ശരീരത്തിന് ശരിയായി പ്രവര്‍ത്തിക്കാന്‍ ജലാംശം ആവശ്യമാണ്. ആവശ്യത്തിന് ജലം ശരീരത്തില്‍ എത്തിയില്ല എങ്കില്‍ ധാരാളം രോഗങ്ങളും നമ്മെ ബാധിച്ചേക്കാം. അതുകൊണ്ടുതന്നെ ജലാംശം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ചൂടുളള ഈ കാലാവസ്ഥയില്‍ ജലാംശം നിലനിര്‍ത്താന്‍ എന്തൊക്കെ ചെയ്യാം എന്ന് നോക്കാം. മൂത്രത്തിന്‍റെ നിറത്തിലൂടെ ശരീരത്തിലെ ജലാംശം എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാനും സാധിക്കും.
രാവിലെ എഴുന്നേറ്റയുടന്‍ വെള്ളം കുടിക്കുന്നത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ മാത്രമല്ല മറ്റ് പല ആരോഗ്യ ഗുണങ്ങളും പ്രധാനം ചെയ്യുന്നു.
വെള്ളം ധാരാളം അടങ്ങിയ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. പഴവര്‍ഗ്ഗങ്ങള്‍ കൊണ്ടും പച്ചക്കറികള്‍ കൊണ്ടും സാലഡുകള്‍ തയ്യാറാക്കി കഴിക്കാവുന്നതാണ്
പഴവര്‍ഗ്ഗങ്ങള്‍ ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ചോ തണുപ്പിക്കാതെയോ അവകൊണ്ട് ഫ്രൂട്ട്‌സലാഡ് തയ്യാറാക്കി കഴിക്കാവുന്നതാണ്.ഇവയില്‍ ധാരാളം ധാതുക്കള്‍ അടങ്ങിയിരിക്കുന്നതുകൊണ്ടുതന്നെ ഇലക്ട്രോലൈറ്റ് ബാലന്‍സ് നിലനിര്‍ത്താനും വളരെ സഹായകരമാണ്.
കാപ്പിയും ചായയും മദ്യവും ഒക്കെ കഴിക്കുന്നവര്‍ കഴിയുന്നതും ഒഴിവാക്കാന്‍ ശ്രമിക്കുക. അതിന് സാധിക്കാത്തവരാണെങ്കില്‍ ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക.
മൂത്രത്തിന്റെ നിറം പരിശോധിക്കുന്നത് ശീലമാക്കുക. കാരണം ശരീരത്തില്‍ ജലാംശം ഉണ്ടോ ഇല്ലയോ എന്ന് മൂത്രത്തിന്റെ നിറം നോക്കി മനസിലാക്കാന്‍ സാധിക്കും. മൂത്രത്തിന്റെ സാധാരണ നിറം മാറി അതിന് ഇരുണ്ട നിറമാണ് ഉണ്ടാവുന്നതെങ്കില്‍ ഉടന്‍തന്നെ ശരീരത്തിന് വെള്ളം വേണ്ടതുണ്ട് എന്ന് മനസിലാക്കാം.
അമിതമായി വിയര്‍ക്കുന്നവരാണെങ്കില്‍ എപ്പോഴും വെള്ളം കയ്യില്‍ കരുതുക. കൃത്രിമ രുചിയോ മധുരമോ ചേരാത്ത പാനീയങ്ങള്‍ കുടിക്കുന്നതാണ് ഉത്തമം.
കരിക്കും വെള്ളം കുടിക്കുന്നത് ധാരാളം ഇലക്ട്രോലൈറ്റുകളും ഷുഗര്‍ ഫ്രീ പൊട്ടാസ്യവും മഗ്നീഷ്യവും ഒക്കെ ശരീരത്തിന് ലഭിക്കാന്‍ സഹായിക്കും.
Content Highlights :You can test your urine to see if you are hydrated Apart from drinking water, here are some other ways to stay hydrated