അനുഷ്ക ശര്മയും വിരാട് കോഹ്ലിയും മികച്ച ദമ്പതികളാണെന്നതില് സംശയമില്ല. എന്നാല് അവര് മികച്ച മാതാപിതാക്കള് കൂടിയാണെന്ന് തെളിയിക്കുകയാണ്. വാമിക എന്നും അകായി എന്നും പേരുള്ള രണ്ട് മക്കളാണ് ഇവര്ക്കുള്ളത്. അടുത്തിടെ മുംബെയില് വച്ച് നടന്ന ഒരു ചടങ്ങിനിടയിലാണ് മാതാപിതാക്കളായ താരദമ്പതികള് അവരുടെ സ്വകാര്യ ജീവിതത്തെക്കുറിച്ചും തങ്ങള് മക്കളെ വളര്ത്തുന്ന രീതിയെക്കുറിച്ചുമൊക്കെ സംസാരിച്ചത്. കുട്ടികളെ ആരോഗ്യപരമായി കൃത്യനിഷ്ഠയോടെ എങ്ങനെ വളര്ത്തിയെടുക്കാം എന്നതിനെക്കുറിച്ച് അനുഷ്ക പറഞ്ഞ വാക്കുകള് ഇപ്പോള് ശ്രദ്ധനേടുകയാണ്.
എൻ്റെ പ്രതീക്ഷകളെല്ലാം പൊലിഞ്ഞു..പൊട്ടിക്കരഞ്ഞു പോകുമെന്നവസ്ഥയായി; ആദ്യ സിനിമയെ കുറിച്ച് മമ്മൂട്ടികുട്ടികളുണ്ടായി കഴിയുമ്പോള് പലരും നിങ്ങളെ ഉപദേശിക്കാന് വരാറുണ്ട് അല്ലേ. കുഞ്ഞിനെ അങ്ങനെ നോക്കണം ഇങ്ങനെ നോക്കണം. അവരെ ഭക്ഷണം കഴിപ്പിക്കുന്നതിനെ കുറിച്ച്, ഉറക്കുന്നതിനെക്കുറിച്ച് ഒക്കെ ഉപദേശം തരാറുണ്ട് അല്ലേ. നല്ല മാതാപിതാക്കളാവാന് ഈ ഉപദേശങ്ങളൊക്കെ കേട്ട് നിങ്ങളെക്കൊണ്ട് കഴിയാത്ത കാര്യങ്ങള് പോലും ചെയ്യാന് നിര്ബന്ധിതരുമാകാറുണ്ട്. ഇത് നിങ്ങളെയും കുഞ്ഞിനേയും ഒരുപോലെ ദോഷകരമായി ബാധിക്കുകയും ചെയ്യും. പക്ഷേ അങ്ങനെയല്ല കാര്യങ്ങളെന്ന് പറയുകയാണ് അനുഷ്ക. നിങ്ങളുടെ കുട്ടിയുടെ ദിനചര്യയും അവരുടെ കാര്യങ്ങളും മറ്റുളളവര് പറയുന്നതുപോലെയല്ല നിങ്ങള് അവരെ ശീലിപ്പിക്കുന്ന രീതിപോലെയാണെന്ന് പറയുകയാണിവര്.
സ്മാര്ട്ട് ഫോണ് ഉപയോഗിക്കുന്നവരേ, നിങ്ങളെ ഡിജിറ്റല് ഡിമെന്ഷ്യ ബാധിച്ചിട്ടുണ്ടോ? അറിയാം വിശദമായി''കുട്ടികള്ക്ക് വേണ്ടി ഒരു നിശ്ചിത ദിനചര്യ ഉണ്ടാക്കിയെടുക്കേണ്ടത് അത്യാവശ്യമാണ്.കുടുംബവുമായി ധാരാളം യാത്ര ചെയ്യുന്നവരാണ് ഞങ്ങള്. പതിവ് യാത്രകളിലൊക്കെ കുട്ടികളെ കൂടെക്കൂട്ടാറുണ്ട്. കുട്ടികള്ക്ക് വേണ്ടി ഒരു പ്രത്യേക ദിനചര്യ നേരത്തെതന്നെ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. അവരെ എവിടെയായിരുന്നാലും കൃത്യസമയത്ത് ഭക്ഷണം കൊടുക്കുകയും ഉറക്കുകയും ചെയ്യാറുണ്ട്. ഇത് കുട്ടികള്ക്കും നമുക്കും കൃത്യനിഷ്ഠയുണ്ടാക്കും. ഞാനും വിരാടും മക്കള്ക്ക് വേണ്ടി ഭക്ഷണമുണ്ടാക്കാറുണ്ട്. നമുക്ക് കുട്ടികളെ ഇതാണ് ശരി, ഇതാണ് തെറ്റ് എന്ന രീതിയില് ഒന്നും പഠിപ്പിക്കാന് സാധിക്കില്ല. മറിച്ച് ശീലങ്ങള് വളര്ത്തിയെടുക്കുന്നതിലൂടെ അവരില് ചിട്ടയും അച്ചടക്കവും സൃഷ്ടിക്കാന് സാധിക്കും' അനുഷ്ക പറഞ്ഞു.
കുട്ടികള് നല്ല ശീലങ്ങള് പഠിക്കുന്നത് ഉപദേശത്തിലൂടെയല്ലെന്നും നമ്മള് ജീവിക്കുന്നത് കണ്ടാണ് അവര് പഠിക്കുന്നതെന്നും നമ്മള് നമ്മുടെ നിത്യജീവിതത്തില് മറ്റുള്ളവരോട് നന്ദിയുള്ളവര് ആയിരിക്കുന്നുണ്ടെങ്കില് അതായിരിക്കും കുട്ടികള് നമ്മളില്നിന്ന് പഠിക്കുകയെന്നും അനുഷ്ക കൂട്ടിച്ചേര്ത്തു.
ഗ്രീക്ക് ദേവതയെ പോലെ ഐശ്വര്യലക്ഷ്മി; വൈറലായി ചിത്രങ്ങള്അനുഷ്കയും വിരാടും കുട്ടികളുടെ കാര്യത്തില് അമിതമായി ശ്രദ്ധിക്കുകയും അവരെ ആളുകള്ക്കിടയില്നിന്ന് മറച്ച് വയ്ക്കുകയും ചെയ്യുന്നു എന്നതിന്റെ പേരില് വലിയ വിമര്ശനങ്ങള് നേരിടുന്നവരാണ്. കുട്ടികള്ക്കൊപ്പമുള്ള ചിത്രങ്ങള് ഇരുവരും സോഷ്യല് മീഡിയയില് പങ്കുവയ്ക്കാറുണ്ടെങ്കിലും അവരുടെ മുഖം ഇതുവരെ ആരാധകരെ കാണിച്ചിട്ടില്ല എന്നതാണ് വിമര്ശനങ്ങള്ക്ക് കാരണം. പക്ഷേ അതെല്ലാം തങ്ങളുടെ സ്വകാര്യ ജീവിതമാണെന്നും അതില് മറ്റുളളവര്ക്ക് കാര്യമില്ലെന്നും അത് കുട്ടികളുടെയും കൂടി സ്വകാര്യതയാണെന്നുമാണ് താരദമ്പതികളുടെ പക്ഷം.