ലോകത്തെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടിയിൽ ഇന്ത്യൻ നഗരമായ മംഗളൂരു തിരഞ്ഞെടുക്കപ്പെട്ടു. കുറ്റകൃത്യങ്ങളുടെ നിരക്ക് 20 ശതമാനത്തില് കുറവുള്ളയാണ് ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയില് ഇടംപിടിച്ചത്. ഓണ്ലൈന് ഡേറ്റാബേസ് സ്ഥാപനമായ നമ്പിയോ തയ്യാറാക്കിയ റിപ്പോര്ട്ടിലാണ് മംഗളൂരുവിനെ സുരക്ഷിത നഗരമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
പട്ടികയിൽ കുറ്റകൃത്യങ്ങള് കുറഞ്ഞ നഗരങ്ങളില് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളില് യഥാക്രമം അബുദാബി, അജ്മാന്, ദോഹ എന്നിവയാണ്. കവര്ച്ച, അക്രമം, പൊതുമുതല് നശിപ്പിക്കല് എന്നിവ കുറവുള്ള നഗരങ്ങളാണിവ.
പാമ്പിനെ വിഴുങ്ങുന്ന വെള്ളനിറത്തിലുള്ള രാജവെമ്പാല; വൈറലായി വീഡിയോയു എ ഇ യിലെ റാസല്ഖൈമയാണ് പട്ടികയില് ആറാംസ്ഥാനത്ത്. ഏഴാംസ്ഥാനത്ത് ഒമാനിലെ മസ്കറ്റ് ഇടംപിടിച്ചു. ലോകത്തിലെ വിവിധ ഭാഗങ്ങളില് നിന്ന് 311 നഗരങ്ങളാണ് പട്ടികയിലുള്ളത്. ദക്ഷിണാഫ്രിക്കന് നഗരങ്ങളായ പീറ്റര്മരിറ്റ്സ്ബര്ഗ്, പ്രിട്ടോറിയ എന്നിവയാണ് കുറ്റകൃത്യങ്ങള് കൂടുതലുള്ള നഗരങ്ങള്.