ഒറിജിനല് സൈഡ് പ്ലീസ്... റോബോട്ടിക് സ്റ്റൈലില് ഭക്ഷണം വിളമ്പുന്ന പെണ്കുട്ടി; വൈറലായി വീഡിയോ

ചൈനയില് നിന്നുള്ള ഒരു റസ്റ്റോറന്റില് നിന്നാണ് ഈ വീഡിയോ

dot image

ഈ കാലഘട്ടത്തില് നിരവധി റസ്റ്റോറന്റുകളില് റോബോര്ട്ടുകള് ഭക്ഷണം തയ്യാറാക്കുന്നതും വിളമ്പുന്നതും ചെയ്യുന്നതുമൊക്കെ കാണാന് സാധിക്കും. എന്നാല് നേരെ തിരിച്ച് മനുഷ്യന് റോബോട്ടിനെ പോലെ ഭക്ഷണം വിളമ്പുന്നത് കണ്ടിട്ടുണ്ടോ? അത്തരത്തിലൊരു വീഡിയോ ആണ് സോഷ്യല് മീഡിയയില് വൈറലാകുന്നത്.

ചൈനയില് നിന്നുള്ള ഒരു റസ്റ്റോറന്റില് നിന്നാണ് ഈ വീഡിയോ. ഭക്ഷണം സേര്വ് ചെയ്തു അഭിവാദ്യം ചെയ്യുന്ന റോബോര്ട്ട് ആണ് വിഡിയോയിലുള്ളത്. ഒറ്റ നോട്ടത്തില് അത് അങ്ങനെ തന്നെയാണെന്ന് വിചാരിക്കും. എന്നാല് റോബോര്ട്ട് വേഷത്തിലെത്തിയത് ഒരു പെണ്കുട്ടിയാണെന്ന് വിഡിയോയ്ക്ക് ഒപ്പമുള്ള കുറിപ്പ് വായിച്ചു കഴിയുമ്പോഴാണ് കാഴ്ചക്കാര്ക്ക് മനസിലാകുന്നത്. അത്ര പെര്ഫെക്ട് ആയാണ് പെണ്കുട്ടി റോബോര്ട്ടിക് ചലനങ്ങള് അനുകരിക്കുന്നത്.

സൂഷ്മമായി പരിശോധിച്ചാല് ആ പ്രകടനത്തിന് പിന്നിലെ യഥാര്ഥ കഴിവിനെ കാണാന് സാധിക്കുമെന്നും ഇന്സ്റ്റഗ്രാമിലൂടെ പങ്കുവെച്ച വിഡിയ്ക്കൊപ്പമുള്ള കുറിപ്പില് പറയുന്നു. ചുരുങ്ങിയ സമയം കൊണ്ട് വിഡിയോ സോഷ്യല്മീഡിയയിലും വൈറലായി. പെണ്കുട്ടിയുടെ കഴിവിനെ പ്രശംസിച്ച് നിരവധി ആളുകളാണ് വിഡിയോയ്ക്ക് താഴെ കമന്റുമായി എത്തുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us