മൂര്ഖന് പാമ്പിനെ വായില് കടിച്ചുപിടിച്ച് റീല്, പാമ്പുകടിയേറ്റ് യുവാവിന് ദാരുണാന്ത്യം

മൂര്ഖന് പാമ്പിനെ വായില് കടിച്ച് പിടിച്ച് വീഡിയോ ചിത്രീകരിക്കുന്നതിനിടയില് പാമ്പ് കടിയേറ്റ് 20 കാരന് മരിച്ചു

dot image

മൂര്ഖന് പാമ്പിനെ വായില് കടിച്ച് പിടിച്ച് വീഡിയോ ചിത്രീകരിക്കുന്നതിനിടയില് പാമ്പ് കടിയേറ്റ് 20 കാരന് മരിച്ചു. സോഷ്യല് മീഡിയയില് വൈറലാകാന് വേണ്ടി മൂര്ഖനുമായി ഇയാള് വീഡിയോ ഷൂട്ട് ചെയ്യുകയായിരുന്നു. തെലങ്കാനയിലെ കാമറെഡ്ഡി ദേശിപട്ട് ഗ്രാമത്തിലാണ് സംഭവം.

വായില് മൂര്ഖന് പാമ്പിനെ കടിച്ചു പിടിച്ച് കൈകൂപ്പി നില്ക്കുന്ന ശിവരാജിനെയാണ് വീഡിയോയില് കാണാന് സാധിക്കുന്നത്. ശിവരാജനും അച്ഛനും പാമ്പുകളെ കൊന്ന് തിന്നാണ് ജീവിക്കുന്നതെന്നാണ് ഗ്രാമവാസികളില് നിന്ന് അറിയാന് കഴിഞ്ഞത്. ഇരുവരും ചേര്ന്നാണ് മൂര്ഖന് പാമ്പിനെ പിടികൂടിയത്. പിതാവിന്റെ നിര്ദേശ പ്രകാരമാണ് വായില് ശിവരാജ് പാമ്പിനെ കടിച്ചു പിടിക്കുന്നത്. പാമ്പ് രക്ഷപ്പെടാന് ശ്രമിക്കുന്നതും കാണാം. ഒടുവില് ലക്ഷ്യം വിജയിച്ചു എന്ന നിലയില് കൈയുയര്ത്തി കാണിക്കുന്നതിലാണ് വിഡിയോ അവസാനിക്കുന്നത്. ഇതിന് ശേഷമാണ് പാമ്പ് കടിക്കുന്നത്. പാമ്പ് കടിക്കുന്ന ദൃശ്യങ്ങള് വിഡിയോയില് ഇല്ല.

സംഭവത്തെ വിമര്ശിച്ച് നിരവധി കമന്റുകളാണ് സോഷ്യല് മീഡിയയില് വരുന്നത്. പെട്ടെന്ന് പ്രശസ്തരാകാന് വേണ്ടി ജീവന് തന്നെ അപകടത്തിലാക്കുകയാണ് ഇത്തരം ആളുകള് എന്നും ചിലര് അഭിപ്രായപ്പെട്ടു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us