'കഅ്ബ കണ്ടപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി': റമദാനിൽ ഉംറ നിർവ്വഹിച്ച് നടൻ അലി ഗോനി

ഇത് തികച്ചും വ്യത്യസ്തമായ അനുഭവമാണെന്ന് അലി പറഞ്ഞു

dot image

മക്ക: റമദാന് മാസത്തില് ഉംറ നിര്വ്വഹിച്ച അനുഭവം പങ്കുവെച്ച് ബോളിവുഡ് ടെലിവിഷന് താരം അലി ഗോനി. തീര്ഥാടനത്തിന് ശേഷം ലഭിച്ച അനുഭൂതിയിൽ നന്ദിയും അദ്ദേഹം പങ്കുവെച്ചു. സമൂഹമാധ്യമത്തിൽ മക്കയിൽ നിൽക്കുന്ന ചിത്രത്തോടൊപ്പം കുറിച്ചു. കഴിഞ്ഞ വർഷം റമദാനിലാണ് ആദ്യമായി ഉംയ്ക്ക് പോയതെന്ന് അലി കുറിച്ചു. അതിനുശേഷം വീണ്ടും ഇത്തവണ ഉംറ കർമ്മം നിർവ്വഹിക്കാൻ സാധിച്ചു. എല്ലാ വർഷവും ഞാൻ ഉംറ ചെയ്യാൻ ശ്രമിക്കുമെന്നും അലി പറഞ്ഞു. സമൂഹമാധ്യമത്തിൽ മക്കയിൽ നിൽക്കുന്ന ചിത്രത്തോടൊപ്പം കുറിക്കുകയായിരുന്നു.

'റമദാൻ മാസത്തിൽ ഉംറ നിർവ്വഹിക്കുന്നത് വളരെ സവിശേഷതയേറിയതാണ്. റമദാൻ മാസത്തിൽ ഉംറ കർമ്മം നിങ്ങൾ നിർവ്വഹിക്കുകയാണെങ്കിൽ എന്നോടൊപ്പം ഹജ്ജ് നിർവ്വഹിച്ചപോലെയാണെന്ന് പ്രവാചകൻ പറഞ്ഞിട്ടുണ്ട്. അത് വളരെ പ്രധാനപ്പെട്ടതാണ്. നിരവധി ആളുകളാണ് പല രാജ്യങ്ങളിൽ നിന്നായി ഉംറ നിർവ്വഹിക്കാനെത്തിയത്. ആദ്യ ദിവസം ഒരു ദശലക്ഷം ആളുകൾ ഉംറ ചെയ്യ്തു. ഞാനും അവരിൽ ഒരാളായിരുന്നു', അലി ഗോനി പറഞ്ഞു.

ഇത് തികച്ചും വ്യത്യസ്തമായ അനുഭവമാണ്. തീർത്ഥാടനം ഒരു മതപരമായ കടമ മാത്രമല്ല, ഭൗതിക അതിരുകൾക്കപ്പുറത്തുള്ള ഒരു പരിവർത്തന അനുഭവമായിരുന്നുവെന്ന് അലി പറഞ്ഞു. എല്ലാവർക്കും അവിടെ പോകാൻ കഴിയില്ല. കുട്ടിക്കാലം മുതൽക്കേ എല്ലാവരും സ്വപ്നം കാണുന്നതാണ് അവിടെ പോകണമെന്ന്. പ്രായം ആകും തോറും അതിൻ്റെ പ്രാധാന്യം പതുക്കെ തിരിച്ചറിയും. നമ്മളെ സന്തോഷിപ്പിക്കുന്ന ഒരു ശക്തി അവിടെയുണ്ടെന്ന് അലി പറഞ്ഞു.

കഅബയുമായുള്ള തൻ്റെ വൈകാരിക കൂടിക്കാഴ്ചയെ കുറിച്ചും അലി വിശദീകരിച്ചു. ആദ്യമായി കഅബ കണ്ടപ്പോൾ തൻ്റെ കണ്ണിൽ നിന്ന് ഒഴുകുന്ന കണ്ണുനീർ നിർത്താൻ സാധിച്ചില്ലെന്നും ഇത്തവണയും സമാനമായ അനുഭവം തന്നെയാണ് ഉണ്ടായതെന്നും അലി പറഞ്ഞു. എനിക്ക് രണ്ടാം തവണ അവിടെ എത്തിയതായി തോന്നിയില്ല. ഒരേ ആവേശവും അനുഭൂതിയും ആയിരുന്നു. ജീവിതത്തിലെ എല്ലാം കാര്യങ്ങളും അവിടെവെച്ച് ഓർക്കുന്നു. ദൈവത്തിൻ്റെ മുന്നിൽ നിൽക്കുന്നത് തികച്ചും വ്യത്യസ്തമായ ഒരു അനുഭവമാണെന്നും അലി കുറിച്ചു.

അടുത്ത വർഷം അമ്മയക്കും അച്ഛനുമൊപ്പം പോകാനാണ് പ്ലാൻ ചെയ്യുന്നത്. എനിക്ക് മുമ്പ് ഞാൻ അവരെ ആദ്യം അയച്ചിരുന്നു. എൻ്റെ മാതാപിതാക്കളെ ആദ്യം അയയ്ക്കേണ്ടത് എൻ്റെ കടമയാണ്. ഇപ്പോൾ എല്ലാ വർഷവും അവിടെ പോകാനാണ് ലക്ഷ്യമിടുന്നത്. ഇൻഷാ അല്ലാഹ്! എല്ലാ വർഷവും റമദാനിൽ കഅ്ബ സന്ദർശിക്കാനുള്ള ശ്രമം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us