സുഗന്ധം പരത്തിയൊഴുകുന്ന ചിങ്ങക്കാറ്റ്. ഊഞ്ഞാലാടുന്ന ഓണനിലാവ്. തൂശനിലയിലല് തുമ്പപ്പൂ ചോറ് വിളമ്പിയുള്ള സദ്യ. മനോഹരമായ ഓണപ്പുടവകള്,ഓണപ്പാട്ടുകള്, നിറങ്ങള് നിറഞ്ഞാടുന്ന പൂക്കളം, ഹരംകൊള്ളിക്കുന്ന ഓണക്കളികള്....അങ്ങനെ എല്ലാംകൊണ്ടും ഓണം സുഖമുളള ഒരു ഓര്മയാണ്. ആ ഉത്സവ മേളക്കൊഴുപ്പില് അലിഞ്ഞു ചേര്ന്നുപോകുന്നതാണ് നമ്മുടെയെല്ലാം സുഖദുഃഖങ്ങള്. പഞ്ഞമാസമായ കര്ക്കിടകത്തില്നിന്ന് ചിങ്ങമാസമെത്തുമ്പോള് പ്രകൃതിയും മനുഷ്യനുമെല്ലാം നിറഞ്ഞ മനസോടെ സമൃദ്ധമായി നിറഞ്ഞങ്ങനെ നില്ക്കും. എല്ലാ ഓണക്കാലങ്ങളും നമുക്ക് ഓരോ ഓര്മകളും സമ്മാനിച്ചാവും യാത്രയാവുക.
ചിത്രങ്ങളൊന്നും ലഭിച്ചിട്ടില്ല, അതുകൊണ്ട് പ്രതികരിക്കേണ്ട ആവശ്യമില്ല; ആരോപണം നിഷേധിച്ച് രേവതിഎന്ന് പാടികേള്ക്കുമ്പോഴൊക്കെ നമ്മുടെ ഉള്ളില് പൂക്കള് നിറഞ്ഞുനില്ക്കുന്ന ആമ്പല്പാടങ്ങളും, തൊടികളിലെ തുമ്പപ്പൂവും, അരിപ്പൂവും,കണ്ണാന്തളിപ്പൂവും പൂവേപൊലി പൂവേപൊലി എന്ന് പാടിക്കൊണ്ട് ആഘോഷമായി പൂക്കളമിടാന് പൂവ് തേടി നടന്ന ബാല്യവുമെല്ലാം ഓര്മയിലെത്തും. ഇക്കാലത്ത് ആ ഓര്മകള് പുതിയ തലമുറയ്ക്ക് പറഞ്ഞുകൊടുക്കുവാനുള്ള കഥകള് മാത്രമായി മാറി. പുതിയ തലമുറയ്ക്ക് സ്കൂളിലും കോളജിലും ഓഫീസുകളിലുമൊക്കെ ആഘോഷിക്കുന്ന ഒരു മത്സരയിനം മാത്രമായി അത്തപ്പൂക്കളം. എങ്കിലും ഓണം എന്ന് പറയുമ്പോള് ആദ്യം മനസിലേക്ക് എത്തുന്നത് പൂക്കളമാണ്. പൂക്കളം എങ്ങനെയാണ് ഓണത്തിന്റെ ഭാഗമായത്. ? അതിനൊരു ചരിത്രമുണ്ട്. പൂക്കളമൊരുക്കുന്നതിന് ചില ചിട്ടകളുണ്ട്...
'സഖാവ് കമല': കമല ഹാരിസിനെ കമ്മ്യൂണിസ്റ്റാക്കുന്ന ട്രംപിൻ്റെ 'ചുവന്ന ചൂണ്ട'യുടെ ലക്ഷ്യമെന്ത്?ഓണവുമായി ബന്ധപ്പെട്ട്, കേരളം ഭരിച്ചിരുന്ന പ്രജാവത്സലനായ മഹാബലി ചക്രവര്ത്തിയെക്കുറിച്ചുള്ള ഐതീഹ്യം നമ്മളെല്ലാവരും കേട്ടിട്ടുണ്ട്. മഹാബലിയെ വാമനന് പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയതും പിന്നീട് വര്ഷത്തിലൊരിക്കല് അതായത് ഓണനാളില് തന്റെ പ്രജകളെ കാണാന് മഹാബലി എത്തും എന്നുളള ഐതീഹ്യവും നമ്മളെല്ലാവരും കേട്ടിട്ടുണ്ട്. മഹാബലിയെ വരവേല്ക്കുന്നതിനായിട്ടാണ് ഓണപ്പൂക്കളം ഒരുക്കുന്നത് എന്നതാണ് ഒരു ഐതീഹ്യം. മറ്റൊരു ഐതീഹ്യം തൃക്കാക്കരയപ്പനുമായി ബന്ധപ്പെട്ടതാണ്.
തൃക്കാക്കരയപ്പന് കേരളത്തില് മാത്രമുളള വിഷ്ണു സങ്കല്പ്പമാണ്. ഓണവുമായി ബന്ധപ്പെട്ട ക്ഷേത്രമാണ് എറണാകുളം ജില്ലയിലുള്ള തൃക്കാക്കര ക്ഷേത്രം. ഇവിടുത്തെ പ്രധാന പ്രതിഷ്ഠയാണ് തൃക്കാക്കരയപ്പന്. ഓണത്തപ്പനെന്ന് വിളിക്കുന്ന തൃക്കാക്കരയപ്പനെ വരവേല്ക്കാനാണ് പൂക്കളമിടുന്നതെന്നാണ് ഐതീഹ്യം. അത്തപ്പൂക്കളമൊരുക്കുമ്പോള് ഓണത്തപ്പനെ വയ്ക്കുന്ന ചടങ്ങ് കേരളത്തില് പലയിടങ്ങളിലും ഉണ്ട്. ചില സ്ഥലങ്ങളില് ഈ ചടങ്ങിനെ മാതേര് വയ്ക്കുക എന്നാണ് പറയുന്നത്. തൃക്കാക്കരയപ്പന് വാമനന് പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയ മഹാബലിയാണെന്നും, അതല്ല തൃക്കാക്കരയപ്പന് വാമനനാണെന്നും വിശ്വസിക്കുന്നവരുമുണ്ട്.
പക്ഷേ തൃക്കാക്കരയപ്പനും ഓണപ്പൂക്കളവുമായി ബന്ധപ്പെട്ട് നിലനിന്നുപോരുന്ന ഐതീഹ്യം മറ്റൊന്നാണ്. അത്തംനാള്മുതല് തിരുവോണം നാള് വരെ തൃക്കാക്കരയപ്പന് എഴുന്നളളി ഇരിക്കാന് വേണ്ടിയാണ് പൂക്കളം ഒരുക്കുന്നതത്രേ. അക്കാലത്ത് തൃക്കാക്കര ദേവനെ പോയി പൂജിക്കാന് ജനങ്ങള്ക്ക് സാധിക്കാതെ വന്ന സാഹചര്യത്തില് മുറ്റത്ത് പൂക്കളമുണ്ടാക്കി അതില് പ്രതിഷ്ഠിച്ച് തന്നെ ആരാധിക്കാന് തൃക്കാക്കരയപ്പന് അനുവദിച്ചു എന്നതാണ് പറയപ്പെടുന്നത്.
'പൊന്നാമ്പൽ പുഴയിലന്ന്...' വിട്ടാലോ മലരിക്കലേക്ക്ഓണപ്പൂക്കളമിടുന്നതിന് ചില ചിട്ടകളും രീതികളുമുണ്ട്. അടിച്ചു തളിച്ച് വൃത്തിയാക്കി ചാണകം മെഴുകിയ തറയിലാണ് പൂക്കളമിടേണ്ടത്. എല്ലാദിവസവും തറയില് ചാണകം മെഴുകണം. പിന്നീടാണ് പൂക്കളം ഇടേണ്ടത്. അത്തം നാള് മുതല് പത്ത് ദിവസങ്ങളിലായാണ് പൂവിടുന്നത്. അത്തം നാളില് ഒരു നിരയുള്ള പൂക്കളം. രണ്ടാമത്തെ ദിവസം രണ്ട് നിരയുള്ള പൂക്കളം മൂന്നാമത്തെ ദിവസം മൂന്ന് നിരയുളളത് . ഇപ്രകാരമാണ് പൂക്കളമൊരുക്കേണ്ടത്. പത്താം നാള് പത്ത് തരം പൂക്കളുപയോഗിച്ച് പത്ത് നിരകളിലായി പൂക്കളമൊരുക്കാം. തിരുവോണത്തിന്റെ തലേദിവസമായ ഉത്രാടംനാളിലിടുന്ന പൂക്കളമായിരിക്കണം ഏറ്റവും വലുത്. നടുവില് തുളസിയിലയും മുക്കുറ്റിയും വച്ചശേഷം അതിന് ചുറ്റിലുമായി തുമ്പപ്പൂകൊണ്ടുള്ള നിരയിട്ടാണ് ആദ്യദിവസം കളമിടുന്നത്. രണ്ടാം ദിവസം മുക്കുറ്റിയും തുമ്പപ്പൂവും ഉപയോഗിക്കാം. മൂന്നാം ദിവസമായ ചോതി നാള്മുതലാണ് ചുവന്ന നിറത്തിലുള്ള പൂക്കള് ഉപയോഗിച്ചുതുടങ്ങുന്നത്. ചെമ്പരത്തിപ്പൂം തെറ്റിപ്പൂവുമാണ് ചുവപ്പിനായി ഉപയോഗിക്കുന്നത്. നാലാം നാളിലുളള പൂക്കളം ചതുരാകൃതിയിലാണ് ഇടേണ്ടത്. പിന്നീട് വരുന്ന ദിവസങ്ങളില് പൂക്കളുടെ എണ്ണവും പൂക്കളത്തിന്റെ വലിപ്പവും കൂടിവരും. നാലാം നാള് കഴിഞ്ഞ് അഞ്ചാംനാളില് എത്തുമ്പോള് പൂക്കളത്തിന് മുന്പില് കുടകുത്തും. കുടകുത്തുന്നതും രസകരമാണ്. ഒരു ഈര്ക്കിലിയില് ചെമ്പരത്തി,കോളാമ്പി പോലുള്ള പൂക്കള് കോര്ത്ത് പൂക്കളത്തിന് മുന്പില് കുത്തുകയാണ് ചെയ്യുന്നത്. വരും ദിവസങ്ങളില് ഈ കുടകളുടെ എണ്ണം കൂടും.
തിരുവോണം നാളില് പൂക്കളമൊരുക്കുന്നതിന് വളരെയധികം പ്രത്യേകതയുണ്ട്. തിരുവോണനാളില് രാവിലെ പൂക്കളത്തില് പലക വച്ച് അതില് തൂശനിലയിട്ട് അരിമാവ് പൂശണം. അതിന് മുകളിലായി തൃക്കാക്കരയപ്പന്റെ വിഗ്രഹങ്ങള് വച്ച് പൂക്കള് കൊണ്ട് അലങ്കരിക്കും. പാലടയും പഴവും ശര്ക്കരയും നേദിക്കുകയും ചെയ്യും.ശര്ക്കരയും പഴവും തേങ്ങയും ചേര്ത്താണ് അടയുണ്ടാക്കുന്നത്. പൊങ്കാലയിട്ട് ഓണത്തപ്പന് നേദിക്കുകയും ചെയ്യും.
കളിമണ്ണ് കുഴച്ചാണ് തൃക്കാക്കരയപ്പനെ ഉണ്ടാക്കുന്നത്. കഴിമണ്ണ് നല്ലവണ്ണം അടിച്ച് പതംവരുത്തിയാണ് കുഴച്ചെടുക്കേണ്ടത്. പിന്നീട് ഇതിനെ പിരമിഡിന്റെ രൂപത്തിലാക്കിയെടുത്ത് തണലത്ത് ഉണക്കിയെടുക്കുകയാണ് ചെയ്യുന്നത്.
സാധാരണയായി ഓണപ്പൂക്കളം ഓരോ ദിവസവും ഓരോരോ പൂക്കളുപയോഗിച്ച് വൃത്തത്തിലാണ് ഒരുക്കുന്നത്. ഇന്നിപ്പോള് പൂക്കളുടെ എണ്ണംകൂടി, പൂക്കളത്തിന്റെ രൂപം മാറി. കാലം മാറിയപ്പോള് പരമ്പരാഗതമായ പൂക്കളങ്ങളില്നിന്ന് മാറി പല മോഡേണ് ഓണപ്പൂക്കളങ്ങളും സ്ഥാനം പിടിച്ചുകഴിഞ്ഞു.