാദിലും മാറ്റം വരുത്തുന്നു. മാത്രമല്ല ഈ പാല്‍ തിളപ്പിച്ചാല്‍ അതിലെ വിറ്റാമന്‍ സി, ബി എന്നിവ ഇല്ലാതാക്കും. പായ്ക്കറ്റ് ചെയ്ത പാല്‍ കുടിക്കുന്നതിന് മുന്‍പ് അല്‍പ്പം ചൂടാക്കുന്നത് നന്നായിരിക്കും. ഇടത്തരം തീയില്‍ 4, 5 മിനിറ്റില്‍ ആവശ്യത്തിന് ചൂടാക്കുമ്പോള്‍ കുടിക്കാന്‍ അനുയോജ്യമാകും.

Content Highlights :What are the myths associated with boiling milk?

dot image
To advertise here,contact us
dot image