പരിചയപ്പെടുമ്പോഴൊക്കെ എന്താണ് പേര് എന്ന് പലരോടും നമ്മള് ചോദിക്കാറുണ്ട് അല്ലേ? പക്ഷേ പിന്നീടവരെ കാണുമ്പോള് മുഖം ഓര്മയുണ്ടെങ്കിലും പേര് മറന്നുപോവുകയും ചെയ്യും. പറഞ്ഞുവരുന്നത് ആരുടെയെങ്കിലുമൊക്ക പേരുകള് ഓര്ത്തിരിക്കാന് മറക്കുന്ന ആളുകളെക്കുറിച്ചാണ്.ഒരു യാത്രയ്ക്കിടയിലോ എന്തെങ്കിലും ചടങ്ങിനിടയിലോ മുന്പ് പരിചയപ്പെട്ട ഒരാളുടെ പേര് ഓര്മിച്ചെടുക്കാന് നമ്മള് ചിലപ്പോള് എത്ര കഷ്ടപ്പെടാറുണ്ട് അല്ലേ. ഒടുവില് ക്ഷമിക്കണം നിങ്ങളുടെ പേര് നാവിന്തുമ്പിലുണ്ട് പക്ഷേ ഇപ്പോള് ഓര്മ്മകിട്ടുന്നില്ല എന്ന് പറയുമ്പോഴേക്കും കേള്ക്കുന്നയാളുടെ മുഖത്തൊരു നിരാശ വരികയും ചെയ്യും. സൗഹൃദത്തിന്റെ തുടക്കവും അതിന്റെ ആത്മാര്ഥതയും ഒക്കെ മിക്കവാറും വിലയിരുത്തപ്പെടുന്നത് അയാളുമായി ബന്ധപ്പെട്ട പ്രധാന കാര്യങ്ങള് ഓര്ത്തിരിക്കുന്നതിലും ഓര്മപ്പെടുത്തുന്നതിലുമൊക്കെയാണ്. അതില് ഏറ്റവും പ്രധാനപ്പെട്ടത് പേരുകള് മറക്കാതിരിക്കലാണ്. ഇത്തിരി ആത്മാര്ഥതയും ക്ഷമയും പരിശ്രമവും ഒക്കെ ഉണ്ടെങ്കില് നമുക്കും ഇക്കാര്യത്തില് ആരെയും വിഷമിപ്പിക്കാതിരിക്കാന് കഴിയും.
സ്വകാര്യഭാഗങ്ങളിലടക്കം 14 മുറിവുകൾ, ക്രൂരമായ മർദ്ദനം; പിജി ഡോക്ടറുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്പേര് പറയുമ്പോള് വെറുതെ കേള്ക്കാതെ ആത്മാര്ഥതയോടെ കേള്ക്കുക. അതായത് ഒരാള് പേര് പറയുമ്പോള് തന്നെ ഒന്ന് ആവര്ത്തിച്ച് ശരിയാണോ എന്ന് പറഞ്ഞുനോക്കാം. സംസാരത്തിനിടയില് ഇടയ്ക്കിടെ പേര് വിളിച്ചുകൊണ്ട് സംസാരിക്കാം. പേര് വ്യക്തമായി കേട്ടിട്ടില്ലെങ്കില് ഒന്നുകൂടി ചോദിക്കുന്നതില് തെറ്റില്ല. പ്രയാസമുള്ള പേരാണെങ്കില് സ്പെല്ലിങ് ചോദിക്കുകയുമാവാം. ദീര്ഘ കാലത്തേക്ക് ഈ പേരുകള് ഓര്മയില് സൂക്ഷിക്കണമെങ്കില് ചെയ്യേണ്ടത് പേരിന്റെയുളളിലെ പൊരുള് കണ്ടെത്തുക എന്നതാണ്. പേരുകള്ക്കിടയില് എന്തെങ്കിലും പ്രത്യേകത ഉണ്ടോ എന്നാണ് നോക്കേണ്ടത്. അതിന് ചില ഉദ്ദാഹരണങ്ങള് പറയാം.
ചില പേരുകള് എപ്പോഴും കേള്ക്കുന്ന പേരുകളാണ്. ഉദാഹരണത്തിന് മനു, അമ്മു, അരുണ്, അശ്വതി അങ്ങനെയൊക്കെ. ചില പേരുകളാണെങ്കിലോ അധികം കേട്ടിട്ടില്ലാത്തതാണ്. മമ്മൂട്ടി, ഡിമ്പിള്, ഡാര്ളിങ് അത്തരത്തില്. മറ്റുചിലരുടെ പേരുകള് പ്രശസ്തമാണ്. സച്ചിന്, ഐശ്വര്യ, വിജയ്, പ്രിയങ്ക എന്നിങ്ങനെ. അതുപോലെ ചിലപേരുകളൊക്കെ ദൈവങ്ങളുടെയോ മറ്റോ ആയി ബന്ധപ്പെട്ടിരിക്കും . അതായത് ജോസഫ്, ശിവന്, അബ്ദുള്ള എന്നിങ്ങനെ. മറ്റൊന്ന് മാനസിക വികാരങ്ങളെയോ കഴിവിനെയോ കുറിയ്ക്കുന്ന തരത്തിലുള്ളതാണ്. അതായത് സ്നേഹ, ആശ, ശാന്ത, ആനന്ദ്, സന്തോഷ് ഇപ്രകാരം. ചില പേരുകള് പ്രകൃതിയുമായി ബന്ധപ്പെട്ടതാണ്. ജാസ്മിന്, റോസ്, മേഘ, തുളസി, ലത ,ഹിമ. ചില ആളുകളൊക്കെ സ്ഥലപ്പേര് കൊണ്ട് അറിയപ്പെടും. പ്രത്യേകിച്ച് രാഷ്ട്രീയക്കാര്, എഴുത്തുകാര്, ചില സിനിമക്കാര്, ഉദാഹരണത്തിന് പിണറായി വിജന്, സുരാജ് വെഞ്ഞാറമൂട്, ജഗതി ശ്രീകുമാര്, നാളുകളും നക്ഷത്രങ്ങളുമായി ബന്ധപ്പെട്ട പേരുള്ളവരുമുണ്ട്. അശ്വതി, രോഹിണി, രേവതി അത്തരത്തില്.
ഇങ്ങനെ നിമിഷ നേരംകൊണ്ട് എന്തെങ്കിലും ഒരു പ്രത്യേകത ഏത് പേരിലും കണ്ടെത്താന് സാധിക്കും. അല്പം ക്രിയാത്മകതയും മറ്റും ഉപയോഗപ്പെടുത്തണമെന്ന് മാത്രം, വെറുതെ ഇരിക്കുന്ന സമയങ്ങളില് ഈ ഓര്ത്തെടുക്കല് ഒരു മെന്റല് ഗെയിം പോലെയും ചെയ്യാവുന്നതാണ്.
സന്ദേശ്ഖാലി മുതൽ പിജി ഡോക്ടറുടെ കൊലപാതകം വരെ; ലൈംഗികാതിക്രമങ്ങളിൽ പ്രതിരോധത്തിലായി തൃണമൂൽ കോൺഗ്രസ്പേരുകള് മറക്കാതിരിക്കാന് രസകരമായ മറ്റ് ചില വഴികളുമുണ്ട്. ഇപ്പോള് ജയറാം എന്നൊരാള് നിങ്ങളോട് പേര് പറഞ്ഞു എന്നിരിക്കട്ടെ. വളരെ വേഗം ആ പേരുമായി ബന്ധപ്പെട്ട സംഭവത്തെയോ, സുഹൃത്തിനെയോ, ബന്ധുവിനെയോ ഓര്ക്കുക. അല്ലെങ്കില് ഈ സുഹൃത്തിനെയും ജയറാം എന്ന നടനേയും നിങ്ങളെയും ചേര്ത്ത് ഒരു ഫോട്ടോ മനസില് സങ്കല്പ്പിക്കുക. അല്ലെങ്കില് ഈ സുഹൃത്തും നടനുമായി നൃത്തം ചെയ്യുന്നതായി ഓര്ത്തുനോക്കൂ. അതുപോലെ ഓര്മശക്തിയെ വര്ദ്ധിപ്പിക്കാനും ശ്രദ്ധ കൂട്ടാനുമൊക്കെ ഉപകരിക്കുന്ന ഒരു ടെക്നിക്കു കൂടിയാണിത്. അതുപോലെ എന്നും കിടക്കുന്നതിന് മുന്പ് അന്ന് കണ്ടവരുടെ പേരും മുഖവും ഒന്ന് ഓർത്തെടുക്കാന് ശ്രമിക്കുന്നതും നന്നായിരിക്കും.
സ്വന്തം പേരിനെ അപകര്ഷതയോടെ കാണുന്നവ ചില ആളുകളുണ്ട്. അത്തരക്കാരുടെ അപകര്ഷത മാറ്റാനുളള വഴിയാണ് സ്വന്തം പേരിനൊപ്പം പോസിറ്റീവായ ഒരു നാമ വിശേഷം കൂടി ചേര്ക്കുക എന്നുള്ളത്. അത് ഒരുപക്ഷേ നമ്മുടെ പേരില് തുടങ്ങുന്നതോ അല്ലെങ്കില് നമ്മില് വളര്ത്താന് ആഗ്രഹിക്കുന്ന എന്തെങ്കിലും ഗുണങ്ങളോ ആകാം. ഇത് മനസിലാക്കാന് ഒരു ഉദാഹരണം പറയാം. സുമി എന്ന് പേരുള്ള ഒരു പെണ്കുട്ടിക്ക് അവളുടെ പേര് ഇഷ്ടമല്ലായിരുന്നു. അതുകൊണ്ടുതന്നെ അവള് ആര് ചോദിച്ചാലും പേര് പറയാന് മടിച്ചിരുന്നു. എന്നാല് ഈ പെണ്കുട്ടിക്ക് തനിക്കുണ്ടായിരുന്നെങ്കില് എന്ന് ആഗ്രഹിച്ച ഒരു ഗുണമായിരുന്നു. എപ്പോഴും പുഞ്ചിരിക്കുക എന്നുള്ളത്. അതുകൊണ്ട് തന്നെ ആത്മവിശ്വാസം കൂട്ടാന് സുമി ചെയ്തത് എന്താണെന്നല്ലേ. പേര് ചോദിക്കുന്നവരോട് എന്റെ പേര് സ്മൈലിങ് സുമി എന്നാണെന്ന് അവള് പറയാന് തുടങ്ങി. ഇനി കേള്ക്കുന്ന ആരും സുമിയുടെ പേര് മറക്കുകയും ഇല്ല . അവള്ക്കതൊരു പോസ്റ്റീവ് ഫീലും നല്കും.