ഓണവുമായി ബന്ധപ്പെട്ട് പല കഥകളുമുണ്ട്. ഓണനാളില് വീടുകളിലെത്തുന്ന ഓണപൊട്ടനെക്കുറിച്ച് കേട്ടിട്ടുണ്ടോ? ആരാണ് ഈ ഓണപ്പൊട്ടന്, ഓണപൊട്ടനും ഓണവുമായി എന്താണ് ബന്ധം. ഇതുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള രസകരമായ കഥകളുണ്ട്.
കളിയടയ്ക്ക മുതല് പായസം വരെ; ഓണം കെങ്കേമമാക്കാന് ഇതാ പാചകക്കുറിപ്പുകള്ഓണമടുക്കുമ്പോള് മലബാറിലെ ഗ്രാമങ്ങളിലെ ഇടവഴികളിലെല്ലാം ഒരു മണികിലുക്കം കേള്ക്കാം. ഈ മണികിലുക്കം അകലെനിന്ന് കേള്ക്കുമ്പോഴേ ഓരോ വീട്ടുകാരും തയ്യാറായിരിക്കും, ഓണത്തിന്റെ വരവറിയിക്കുന്ന ഓണപൊട്ടനെ വരവേല്ക്കാനായി. ഉത്രാട ദിനത്തിലും തിരുവോണ നാളിലുമാണ് ഓണപൊട്ടനെന്ന് വിളിക്കുന്ന ഈ തെയ്യം വീടുകളിലെത്തുന്നത്. ഓണേശ്വരന് എന്നും ഓണദേവന് എന്നുമെല്ലാം ഈ തെയ്യത്തിന് പേരുകളുണ്ട്. കൊല്ലത്തിലൊരിക്കല് തന്റെ പ്രജകളെ കാണാന് മഹാബലി ചക്രവര്ത്തി എത്തുമെന്ന സങ്കല്പ്പത്തോട് ചേര്ത്താണ് ഓണപൊട്ടനേയും കാണുന്നത്. എന്നാല് നമ്മുടെ സങ്കല്പ്പത്തിലുള്ള മഹാബലി ചക്രവര്ത്തിയെപ്പോലെയല്ല ഇദ്ദേഹം. ഓണപൊട്ടന് ചില പ്രത്യേകതകളൊക്കെയുണ്ട്.
ഓണക്കാലമായി, വെറുതെയങ്ങ് പൂക്കളമിടാന് വരട്ടെ; എന്തിനാ, എങ്ങനെയാ എന്നൊക്കെയറിയേണ്ടേ!രാവിലെതന്നെ ഓണപൊട്ടന് ഓരോ വീടുകളിലും എത്തും. ഏറ്റവും വലിയ പ്രത്യേകത എന്താണെന്നറിയാമോ? ഈ ഓണപൊട്ടന് പതുക്കെ നടന്നും എല്ലാവരോടും കുശലം പറഞ്ഞുമൊന്നുമല്ല ആളുകളെ കാണാന് വരുന്നത്. ഒരിടത്തും നില്ക്കാതെയുള്ള ഓട്ടമാണ് ആള്ക്ക്. അതും താളം ചവിട്ടിക്കൊണ്ട്. ഓടിയോടി കഴിയുന്നത്രയും വീടുകളില് കയറി എല്ലാവരെയും കാണുകയും അനുഗ്രഹം നല്കുകയുമാണ് ലക്ഷ്യം.
'ട്രെൻഡി ഫാഷനു'കളുടെ ഓണക്കാലം; ഓണ വസ്ത്രങ്ങളിലും ഇടംനേടുന്ന പുതിയ കാലത്തിൻ്റെ 'നിറക്കൂട്ട്'ചുണ്ടിന് മുകളില് വെള്ള താടി കെട്ടിയിരിക്കുന്ന ഈ തെയ്യം കാണുമ്പോള് നമുക്കെല്ലാം കൗതുകം തോന്നിയിട്ടുണ്ടാവും ഇതെന്താ ചുണ്ടിന് മുകളില് താടി എന്ന്. ഓണപൊട്ടനെന്ന് വിളിക്കുന്നത് ഇയാള് ആരോടും മിണ്ടാത്തതുകൊണ്ടാണോ എന്നൊക്കെ തോന്നാം. സംഗതി ശരിയാണ്, ആംഗ്യഭാഷയിലൂടെയാണ് സംസാരം. ഈ ആംഗ്യഭാഷ കാണുമ്പോള് നമുക്ക് ചിരിയും വരുമത്രേ. ഓണപൊട്ടന് സംസാരിക്കാത്തതിന് പിന്നില് ഒരു കഥയുണ്ട്. മഹാബലിയെ വാമനന് പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുന്നതിന് മുന്പ് എന്തെങ്കിലും ആഗ്രഹം ഉണ്ടോ എന്ന് ചോദിച്ചു. തനിക്ക് വര്ഷത്തിലൊരിക്കല് പ്രജകളെ കാണാന് എത്തണം എന്നാണ് മഹാബലി പറഞ്ഞത്. അപ്പോള് വാമനന് ഒരു നിര്ദ്ദേശം വച്ചു. ആണ്ടിലൊരിക്കല് വരാം, പക്ഷേ ആരോടും മിണ്ടാന് അനുവാദമില്ല. അതുകൊണ്ടാണ് ഓണപ്പൊട്ടനെന്ന തെയ്യം ഒന്നും സംസാരിക്കാത്തത്.
ഓണത്തപ്പന്റെ വേഷവിധാനങ്ങള് വളരെ വ്യത്യസ്തമാണ്. നല്ല കളര്ഫുള് ആയിരിക്കും വേഷം. ചുണ്ടിന് മുകളില് കെട്ടിയിരിക്കുന്ന വെള്ളത്താടി,തോളില് സഞ്ചിയും കൈയ്യില് ഓലക്കുടയും,ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങള്,മനയോലയും ചായില്യവും ചാലിച്ചുള്ള മുഖത്തെഴുത്ത്,തലയില് തെച്ചിപ്പൂവ് കൊണ്ട് അലങ്കരിച്ച കിരീടം,കൈയ്യില് മണി....