ആ ജപ്പാൻകാരൻ ഹെൽത്തിയാണ്; 12 വർഷമായി ദിവസവും ഉറങ്ങുന്നത് അരമണിക്കൂർ മാത്രം!

12 വർഷത്തോളമായി ഒരാൾ വെറും 30 മിനിറ്റ് മാത്രമാണ് ഉറങ്ങുന്നതെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? അങ്ങനെ ഒരു മനുഷ്യനുണ്ട് ജപ്പാനിൽ

dot image

ഒരു മനുഷ്യന് ദിവസം 6-8 മണിക്കൂർ വരെ ഉറക്കം ലഭിക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്നാണ് ഗവേഷകർ പറയുന്നത്. ഉറക്കമില്ലായ്മ പലപ്പോഴും കാര്യമായ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുകയും മാനസിക ആരോഗ്യത്തെ ബാധിക്കുകയും ചെയ്യുമെന്നാണ് പഠനങ്ങൾ പറയുന്നത്. സ്ഥിരമായി 6-8 മണിക്കൂർ ഉറങ്ങുന്നത് മാനസിക ഉന്മേഷവും മൊത്തത്തിലുള്ള ആരോഗ്യവും വർദ്ധിപ്പിക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. 12 വർഷത്തോളമായി ഒരാൾ വെറും 30 മിനിറ്റ് മാത്രമാണ് ഉറങ്ങുന്നതെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? ദിവസം അരമണിക്കൂർ മാത്രമാണ് ഉറങ്ങുന്നതെന്നാണ് പക്ഷെ ഒരു ജപ്പാൻകാരൻ്റെ അവകാശവാദം.

ജപ്പാൻക്കാരനായ ഡെയ്സുകെ ഹോറി എന്ന യുവാവാണ് ഇത്തരത്തിൽ ദിവസം 30 മിനിറ്റ് മാത്രം ഉറങ്ങുന്നത്. കുറച്ച് സമയം മാത്രം ഉറങ്ങുന്നതുമായി ശരീരം പൊരുത്തപ്പെട്ടുവെന്നാണ് ഹ്യോഗോയിൽ നിന്നുള്ള 40 വയസ്സുകാരനായ ഹോറിയുടെ പക്ഷം. ഉറക്കമില്ലായ്മ തൻ്റെ പ്രവർത്തനക്ഷമതയെ മെച്ചപ്പെടുത്തിയെന്നും ഹോറി അവകാശപ്പെടുന്നുണ്ട്. ഭക്ഷണത്തിന് ഒരു മണിക്കൂർ മുമ്പ് നിങ്ങൾ വ്യായാമം ചെയ്യുകയോ കാപ്പി കുടിക്കുകയോ ചെയ്യുകയാണെങ്കിൽ മയക്കം ഒഴിവാക്കാൻ കഴിയുമെന്നും ഹോറി പറഞ്ഞു.

ഉറങ്ങുന്ന സമയത്തിൻ്റെ ദൈർഘ്യത്തെക്കാൾ നിലവാരത്തോടെയുള്ള ഉറക്കമാണ് പ്രധാനമെന്ന് ഹോറി പറഞ്ഞു. എത്ര സമയം ഉറങ്ങിയെന്നതിനെക്കാൾ എത്ര ആഴത്തിൽ ഉറങ്ങി എന്നതാണ് പ്രധാനം. ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ ദൈർഘ്യമേറിയ ഉറക്കത്തേക്കാൾ കുറച്ച് സമയത്തെ നല്ല ഉറക്കമാണ് നല്ലതെന്നാണ് ഹോറിയുടെ നിലപാട്. ഏകാഗ്രത ആവശ്യമുള്ള ആളുകൾക്കും ചെറിയ സമയത്തേയ്ക്കുള്ള ആഴത്തിലുള്ള ഉറക്കമാണ് നല്ലതെന്നും ഹോറി പറഞ്ഞുവെയ്ക്കുണ്ട്. വെറും 26 മിനിറ്റ് ഉറങ്ങുകയും ഉണർവോടെ ഉണരുകയും പ്രഭാതഭക്ഷണം കഴിക്കുകയും ജോലിക്ക് പോകുകയും ജിമ്മിൽ പോയി വ്യായാമം ചെയ്യുകയും ചെയ്യുന്ന ഡെയ്സുകെ ഹോറിയുടെ ജീവിതം ജപ്പാനിലെ യോമിയുരി ടിവിയിലടക്കം ശ്രദ്ധ നേടിയിരുന്നു.

എന്നാൽ തായ് എൻഗോക്ക് എന്ന 80 വയസ്സുള്ള വിയറ്റ്നാമീസുകാരൻ താൻ 60 വർഷത്തിലേറെയായി ഉറങ്ങിയിട്ടില്ലെന്ന് അവകാശപ്പെടുന്നുണ്ട്. 1962ൽ പനി പിടിപെട്ടതോടെ തനിക്ക് ഉറങ്ങാനുള്ള കഴിവ് നഷ്ടപ്പെട്ടതായാണ് എൻഗോക് പറയുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us