മാമേരു ചടങ്ങോടെ 'അംബാനി കല്യാണം' ഓൺ; ഞെട്ടിക്കാൻ 60 ഡാൻസർമാരുടെ ഫ്ലാഷ് മോബ്, ആന്റിലിയയിൽ വിവാഹമേളം

പരമ്പരാഗത വിവാഹച്ചടങ്ങുകളാണ് 'അംബാനി കല്യാണ'ത്തിലുള്ളതെങ്കിലും ഫ്ലാഷ് മോബ് വിവാഹത്തിന് മറ്റൊരു സ്റ്റൈൽ നൽകും

dot image

ലോകം മുഴുവൻ ഉറ്റുനോക്കുന്ന ആനന്ദ് അംബാനി - രാധിക മെർച്ചന്റ് വിവാഹത്തിന് പ്രത്യേകതകളേറെയാണ്. മാസങ്ങൾ നീണ്ട വിവാഹ ആഘോഷം ഒടുവിൽ വിവാഹ ദിവസത്തിലേക്കടുക്കുമ്പോൾ അംബാനി കുടുംബത്തിൽ നിന്നുള്ള വിവാഹ ആഘോഷ വിശേഷങ്ങൾ പുറത്തുവന്നുകൊണ്ടേയിരിക്കുകയാണ്.

ജൂലൈ 12നാണ് ആഢംബരത്തിന്റെ ആഘോഷമാകുന്ന അംബാനി വിവാഹം. ലോകോത്തര താരങ്ങളുടെ സാന്നിദ്ധ്യമാണ് വിവാഹത്തിന്റെ പ്രധാന പ്രത്യേകതകളിലൊന്ന്. എന്നാൽ ഗ്രാന്റ് ഫ്ലാഷ് മോബ് വിവാഹാഘോഷത്തിന്റെ ഭാഗമായി ഉണ്ടാകുമെന്നാണ് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്.

60 ഡാൻസർമാരുടെ ഫ്ലാഷ് മോബാണ് ഉണ്ടാവുകയെന്നാണ് റിപ്പോർട്ട്. വിവാഹ ശേഷം ജൂലൈ 13ന് നടക്കാനിരിക്കുന്ന ശുഭ് ആശിർവാദ് ചടങ്ങിലാകും ഫ്ലാഷ് മോബ്. ട്രഡിഷണൽ, മോഡേൺ മ്യൂസിക്കിന്റെയും ഡാൻസിന്റെയും ഫ്യൂഷനായിരിക്കും ഫ്ലാഷ് മോബ് എന്നാണ് പ്രതീക്ഷിക്കുന്നത്.

കൊറിയോഗ്രാഫർ വൈഭവ് മെർച്ചന്റിന്റെ നേതൃത്വത്തിലാണ് ഡാൻസ് ഒരുങ്ങുന്നത്. പരമ്പരാഗത വിവാഹച്ചടങ്ങുകളാണ് അംബാനി കല്യാണത്തിലുള്ളതെങ്കിലും ഫ്ലാഷ് മോബ് വിവാഹത്തിന് മറ്റൊരു സ്റ്റൈൽ നൽകും.

മാമേരു ചടങ്ങുകളോടെ വിവാഹ ആഘോഷങ്ങൾ ഇതിനോടകം തുടങ്ങിക്കഴിഞ്ഞു. ജൂലൈ മൂന്നിന് മുംബൈയിലെ അംബാനി വീടായ ആന്റിലിയയിലായിരുന്നു മമേരു ചടങ്ങുകൾ നടന്നത്. ആനന്ദിന്റെയും രാധികയുടെയും വിവാഹത്തിന്റെ ഭാഗമായി മുകേഷ് അംബാനിയും നിത അംബാനിയും പാവപ്പെട്ട 50 ദമ്പതികളുടെ വിവാഹം നടത്തിയിരുന്നു. ജൂലൈ 2 നായിരുന്നു സമൂഹ വിവാഹം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us