ഇത് ഒരു സാധരണ വീട് അല്ല, ഉൾവശം കണ്ടാൽ ഞെട്ടും; വിഡിയോ വൈറൽ

മണ്ണുകൊണ്ടാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്

dot image

ബാകു (അസർബെയ്ജാൻ): പുറം കാഴ്ചയിൽ നിന്ന് വ്യത്യസ്തമായി അകത്തേക്ക് കയറുമ്പോൾ വീട് മാറിയോ എന്ന് തോന്നിക്കുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഒരു വീഡിയോ വൈറലാക്കുന്നുണ്ട്. വീഡിയോയിലുള്ളത് ഒരു മൺവീടാണ്. എന്നാൽ, അകത്തെ കാഴ്ച എല്ലാവരെയും അമ്പരിപ്പിക്കും. അസർബൈജാനിൽ നിന്നുമാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്. വീഡിയോയുടെ തുടക്കത്തിൽ കാണുന്നത് വീടിന്റെ മുൻവശമാണ്. ഒരു പഴയ മൺ വീടിന്റെ മാതൃകയിലാണ് മുൻവശം നിർമ്മിച്ചിരിക്കുന്നത്. പുറത്ത് നിന്ന് നോക്കുമ്പോൾ അകത്തെ കാഴ്ചയും ഇതുപോലെയൊക്കെ തന്നെയായിരിക്കും എന്നാണ് നമ്മൾ പ്രതീക്ഷിക്കുക.

എന്നാൽ അകത്തെ കാഴ്ചകൾ ഇതൊന്നുമല്ല. ഒരു വെള്ള കർട്ടൻ കൊണ്ട് വാതിലുകൾ മൂടിയിരിക്കുന്നു. അത് നീക്കി അകത്ത് കയറുമ്പോൾ കാണുന്നത് വെള്ളച്ചുമരുകളാണ്. മനോഹരമായിട്ടാണ് വീടിന്റെ ഉൾവശം അലങ്കരിച്ചിരിക്കുന്നത്. അവിടെ നിരവധി മനോഹരങ്ങളായ തലയണകളും കുഷ്യനും ഒക്കെ കാണാം. ഒരുവശത്ത് ഒരു വാക്വം ക്ലീനർ വച്ചിരിക്കുന്നതും കാണാം. പെയിന്റിംഗുകളും ചെടിയുമെല്ലാമായി വീട് അലങ്കരിച്ചിട്ടുണ്ട്. അതിമനോഹരം എന്നല്ലാതെ ഈ വീടിന്റെ ഉൾവശത്തെ വിശേഷിപ്പിക്കാനാവില്ല. വളരെ പെട്ടെന്ന് വീഡിയോ സോഷ്യൽ ലോകം കൈയടക്കി. വീടിന്റെ ഉൾവശത്തെ കുറിച്ച് പലരും കമന്റ ബോക്സ് നിറച്ചിരിക്കുകയാണ്.

ഉത്തരങ്ങളെല്ലാം തെറ്റ്, പക്ഷേ കുട്ടിയുടെ ബുദ്ധിക്ക് അഞ്ച് മാർക്ക് നൽകി അധ്യാപകന്; വിഡിയോ വൈറൽ
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us