'സ്കൂളില് പോയിട്ടില്ല, പിന്നെയല്ലേ കോളേജ്'; ഡാന്സര് ലീലാമ്മ 'വേറെ ലെവല്'!!

'റഹ്മാനും ശോഭനയും കളിക്കുന്ന സ്റ്റെപ്പുകള് അറിയാത്തവരുണ്ടോ...എത്രയോ തവണ ടിവിയില് കണ്ട പാട്ടാണ്'.

dot image

ഒരു മധുരക്കിനാവിന് ലഹരിയിലേതോ....റഹ്മാനും ശോഭനയും നൃത്തം ചെയ്ത് തകര്ത്ത് അഭിനയിച്ച എവര്ഗ്രീന് ഗാനത്തിന് ചുവടുവെക്കുമ്പോള് ആലുവക്കാരി ലീലാമ്മ ജോണ് അറിഞ്ഞിരുന്നില്ല, ഈ ദിവസത്തെ സോഷ്യല്മീഡിയ സ്റ്റാറായി താന് മാറുമെന്ന്. എവര്ഗ്രീന് ഗാനത്തിന് ലീലാമ്മ നൃത്തം ചെയ്തപ്പോള് ജനറേഷന് മറന്ന് ജനം ലൈക്കടിച്ചു. എന്തൊരു ചടുലത, എന്തൊരു എനര്ജി കമന്റുകളില് സമൂഹമാധ്യമലോകം ലീലാമ്മയെ പുകഴ്ത്തി. പഴയ ഒരു കോളേജുകുമാരിയുടെ ഊര്ജ്ജമാണ് ആ നൃത്തത്തില് കാണുന്നതെന്നായി ചിലര്. നേരത്തേ പഠിച്ചുവെച്ച സ്റ്റെപ്പുകള് ഓര്ത്തെടുത്ത് കളിച്ചതാവാം എന്ന് മറ്റുചിലര്. എന്നാല് ഊഹാപോഹങ്ങളെ അസ്ഥാനത്താക്കി പട്ടാമ്പിയിലെ ബന്ധുവിന്റെ കല്ല്യാണവീട്ടിലിരുന്ന് ലീലാമ്മ പറഞ്ഞുതുടങ്ങി..

'സ്കൂളില് പോയിട്ടില്ല, പിന്നെയല്ലേ കോളേജ്. ബന്ധുവിന്റെ വിവാഹത്തില് പങ്കെടുക്കാന് വന്നതാണ്. വിവാഹത്തലേന്ന് ബന്ധുക്കളെല്ലാം കൂടി സിനിമാ ഗാനങ്ങള്ക്ക് നൃത്തം ചെയ്യുന്നതല്ലേ ഇപ്പോഴത്തെ രീതി. കുട്ടികളെല്ലാം നേരത്തേ സ്റ്റെപ്പുകള് പഠിച്ച് വെച്ചിരുന്നു. സ്റ്റേജില് കുട്ടികള് നൃത്തം ചെയ്യുന്നത് കണ്ടാണ് എന്നോടും അവര്ക്കൊപ്പം ചേര്ന്ന് നൃത്തം ചെയ്യാന് മകന് സന്തോഷ് പറഞ്ഞത്. പിന്നെ ഒന്നും നോക്കിയില്ല. സ്റ്റേജിലേക്ക് അങ്ങ് കയറി. റഹ്മാന്റെ പാട്ട് കേട്ടതും ഞാന് ഹാപ്പി. ഒന്നല്ല അഞ്ചോളം പാട്ടുകള്ക്ക് തുടര്ച്ചയായി നൃത്തം ചെയ്താണ് സ്റ്റേജില് നിന്നിറങ്ങിയത്. മകന് മൊബൈലില് എടുത്ത വീഡിയോ ആണ് ഇപ്പോള് വൈറലായത്. സ്റ്റെപ്പൊന്നും ഞാന് നേരത്തേ പഠിച്ചതല്ല. അതൊക്കെ ഒരു ഒഴുക്കില് അങ്ങ് വരുന്നതല്ലേ. റഹ്മാനും ശോഭനയും കളിക്കുന്ന സ്റ്റെപ്പുകള് അറിയാത്തവരുണ്ടോ...എത്രയോ തവണ ടിവിയില് കണ്ട പാട്ടാണ്.

ഫാസ്റ്റ്നമ്പറുകളാണ് നൃത്തം ചെയ്യാന് കൂടുതല് ഇഷ്ടം. പാട്ട് കേള്ക്കുമ്പോള് തന്നെ ഒരു ഉള്പുളകം വരും. കുടുംബത്തിലുള്ള കല്ല്യാണങ്ങള്ക്ക് മുന്പും നൃത്തം ചെയ്തിട്ടുണ്ട്. കുടുംബത്തിലെ സ്റ്റാര് ഡാന്സര് ഞാനല്ല. എന്റെ മക്കളാണ്. മൂന്ന് മക്കളില് രണ്ടുപേര് പ്രൊഫഷണല് ഡാന്സേഴ്സ് ആണ്. വീഡിയോ പകര്ത്തിയ മകന് അവ്വൈയ് സന്തോഷ് നാദിര്ഷ, ദിലീപ്, കലാഭവന് മണി എന്നിവര്ക്കൊപ്പം വിദേശരാജ്യങ്ങളില് നിരവധി സ്റ്റേജ്ഷോകള് ചെയ്തിട്ടുണ്ട്.

ഭര്ത്താവ് ജോണ് കെ പള്ളിക്കര നാടക നടനായിരുന്നു. എന്റെ അപ്പനും അമ്മയുമൊക്കെ ചെറിയ രീതിയില് നൃത്തം ചെയ്യുന്നവരായിരുന്നു. കലാബോധമുള്ള കുടുംബത്തില് നിന്നാണെന്ന് മനസ്സിലായില്ലേ..ഏറ്റവും വലിയ പിന്തുണ തരുന്നത് മക്കളാണ്. കല്ല്യാണവേദിയില് കളിക്കുന്നത് കുടുംബത്തില് ചിലര്ക്കൊന്നും ഇഷ്ടമല്ല. പക്ഷേ ഞാനും മക്കളും അതൊന്നും കാര്യമാക്കാറില്ല. ഈ പ്രായത്തില് ഡാന്സ് കളിച്ചില്ലെങ്കില് പിന്നെ ഏത് പ്രായത്തിലാ.. (ചിരിക്കുന്നു). വീഡിയോ വൈറലായതില് സന്തോഷമുണ്ട്. നിരവധിപേരാണ് വിളിച്ച് അഭിനന്ദിക്കുന്നത്. ആലുവയിലെ വീട്ടില് തിരിച്ചെത്തിയാല് എംഎല്എ കാണാന് വരാമെന്ന് പറഞ്ഞിട്ടുണ്ട്'. സംസാരം കഴിഞ്ഞ് ലീലാമ്മ ഫോണ് വെയ്ക്കുമ്പോള് ബാക്ക്ഗ്രൗണ്ടില് ഒരു ഫാസ്റ്റ്നമ്പര് മുഴങ്ങിക്കേള്ക്കാം..

പട്ടാമ്പിയിലെ കല്ല്യാണവീട്ടില് ഇന്നും ലീലാമ്മ തന്നെ താരം..!

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us