വണ്ടിയോടിക്കുമ്പോൾ പേഴ്സ്, വാലറ്റ് തുടങ്ങിയവ പാന്റ്സിന്റെ പിന്നിലെ പോക്കറ്റില് വെക്കുന്ന ശീലം ഉള്ളവരാണ് മിക്കവരും. ഇങ്ങനെ ചെയ്യുന്നത് തെറ്റായ ശീലമാണെന്നും നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും എന്നും അറിയിച്ചിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. ന്യൂറോളജിസ്റ്റുകളുടെ നിര്ദേശപ്രകാരമാണ് അധികൃതര് യാത്രക്കാര്ക്ക് മുന്നറിയിപ്പ് നല്കുന്നത്.
ദീര്ഘനേരം പുറകിലെ പോക്കറ്റില് പേഴ്സ് വെച്ചുകൊണ്ടുള്ള യാത്ര ഇടുപ്പ് സന്ധിക്ക് തൊട്ടുപിന്നിലുള്ള സിയാറ്റിക് നാഡി ചുരുങ്ങുന്നതിന് കരണമാകും. ഇത് ഇടുപ്പെല്ലിന് ഇടയില് വേദന ഉണ്ടാക്കും. ഈ അവസ്ഥയെ 'സയാറ്റിക്ക പിരിഫോര്മിസ് സിന്ഡ്രോം' അഥവാ 'ഫാറ്റ് വാലറ്റ് സിന്ഡ്രോം' എന്ന് വിളിക്കുന്നു.
മീന് തല ചവക്കാന് വലിയ ഇഷ്ടം, പക്ഷെ മുള്ള് തൊണ്ടയില് കുടുങ്ങി; 91 കാരിയെ രക്ഷപ്പെടുത്തിവണ്ടിയോടിക്കുന്ന സമയത്ത് നടുവേദനയും കാല് വേദനയും ഉണ്ടാകുന്നതും ഈ ശീലം കൊണ്ട് തന്നെയാണ്. പറയുമ്പോൾ നിസാരമായി തോന്നും എങ്കിലും വേദന അതികഠിനമായിരിക്കും. ഇതിനുള്ള പരിഹാരം പേഴ്സ് ബാക്ക് പോക്കറ്റില് വെക്കരുത് എന്നതു മാത്രമാണ്.
വേദന കുറയാതെ തുടരുകയാണെങ്കില് ഡോക്ടറെ കണ്ട് ചികിത്സ തേടണം. മറ്റെന്തെങ്കിലും ആരോഗ്യ പ്രശ്നം ഉള്ളവരാണെകിൽ വേദന വര്ധിപ്പിക്കുന്ന തരത്തിലുള്ള കഠിനമായ പ്രവൃത്തികളൊന്നും ചെയ്യരുത്. തുടര്ച്ചയായി ഒരേ ഇരുപ്പ് ഇരിക്കുന്നത് ഒഴിവാക്കണം. കഠിനമായ പ്രവൃത്തികളില് ഏര്പ്പെടുന്നതിന് മുന്പ് വാം അപ്പ്, സ്ട്രെച്ചിങ് എന്നിവ ചെയ്യുക. വ്യായാമം ചെയ്യുമ്പോള് കൃത്യമായ ശരീരഘടനയും ബാലന്സും ഉണ്ടെന്ന് ഉറപ്പുവരുത്തുക. സോഫ്റ്റ് അല്ലാത്ത പ്രതലത്തില് ദീര്ഘനേരം ഇരിക്കരുത്. സമ്മര്ദം കൂടി മുറുകിയിരിക്കുന്ന പിരിഫോര്മിസ് പേശിക്ക് അയവു നല്കുന്ന വ്യായാമങ്ങളും ചെയ്യേണ്ടതുണ്ട്.