മനുഷ്യമനസിലെ ചിന്തകള് വളരെ വിചിത്രമാണ്. ചിന്തകള്ക്ക് അവസാനമില്ലെങ്കിലും, മനുഷ്യനല്ലേ അങ്ങനെ ചിന്തിച്ചുപോകും എന്ന് പറയുന്നതില് കാര്യവുമില്ല. കാടുകയറി ചിന്തിച്ച് സമാധാനം കളയുന്നവരാണ് നമ്മളില് പലരും. നാം എന്താണോ ചിന്തിക്കുന്നത് അതാണ് നമ്മുടെ ജീവിതം എന്നാണ് പറയപ്പെടുന്നത്. ചിന്തിക്കാനുള്ള നമ്മുടെ കഴിവ് വളരെയധികം പ്രധാനപ്പെട്ട കാര്യംതന്നെയാണ്.പക്ഷേ ചില സമയങ്ങളില് ചിന്തകള് വളരെയധികം സങ്കീര്ണമാണ്. അത് നമ്മില് പലതരത്തിലുള്ള ആകുലത സൃഷ്ടിക്കുകയും ചെയ്യും.
റിപ്പോര്ട്ടിലൂടെ പുറത്തുവന്നത് നേരത്തെ സംശയിക്കുന്ന കാര്യങ്ങള്: കെ കെ ശൈലജനേരുള്ള ചിന്തകളും നേര്ക്കാഴ്ചകളുമാണ് ഒരു വ്യക്തിയുടെ മാനസികാരോഗ്യത്തെ നിയന്ത്രിക്കുന്നത്. മാനസികമായി ഒരാള് ദുര്ബലനാകുന്നതും കരുത്തനാകുന്നതും അയാളുടെ ചിന്തകളെ അടിസ്ഥാനമാക്കിയാണ്. അതുകൊണ്ടുതന്നെ കാടുകയറിയുള്ള ചിന്തകളും മിധ്യാധാരണകളും മനസിനെ കൂടുതല് സങ്കീര്ണതയിലേക്ക് കൊണ്ടുപോവുകയേ ചെയ്യുകയുള്ളൂ.
പ്ലാസ്റ്റിക്ക് കുപ്പിയില് വെള്ളം കുടിക്കുന്നവരാണോ നിങ്ങള്? എട്ടിന്റെ പണി കിട്ടും, സൂക്ഷിച്ചോളൂഎന്തൊക്കെയാണ് മനുഷ്യമനസിലുണ്ടാകുന്ന മിധ്യാധാരണകള് എന്ന് നോക്കാം. ചില തെറ്റായ മാനസിക പ്രക്രീയയാലോ തിക്താനുഭവങ്ങളാലോ അല്ലെങ്കില് തലച്ചോറിലുള്ള എന്തെങ്കിലും രാസമാറ്റങ്ങള് മൂലമോ നമ്മുടെ ചിന്തകള്ക്ക് സംഭവിക്കുന്ന ഒരു പ്രത്യേക ഗതിമാറ്റമാണ് മിധ്യാധാരണകള് ഉണ്ടാകാന് കാരണം. പല മനുഷ്യരിലും ഇങ്ങനെയുളള ചിന്തകള് വ്യത്യസ്തമായിരിക്കും. ഏതൊക്കെയാണ് ഈ പലവിധ ചിന്തകളെന്ന് നോക്കാം.
പേരുകള് ഓര്ത്തിരിക്കാനുള്ള എളുപ്പവഴികള്ഇതില് ആദ്യത്തേത് ഇവരുടെ ചിന്തകളില് നിറയെ മറ്റുള്ളവര് തന്നെക്കുറിച്ച് കുറ്റം പറയുകയാണെന്ന വിചാരമാണ്. തന്നെ തകര്ക്കാനും കെണിയില്പ്പെടുത്താനും ചിലര് തക്കംപാര്ത്തിരിക്കുകയാണെന്നുള്ള ചിന്തകളായിരിക്കും ഇവര്ക്ക്. മിക്കവാറും ആളുകള്ക്കിടയിലുള്ള ചില പടലപിണക്കങ്ങള്ക്ക് പിന്നില് ഇത്തരം ചിന്തകള് കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളാണ്. സൗഹൃദങ്ങളില് മാത്രമല്ല കുടുംബ ബന്ധങ്ങളിലും ഇത്തരം ചിന്തകള് വന്നാല് അത് ബന്ധങ്ങളുടെ തകര്ച്ചയിലേക്ക് നയിക്കും.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാതിരുന്നത് മന്ത്രി ഉൾപ്പെടുന്ന പവർ ഗ്രൂപ്പ് കാരണം: വിനയൻമറ്റുചില ആളുകളാവട്ടെ വിശ്വാസ വഞ്ചനയുടെ ചിന്തകളുമായി നടക്കുന്നവരായിരിക്കും. ഭാര്യാഭര്തൃ ബന്ധങ്ങളെ തകര്ത്തുകളയുന്ന ഒരു പ്രധാന മിഥ്യാധാരണയാണിത്. തന്റെ പങ്കാളി തന്നെ വഞ്ചിക്കുകയാണെന്ന തരത്തിലുളള ശക്തമായ മിഥ്യാബോധം കൊണ്ട് നടക്കുന്നവരാണ് ഇവര്. ഇനി അടുത്ത ഗ്രൂപ്പില് വരുന്ന ആളുകളാവട്ടെ അവരുടെ ചിന്തകളില് നിറയെ സ്വന്തം കഴിവും ശക്തിയും മിടുക്കുമൊക്കെ നിറഞ്ഞ് നില്ക്കും. ഇത്തരക്കാരുടെ ഉള്ളില് എപ്പോഴും ഞാന് എന്ന ഭാവം, നിറഞ്ഞുനില്ക്കും. സ്വയം പുകഴ്ത്തുന്നതിലും തന്റെ നേട്ടങ്ങളും കഴിവുകളും മറ്റുള്ളവര്ക്ക് മുന്നില് നിരത്തുന്നതിലും ആനന്ദം കണ്ടെത്തും. മറ്റുള്ളവരുടെ ശ്രദ്ധ കിട്ടിയില്ലെങ്കില് ഇവര് അസ്വസ്ഥരാവുകയും ചെയ്യും.
വണ്പ്ലസിന്റെ പുതിയ ഇയര്ബഡുകള് ഇന്ത്യന് വുപണിയിലെത്തി; വിലയിങ്ങനെഇനിയൊരു കൂട്ടര് കുറ്റബോധ വിചാരം കൊണ്ട് നടക്കുന്നവരാണ്. സ്വയം വിധിക്കുന്ന ശിക്ഷയും, പാപ ഭാരവും പേറി ജീവിക്കുന്നവരാണ് ഇവര്. ചെറിയ കാര്യങ്ങളെ വരെ പര്വ്വതീകരിക്കുകയും സ്വയം വിമര്ശിക്കുകയും ചെയ്യുന്ന രീതിയിലാണ് ഇത്തരക്കാരുടെ പ്രവൃത്തിയും വര്ത്തമാനങ്ങളും. ഞാന് കാരണം എന്റെ കുടുംബം നശിച്ചു. കഴിവുകളും സമയവും അവസരങ്ങളും ഒക്കെ പാഴാക്കി, ഞാന് എന്ത് ചെയ്താലും ശരിയാകില്ല, ഞാന് എന്തിന് ജീവിക്കുന്നു എന്ന് തുടങ്ങിയ വലിയ ചോദ്യങ്ങളാണ് ഇവരുടെ ഉള്ളില് എപ്പോഴും. മിക്കവാറുമുളള ആത്മഹത്യകള് ഇത്തരം സ്വയം പീഢന ചിന്തകളുടെ ഭാഗമാണ്.
തൃശൂര് റെയില്വെ സ്റ്റേഷനില് പെണ്കുഞ്ഞിന് ജന്മം നല്കി യുവതി; സഹായമായി റെയില്വെ ജീവനക്കാര്അടുത്ത കൂട്ടം ആളുകളാണെങ്കിലോ തങ്ങള്ക്ക് എന്തെങ്കിലും അസുഖം ഉണ്ടെന്ന് എപ്പോഴും ചിന്തിച്ചുകൊണ്ടിരിക്കുന്നവരാണ്. രോഗാവസ്ഥയെക്കുറിച്ച് അതീവ ബോധവാന്മാരാണ്. വലിയ രോഗങ്ങള് തന്നെ ബാധിച്ചിട്ടുണ്ടെന്ന് ധരിക്കുക. ചെറിയ ശാരീരിക കാര്യങ്ങളെ വലിയ രോഗങ്ങളായി പ്രചരിപ്പിക്കുക., തന്റെ കുടുംബത്തിലുള്ളവര്ക്കും കുട്ടികള്ക്കും രോഗമുണ്ടെന്ന് കരുതി ടെന്ഷനടിക്കുക, ഇതൊക്കെയാണ് ഇത്തരക്കാരുടെ പ്രത്യകത. ഒരു ഡോക്ടര് കുഴപ്പമില്ലെന്ന് പറഞ്ഞാല് ഇവര് വിശ്വാസമില്ലാതെ മറ്റൊരു ഡോക്ടറെ കാണും. ആശുപത്രികളില് പലതവണ കയറി ഇറങ്ങുന്നതും ഇനി മറ്റൊരു രസകരമായ ക്യാറ്റഗറിയിലുള്ള ആളുകളുണ്ട്. അവരുടെ വിചാരം അവര് ഈ ലോകത്തില്നിന്ന് വ്യത്യസ്തരായി നില്ക്കുന്നവരാണെന്നാണ്. അങ്ങനെയാണ് അവര് വിശ്വസിക്കുന്നതും. ചില പ്രത്യേക വിശ്വാസങ്ങള്, തത്വചിന്തകള്, പെരുമാറ്റങ്ങള്, ഇതൊക്കെ ഇവരുടെ പ്രത്യേകതയാണ്. തന്റെ ചിന്തകള് മറ്റേതോ ശക്തിയുടെ നിയന്ത്രണത്തിലാണ് അവര് കരുതുന്നത്.
സിനിമാലോകത്തെ നിഗൂഢതകൾ മാറ്റാൻ സർക്കാർ ഇടപെടും; പി രാജീവ്ഇങ്ങനെയൊക്കെയുള്ള ചിന്തകള് ഒരു വ്യക്തിയുടെ യാഥാര്ഥ്യ ബോധത്തില് നിന്ന് അകറ്റുകയും പെരുമാറ്റവും ചെയ്തികളും ബന്ധങ്ങളെ തകര്ക്കുകയും കൂടുതല് കൂടുതല് പ്രശ്നങ്ങളിലേക്ക് നയിക്കുകയുമാണെങ്കില് അത് വിലിയ മാനസിക രോഗ ലക്ഷണമാണ് അത്തരക്കാര്ക്ക് ഇതുമായി ബന്ധപ്പെട്ട മാനസിക രോഗ വിദഗ്ധരുടെ സേവനം അടിയന്തിരമായി തേടേണ്ടത് ആവശ്യമാണ്.