പ്രായം ഒരു വയസ്സ്, നാന ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ചിത്രകാരൻ, ലോക റെക്കോർഡും സ്വന്തം

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ആൺ - ചിത്രകാരൻ എന്ന റെക്കോർഡാണ് നാന സ്വന്തമാക്കിയത്.

dot image

ഒരു വയസ്സുള്ള കുഞ്ഞിന് എന്തെല്ലാം ചെയ്യാനാകും, ആലോചിച്ചാൽ കുഞ്ഞിന്റെ കുസൃതികളാകും നമുക്ക് മനസ്സിൽ വരിക. എന്നാൽ ഘാനയിലെ ലയം നാനാ സാം അൻക്രയുടെ കാര്യം അങ്ങനെയല്ല. ഒരു വയസ്സിൽ തന്നെ അവൻ ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടിയിരിക്കുന്നു. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ആൺ- ചിത്രകാരൻ എന്ന റെക്കോർഡാണ് നാന സ്വന്തമാക്കിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ലോക റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്.

അക്രയിലെ സയൻസ് ആന്റ് ടെക്നോളജി മ്യൂസിയത്തിൽ നടത്തിയ പ്രൊഫഷണൽ എക്സിബിഷനിഷ തന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചു. പ്രദർശിപ്പിച്ച 10 ചിത്രങ്ങളിൽ ഒമ്പതും വിറ്റുപോയി. പ്രദർശനം കാണാനെത്തിയ ഘാനയിലെ പ്രഥമ വനിതയാണ് ചിത്രം വാങ്ങിയവരിലൊരാൾ. വരുന്ന ജൂലൈയിൽ രണ്ട് വയസ്സ് തികയാൻ പോകുന്നതിന് മുമ്പ് നാനയുടെ 15 ചിത്രങ്ങൾ വിറ്റ് കഴിഞ്ഞു. ആറാം മാസത്തിലാണ് മകന്റെ ചിത്രം വരയിലെ താത്പര്യം അമ്മ ഷാൻറ്റെല്ലെ തിരിച്ചറിയുന്നത്. ഇഴയുന്ന പ്രായമായപ്പോൾ തന്നെ അവൻ പെയിൻ്റിങ് ബ്രഷ് കയ്യിലെടുത്ത് തുടങ്ങിയിരുന്നു.

താൻ ചിത്രം വരയ്ക്കുന്ന തിരക്കിലായതിനാൽ മകന്റെ ശ്രദ്ധ തിരിക്കാൻ വെറുതെ മുന്നിൽ വച്ചുകൊടുത്ത ക്യാൻവാസും പെയിന്റുമുപയോഗിച്ച് അവൻ ആദ്യ മാസ്റ്റർപീസ് തീർത്തുവെന്നാണ് അമ്മ പറയുന്നത്. കയ്യിൽ പെയിന്റാകുന്നത് നാനയ്ക്ക് വലിയ ഇഷ്ടമാണെന്നും അമ്മ പറയുന്നു. മകന്റെ പെയിന്റിങ്ങിനോടുള്ള പാഷൻ വ്യക്തമാക്കുകയായിരുന്നു അവർ.

എന്തെങ്കിലും സന്ദേശമൊന്നും നൽകുന്നതല്ല അവന്റെ ചിത്രങ്ങൾ. പകരം അവനെന്ത് അനുഭവപ്പെടുന്നുവെന്നതാണ് അവൻ വരയ്ക്കുന്നത്. ക്യാൻവാസിന്റെ വലിപ്പവും നിറങ്ങളുമെല്ലാം അവൻ തന്നെയാണ് തീരുമാനിക്കുന്നത്. തിരഞ്ഞെടുത്ത് കഴിഞ്ഞാൽ അതിസൂക്ഷ്മമായി വരച്ച് തുടങ്ങും. ചിലപ്പോൾ മിനുട്ടുകൾ എടുക്കും, ചിലപ്പോൾ അതിലുമേറെ നേരം അവൻ ചിത്രം വരയ്ക്കും. നിറങ്ങളുമായി ചേർന്നിരിക്കുന്നത് നാനയ്ക്ക് അത്രമേൽ ഇഷ്ടമാണ്. ചിത്രം വരച്ച് കഴിഞ്ഞാൽ അവൻ പറയും, മാമാ ഫിനിഷ്; അമ്മ പറഞ്ഞു.

മകന് മികച്ച വിദ്യാഭ്യാസം നൽകുകയും അവന്റെ കഴിവുകളെ പരിപോഷിപ്പിക്കുകയുമാണ് കുടുംബത്തിന്റെ ലക്ഷ്യം. ഒപ്പം മകന്റെ ചിത്രങ്ങൾ അന്താരാഷ്ട്രതലത്തിൽ വിൽക്കപ്പെടാനുള്ള അവസരങ്ങളും അവർ ആലോചിക്കുന്നുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us