ഇറ്റാലിയൻ പ്രധാനമന്ത്രിയുമായി മസ്ക് പ്രണയത്തിലോ? ഫോട്ടോ വൈറൽ, ചൂടുപിടിച്ച ചർച്ച!

ഒരു പരിപാടിക്കിടെ ഒരേ മേശയ്ക്കരികിൽ മുഖത്തോടുമുഖം നോക്കി ഇരുവരും ഇരിക്കുന്ന ചിത്രമാണ് വൈറലാവുന്നത്.

dot image

ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി ടെസ്‍ല സിഇഒ എലോൺ മസ്ക് പ്രണയത്തിലാണോ? ഇരുവരും ഒന്നിച്ചുള്ള ഒരു ചിത്രം പങ്കുവച്ച് സോഷ്യൽമീഡിയയിൽ പ്രചാരണം ശക്തമാകുന്നുണ്ട്. ഒരു പരിപാടിക്കിടെ ഒരേ മേശയ്ക്കരികിൽ മുഖത്തോടുമുഖം നോക്കി ഇരുവരും ഇരിക്കുന്ന ചിത്രമാണ് വൈറലാവുന്നത്.

ടെസ്‍ല ഓണേഴ്സ് സിലിക്കൺ വാലി എന്ന എക്സ് അക്കൗണ്ടിൽ നിന്നാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. 'ഇവർ പ്രണയത്തിലാണെന്ന് നിങ്ങൾ‌ വിചാരിക്കുന്നുണ്ടോ' എന്നാണ് ചിത്രത്തിന്റെ ക്യാപ്ഷൻ. 'ഞങ്ങൾ ഡേറ്റിം​ഗിൽ അല്ല' എന്നൊക്കെ എലോൺ മസ്ക് പോസ്റ്റിൽ‌ റിപ്ലൈ ഇട്ടെങ്കിലും നെറ്റിസൺസ് ഇരുവരെയും വിടാൻ ഭാവമില്ല.

തന്റെ അമ്മയ്ക്കൊപ്പമാണ് ചടങ്ങിൽ പങ്കെടുത്തകതെന്നും മെലോണിയുമായി ഉള്ളത് പ്രണയബന്ധമല്ലെന്നും മറ്റൊരു മറുപടിയായി മസ്ക് കുറിച്ചിട്ടുണ്ട്. സെപ്തംബർ 24ന് ന്യൂയോർക്കിൽ നടന്ന ഒരു അവാർഡ് ചടങ്ങിനിടെ മസ്ക് ഇറ്റാലിയൻ പ്രധാനമന്ത്രിയെ വാനോളം പുകഴ്ത്തിയതോടെയാണ് ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് അഭ്യൂഹം പരന്നുതുടങ്ങിയത്. പുറമേയുള്ളതിലും പതിന്മടങ്ങ് സുന്ദരിയാണ് മനസുകൊണ്ട് മെലോണി എന്നായിരുന്നു മസ്കിന്റെ പ്രസ്താവന. സത്യസന്ധയും അതീവ വിശ്വസ്തയുമാണ് മെലോണി എന്നും അത് സാധാരണ രാഷ്ട്രീയക്കാരിൽ കാണാനാവുന്ന ​ഗുണമല്ലെന്നും മസ്ക് കൂട്ടിച്ചേർത്തിരുന്നു. ഈ അവാർഡ് ചടങ്ങിന്റെ വീഡിയോ മസ്കിന് നന്ദി പറഞ്ഞ് മെലോണിയും സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us